Image

മാഞ്ചസ്റ്ററില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 13ന്‌

സാബു ചുണ്‌ടക്കാട്ടില്‍ Published on 11 November, 2011
മാഞ്ചസ്റ്ററില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 13ന്‌
മാഞ്ചസ്‌റ്റര്‍: സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവക പള്ളിയില്‍ നവംബര്‍ 13ന്‌ (ഞായര്‍) മലങ്കരയുടെ പരിശുദ്ധനായ ചാത്തുരുത്തില്‍ ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയോസ്‌ (പരുമല കൊച്ചുതിരുമേനി) യുടെ 109-ാമത്‌ ഓര്‍മപെരുനാള്‍ ആഘോഷിക്കുന്നു.

ചോള്‍ട്ടനിലെ സെന്റ്‌ ബര്‍ണബാസ്‌ പള്ളിയില്‍ (ഞായര്‍) രാവിലെ 9.30ന്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും ആശീര്‍വാദവും നേര്‍ച്ചയും ഉണ്‌ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. പീറ്റര്‍ കുര്യാക്കോസ്‌ (വികാരി): 07588576048, ബിജോയി ഏലിയാസ്‌ (സെക്രട്ടറി): 07588531911, ബിറ്റു കോശി (ട്രഷറര്‍): 07793210807.പള്ളിയുടെ വിലാസം: St. Barnabas Church, Hurstville Road, Chorlton, M21 8 DJ
മാഞ്ചസ്റ്ററില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 13ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക