വിയന്ന: വിയന്നയിലെ 13-ാം ജില്ലയിലുള്ള സെന്റ് മേരീസ് മലങ്കര സിറിയന്‍
ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ദേവാലയ പ്രവേശന പെരുന്നാളും
മാതാവിനോടുള്ള വചനിപ്പ് പെരുന്നാളും 6, 12, 13 തീയതികളില്‍
ആഘോഷിക്കുന്നു.
ആറിന് തിരുനാളിനോടനുബന്ധിച്ചുള്ള കൊടി ഉയര്‍ത്തല്‍ വികാരി
ഫാ. ബിജു പാറേക്കാട്ടില്‍ നിര്‍വഹിച്ചു. 12, 13 തീയതികളില്‍ ആണ് പ്രധാന തിരുനാള്‍
ആഘോഷങ്ങള്‍ നടക്കുന്നത്.
13 ന് (ഞായര്‍) 12.15ന് ഡോ. കുര്യാക്കോസ് മാര്‍
തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും
മറ്റു ചടങ്ങുകളും നടക്കും. ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് മാതാവിന്റെ
മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ.
ബിജു പാറേക്കാട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. അജി ജോര്‍ജ്, സെക്രട്ടറി ജോളി
തുരുത്തുമ്മേല്‍ തുടങ്ങിയവര്‍ അറിയിച്ചു.