Image

സെമിത്തേരിയില്‍ സ്ഥലം വാങ്ങി

എബി മക്കപ്പുഴ Published on 21 March, 2014
സെമിത്തേരിയില്‍ സ്ഥലം വാങ്ങി

ഡാലസ്: ദേവാലയത്തില്‍ നിന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹവും, കൂട്ടായ്മയും മരണശേഷവും നിലനിര്‍ത്തണമെന്നുള്ള  വിശ്വാസികളുടെ സ്വപ്നങ്ങള്‍ യാഥാര്ത്യമാകുന്നു.
ഫാര്‌മെര്‌ഴ്‌സ് ബ്രാഞ്ച് ഡാലസ് മാര്‌ത്തോമ ചര്ച്ചിലുള്ള വിശ്വാസികളാണ് മരണശേഷം അന്തി ഉറക്കത്തിനു വേണ്ടിയുള്ള സ്ഥലം കോപ്പേല്‍ സിറ്റിയിലുള്ള റോളിംഗ് ഓക് മെമ്മോറിയല്‍ സെന്റര് സെമിത്തേരിയില്‍ സ്ഥലം മുന്കൂറായി വാങ്ങിയത്. റോളിംഗ് ഓക് സെമിത്തേരിയുടെ ഹെറിറ്റെജു ഗാര്‍ഡന്‍ എന്ന പേരിലുള്ള പ്രത്യേക ഇടമാണ് ഈ പള്ളിയിലെ അംഗങ്ങള്‍ക്ക് വേണ്ടി വേര്‍തിരിച്ചിട്ടുള്ളത്.

 45 നും 55 നും ഇടയിലുള്ള 190പരം പേര്‍ സ്ഥലം രജിസ്റ്റര്‍ ചയ്തു കഴിഞ്ഞു.  ഈ മസാവസാനത്തോടുകൂടി 300 പേര് സ്ഥലം രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിവ്. മാര്‍ത്തോമ പള്ളി ഡാല്‌സിന്റെ പേരോട് കൂടിയ ഒരു ബോര്‍ഡു സെമിത്തേരിയുടെ ഈ പ്രത്യേക ഭാഗത്ത് നിര്മ്മിക്കുമെന്നു സിറ്റി അറിയിച്ചു. ഒരു പള്ളിയില്‍ നിന്നും 190 ല്‍ പരം പ്രവാസി മലയാളികള്‍ 2 ആഴ്ചകള്‍ക്കുള്ളില്‍ സെമിത്തേരിയില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത സംഭവം ഇതാദ്യമായാണ്. 

'ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ പഠിപ്പിക്കേണമേ' ബൈബിളിലെ സന്ദേശം വിശ്വാസികള്‍ ഉള്‌ക്കൊള്ളുന്നതായി വളരെ അധികം മാനസീക സംഘര്‍ഷത്തിലൂടെ ആണെങ്കിലും അന്തി ഉറക്കത്തിനു വേണ്ടി സ്ഥലം രജിസ്‌റ്റെര്‍ ചെയ്ത പ്രസ്തുത പള്ളിയിലെ ഒരു മെമ്പര്‍ പ്രതീകരിച്ചു. 
 
400പരം കുടുംബങ്ങള്‍ ഉള്ള ഈ മാര്‍ത്തോമ പള്ളിയുടെ വികാരി റെവ.ജോസ് സി.ജോസഫ് മാത്യു (ചെറുകര)യാണ്. തികഞ്ഞ വിനയ സ്വഭാവം കൈമുതലായുള്ള അച്ചന്റെ ഇടവക ശുശ്രൂഷയില്‍ വിശ്വാസികള്‍ വളരെ സംതൃപ്തരാണ്. 



സെമിത്തേരിയില്‍ സ്ഥലം വാങ്ങിസെമിത്തേരിയില്‍ സ്ഥലം വാങ്ങിസെമിത്തേരിയില്‍ സ്ഥലം വാങ്ങി
Join WhatsApp News
Anthappan 2014-03-21 12:20:11
I am very skeptical about the intention of these Malayalees who buys land for their burial. If you are a smart guy then buy land and resell it and make a good profit out of it; After all money speaks everywhere. Enjoy life on earth. Life after death is going to be hell. All the worms, virus, bacteria, and other poisons in your body are waiting to explode and eaten away by the worms. Make a good tomb stone and engrave your name, DOB, and the last day on earth in a solid rock and that is going to be the only thing out last you. By the by, wish you all a rotten life after death.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക