Image

കടന്നുപോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (ലേഖനപരമ്പര ഭാഗം രണ്ട്‌: കൊല്ലം തെല്‍മ, ടെക്‌സസ്‌)

Published on 29 March, 2014
കടന്നുപോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (ലേഖനപരമ്പര ഭാഗം രണ്ട്‌: കൊല്ലം തെല്‍മ, ടെക്‌സസ്‌)
ജാസ്‌മിന്‍ ജോസഫും പ്രവീണ്‍ വര്‍ഗീസും നമ്മെ വിട്ടുപിരിഞ്ഞു. മാതാപിതാകളുടെ ഏക ആശ്രയമായിരുന്ന പ്രതീക്ഷയുടെ നിറകുടമായിരുന്ന സ്റ്റാന്‍ലിയെ മൃഗീയമായി കൊലചെയ്‌തു, അടുത്ത്‌ ടെക്‌സാസില്‍ ജോ ജോസ്‌ എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടു. റെനിജോസിനെ കാണാതായിട്ട്‌ മാസം ഒന്നായി.

ഇതേപ്പറ്റി ഞാന്‍ ഇതിനു മുമ്പ്‌ എഴുതിയ ലേഖനത്തിന്‌ സമ്മിശ്ര പ്രതികരണങ്ങളാണ്‌ ലഭിച്ചത്‌, പ്രതീക്ഷകള്‍ ഇപ്പോഴും കൈവിട്ടിട്ടില്ല.

എന്റെ ലേഖനത്തെ വിമര്‍ശിച്ചവരോട്‌ ഒരുവാക്ക്‌.

വിമര്‍ശകര്‍ അറിയിച്ചത്‌, അവര്‍ പനാമ പോലീസിനേയും റൈസ്‌ യൂണിവേഴ്‌സിറ്റി പോലീസിനേയും കോണ്ടാക്ട്‌ ചെയ്‌ത്‌ ജാസ്‌മിന്റെ കാര്യങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.

പ്രവീണിന്റെ കാര്യത്തില്‍ പതിനഞ്ചു പേജുകള്‍ എന്‍സിപിഡിയ്‌ക്കു ഫാക്‌സ്‌ചെയ്‌തിരുന്നു എന്നും മറ്റുപലകാര്യങ്ങളും ചെയ്‌തിരുന്നു എന്ന്‌ `എഴുതുന്നയാള്‍ക്ക്‌ ഇത്രപോലും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ' ഇത്തരംഎഴുത്തുകാര്‍ ഒന്നും രംഗത്തിറങ്ങി ചെയ്യുകയില്ല., അവര്‍ക്കു എഴുതുവാന്‍ മാത്രമേ മിടുക്കുള്ളൂ എന്ന്‌'.

സമൂഹത്തില്‍ ഓരോവ്യക്തിക്കും ചില വരദാനങ്ങളുണ്ട്‌. ചിലര്‍ക്ക്‌ എഴുതാനുള്ള വരദാനം., ചിലര്‍ക്കു നേതാക്കളായി സമൂഹത്തെ നന്നാക്കാനുള്ള വരദാനം, മറ്റുചിലര്‍ക്ക്‌ പാടാനും, പ്രസംഗിക്കുവാനും ഉള്ളവരദാനം- എന്നിങ്ങനെപോകുന്നു വരദാനങ്ങളുടെ നീണ്ടപട്ടിക.

എല്ലാവര്‍ക്കും ഒരേവരം കൊടുത്താല്‍ അതുകൊണ്ട്‌ എന്ത്‌ പ്രയോജനം? ഒരുമനുഷ്യന്‌ രണ്ടുകണ്ണുകളുള്ളത്‌ നല്ലതാണ്‌, പക്ഷെ ദേഹം മുഴുവനും കണ്ണായാലോ? അത്‌ എന്തൊരുവിരൂപമായിരിക്കും?

സാമൂഹ്യപ്രവര്‍ത്തക എന്നവരദാനമല്ല എനിക്ക്‌ ലഭിച്ചത്‌, ഒരുഅമ്മ, എഴുത്തുകാരി, സ്‌ത്രീ, എന്നീനിലകളില്‍ നിന്ന്‌ എന്റെ ഉള്‍ക്കാഴ്‌ച്ച സമൂഹത്തിനോട ്‌പങ്കുവയ്‌ക്കുക എന്നതാണ്‌ എന്റെ കര്‍ത്തവ്യം. കൊടിപിടിക്കാനും സമരംനടത്താനും ഒന്നുമല്ല എന്റെ നിയോഗം, പക്ഷെ എന്നിലുള്ള സ്വായത്തമായ കഴിവുകള്‍ പങ്കുവയ്‌ക്കാനേ എനിക്ക്‌ സാദ്ധ്യമാകൂ.
തൂലിക ചലിപ്പിക്കുക എന്നത്‌ ഏതൊരു എഴുത്തുകാരന്റെയും കടമയാണ്‌. ഇവിടെ എന്റെകടമ നിര്‍ഹിക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനേ എനിക്ക്‌ സാധിക്കൂ. ചെറുപ്പത്തില്‍ സാഹിത്യവിമര്‍ശകരെ എനിക്ക്‌ വളരെപേടിയായിരുന്നു, പക്ഷെ നല്ലവിമര്‍ശകര്‍ എഴുതിയവിമര്‍ശനങ്ങളാണ്‌ എന്നെ ഞാനാക്കാന്‍ സഹായിച്ചത്‌.

വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി കാണുമ്പോള്‍ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ നിങ്ങളുടെ സര്‍ഗ്ഗവാസനകളെ ലോകനന്മക്കായി ഉപയോഗിക്കാന്‍ സാധിക്കുന്നത്‌. അതിനാല്‍ സമൂഹനന്മയെ കരുതിഎന്റെ ലേഖനത്തിലെ നല്ല ഭാഗങ്ങള്‍ എടുക്കുക, മറ്റുള്ളത്‌ ഉപേക്ഷിക്കുക.

ഈലേഖനത്തില്‍ ജാസ്‌മിന്‌ജോസഫ്‌ എന്ന പൊലിഞ്ഞുപോയ ജീവിതത്തെക്കുറിച്ച്‌ അല്‌പ്പം പറയാന്‍ ആഗ്രഹിക്കുന്നു. അതേപോലെ ഇനിയും കണ്ടുകിട്ടിയിട്ടില്ലാത്ത റെനിയെപ്പറ്റിയും. ജാസ്‌മിനെ കാണാതായിട്ട്‌ ഏകദേശം ഇരുപത്‌ദിവസത്തിന ്‌ശേഷമാണ്‌ ജാസ്‌മിന്റെ മൃതദേഹം ലഭിച്ചത്‌. ഇരുപതുദിവസംപഴകിയമൃതദേഹമോന്നുമല്ലലഭിച്ചത്‌. അങ്ങിനെ ആയിരുന്നെങ്കില്‍ ആ ദേഹം ഒരു പൊതുദര്‍ശനത്തിന്വയ്‌ക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്ന്‌ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. കുട്ടി വിഷവായു ശ്വസിച്ചാണ്‌ മരിച്ചത്‌ എന്ന്‌ പോലീസ്‌ ഉടന്‍ അവരുടെ അഭ്ര്രിപയവും പറഞ്ഞു. കേട്ടത്‌ പാതികേള്‍ക്കാത്തത്‌ പാതി, പിന്നെ ആ കഥനാട്ടുകാര്‍ വിശ്വസിച്ച്‌ കഥപര്യവസാനിപ്പിക്കാനായിരുന്നു പിന്നത്തെ ശ്രമങ്ങള്‍...

അല്ല, പോലീസ്‌ ആണോ മരണകാരണം സ്ഥിരീകരിക്കുന്നത്‌ ? അതും പോസ്റ്റുമാര്‍ട്ടം നടത്തുന്നതിനും മുമ്പേ? 911 ആക്രമണത്തിന്‌ ശേഷം ന്യൂയോര്‍ക്കില്‍ ഒരു സ്ഥലത്തും സംശയാസ്‌പദകമായി ഏതൊരുവാഹനവും കണ്ടാല്‍ അത്‌അധികാരികള്‍ പരിശോധിക്കാതിരിക്കില്ല, ഇവിടെ ഒരുഷോപ്പിംഗ്‌ മാളിന്റെ പരിസരത്ത്‌ ഒരുവണ്ടി 20 ദിവസങ്ങളായി കിടക്കുകയായിരുന്നു. ആരുടേയും ശ്രദ്ധയില്‍ പെട്ടില്ലഎന്നതൊക്കെ പറഞ്ഞാല്‍ ,ഇതുവല്ല സിനിമായുടെ തിരക്കഥക്കുംകൊള്ളാമെന്നല്ലാതെ സാധാരണജനം വിശ്വസിക്കില്ല. ഷോപ്പിംഗ്‌ മാളിന്റെ പാര്‍ക്കിംഗ്‌ ലോട്ടുകള്‍ മിക്കപ്പോഴും വീഡിയോ ക്യാമറാ നിരീക്ഷണത്തില്‍ ആയിരിക്കും, അതിനാല്‍ കഴിഞ്ഞുപോയ പഴയ 20 ദിവസത്തെ വീഡിയോ നോക്കിയാല്‍ തന്നേ ഈ സത്യംമനസ്സിലാകുമെന്നിരിക്കെ അതിലൊന്നും ശ്രദ്ധകേന്ദ്രീകരിക്കാതിരിക്കുന്ന ആളുകള്‍ തികഞ്ഞ അനാസ്ഥ ആണ്‌ കാണിക്കുന്നത്‌ എന്നത്‌ പകല്‌പോലെ വ്യക്തമാണ്‌.

ഷിക്കാഗോയിലെ ്രപവീണിന്റെ മരണത്തില്‍ അവിടുത്തെ എല്ലാസംഘടനകളും ചേര്‍ന്ന്‌ ഒരുവീട്ടിലെ പ്രശ്‌നംപോലെ കൈകാര്യംചെയ്യുമ്പോള്‍, ന്യൂയോര്‌ക്കില്‍ എന്താണ്‌ സംഭവിച്ചത്‌? അതോ ആരെയെങ്കിലും ഭയക്കുന്നുണ്ടോ? അതോ ആരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമമാണോ നടക്കുന്നത്‌? സാധാരണ ജനത്തിന്‌ ഇതൊന്നും അറിയില്ല, ഉണര്‍ന്നെഴുന്നേറ്റേപറ്റു. ഒരു കുടുംബംഗങ്ങള്‍ക്കും ഇതിനൊന്നും മറുപടികിട്ടുന്നില്ലെങ്കില്‍ അവര്‍ക്ക്‌ സമാധാനമായി ഉറങ്ങാന്‌ പറ്റില്ല. ഞാന്‍ പ്രകടിപ്പിച്ചത്‌ ഓരോഅമ്മയുടെയും വികാരമാണ്‌.

ഒരുകൈ സഹായം അവരില്‍ പലഅമ്മമാരും പ്രതീക്ഷിക്കുന്നുണ്ട്‌ ഒന്നുകില്‍ തങ്ങളുടെമക്കളുടെ കാര്യത്തിനെങ്കിലും. ഇനിഇത്തരം കാര്യങ്ങള്‍ക്കും അവര്‍ ഇറങ്ങണമോ? ഒരു കുഞ്ഞിനെ ഗര്‍ഭംധരിച്ച്‌ ഒമ്പത്‌ മാസം എല്ലാസുഖങ്ങളും ഒഴിവാക്കി, വേദനയോടെ മക്കളെപ്രസവിച്ച്‌, അവരുടെ ഓരോചലനവും വളര്‍ച്ചയും നോക്കി, അവരുടെ എല്ലാകാര്യത്തിലും ഇടപെട്ട്‌, അവരുടെ ഹോംവര്‍ക്ക്‌ നോക്കി, അവര്‍ക്ക്‌ പഠിക്കാനുള്ള വിഷയങ്ങളില്‍ തങ്ങളാലാവുന്നരീതിയില്‍ സഹായിച്ച്‌ അവരെകുളിപ്പിച്ച്‌ ഒരുക്കി സ്‌കൂളില്‍ വിട്ട്‌, സ്‌കൂളിലെ ടീച്ചറുമായി ഇടക്കൊക്കെ സംസാരിച്ച്‌ അവര്‍ നല്ലരീതിയില്‍ പഠിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തിഅവരെ വിശ്വാസത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ച്‌, സമൂഹത്തിലെ ഒരുനല്ല പൗരന്‍ ആക്കിയെടുക്കാന്‍ അഹോരാത്രംപാടുപെടുന്ന ആയിരം
അമ്മമാരില്‍ ഒരുവള്‍ മാത്രം ഞാന്‍.

നീതിയ്‌ക്കുംന്യായത്തിനും വേണ്ടി ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍- എന്ന ബൈബിള്‍ വചനം സാക്ഷാത്‌കരിക്കുവാന്‍ ശ്രമിക്കുകയാണിവിടെ .... അമ്മമാരുടെ ക്ഷമ ഒരുബലഹീനതയായി കരുതുന്നുണ്ടെങ്കില്‍ തെറ്റി, ഉത്തരംകിട്ടും വരെനീതിയ്‌ക്കുവേണ്ടി ദാഹിച്ചുകൊണ്ടേയിരിക്കും. അതല്ല, കുടുംബങ്ങളെ വീണ്ടും അപമാനിക്കുകയും ,സ്വയം പുകഴ്‌ത്തി എഴുതുകയും ഒക്കെചെയ്യുമ്പോള്‍ ഓര്‍ക്കുക, സമൂഹം നിങ്ങള്‍ക്ക്‌ എന്തെങ്കിലും വിലകല്‍പ്പിക്കുന്നുണ്ടോ എന്ന്‌.

റെനി ജോസിന്റെ കാര്യം ഇതിലും കഷ്ടമാണ്‌. റെനിയുടെ സുഹൃത്തുക്കള്‍ അറിയാതെ ഒന്നും സംഭവിക്കില്ല. സര്‍വകലാശാല റെനിയുടെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ്‌ കാണിക്കുന്നത്‌. മകന്റെ ഒരു വിവരവുമില്ലാതെ ജീവിതം ഹോമിക്കുന്ന ആ മാതാപിതാകളുടെ ദുഃഖം മാറ്റാതെ പറ്റില്ല. ടെക്‌സാസില്‍ ഉള്ള സംഘാടകര്‍ മുന്‍കൈ എടുത്താലേ ഇതിനു എന്തെങ്കിലും അറുതിവരുത്തുവാന്‍ സാധിക്കൂ. അസോസിയേഷന്റെ ഇലക്ഷന്നു കോടതി കയറി ഇറങ്ങാന്‍ സന്മനസ്സുകാണിച്ചവര്‍, ദയവുചെയ്‌തു റെനിയുടെ തിരോധാനത്തിന്‌ ഉത്തരവാദികളായ കൂട്ടുകാര്‍ക്കും കോളേജിനും എതിരെ കേസിന്‌ പോകാമോ ? പ്രതീക്ഷകള്‌ഇപ്പോഴുംകൈവിട്ടിട്ടില്ല. ഇവിടെയും ആരെയെങ്കിലും രക്ഷിക്കാനാണോ സര്‍വ്വകലാശാലയു ംഒക്കെശ്രമിക്കുന്നത്‌ എന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറഞ്ഞിട്ട്‌ ഒരുകാര്യവുമില്ല.

സങ്കുചിതമായ നിലപാടുകള്‍ മാറ്റിവച്ച്‌ സമൂഹനന്മക്കു വേണ്ടി എല്ലാവരെയും ഒന്നിപ്പിക്കുന്നവരാണ്‌ യഥാര്‍ത്ഥ നേതാക്കള്‍, അങ്ങനെയുള്ള മനസ്സാക്ഷി മരവിക്കാത്ത കുറച്ച്‌പേരെങ്കിലും സമൂഹനന്മക്കായി ഉണര്‍ന്നെഴുന്നേല്‌ക്കും എന്ന്‌ പ്രതീക്ഷിച്ചുകൊണ്ട്‌ ദുഃഖത്തില്‍ ആയിരിക്കുന്ന കുടുംബങ്ങളുടെ വേദനയില്‍ എന്റെ കുടുംബവും അവരോടൊപ്പം പങ്കുചേരുന്നു.
Part 1
പ്രവീണ്‍ വര്‍ഗീസും ജാസ്‌മിന്‍ ജോസഫും ഒരായിരം ചോദ്യങ്ങള്‍ ബാക്കിവച്ചിട്ടാണ്‌ കടന്ന്‌ പോയത്‌. റെനി ജോസിനെ കാണാതായിട്ട്‌ രണ്ടാഴ്‌ച ആകുന്നു, ഇതുവരെയും വ്യക്തമായ ഒരു തെളിവും ലഭിച്ചിട്ടില്ല. എല്ലാക്കാര്യത്തിലും ലോകത്ത്‌ ഒന്നാമത്‌ നില്‍ക്കണം എന്ന്‌ ശഠിക്കുന്ന അമേരിക്ക, കേസുകള്‍ തെളിയിക്കാതിരിക്കുന്ന കാര്യത്തിലും ഒന്നാമതാകാനാണോ ഇപ്പോള്‍ ശ്രമിക്കുന്നത്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

വിവര സാങ്കേതിക വിദ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അമേരിക്ക പോലുള്ള ഒരു രാജ്യത്ത്‌ ഇത്തരം കേസുകള്‍ക്ക്‌ തുമ്പുണ്ടാക്കാന്‍ കഴിയാതെ വരുമ്പോള്‍, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ നാം പലപ്പോഴും കുറ്റപ്പെടുത്തുന്നതില്‍ എന്ത്‌ കാര്യം? അമേരിക്കയില്‍ പല മുഖ്യ ധാരാ പ്രസ്ഥാനങ്ങളുടെയും തലപ്പത്തും, ഇന്ത്യക്കാര്‍ എത്തിച്ചേര്‍ന്നു എന്ന്‌ നാം അഭിമാനിക്കുമ്പോഴും, ഇവരാരും തന്നെ തങ്ങളുടെ സമൂഹം നേരിടുന്ന വിവേചനത്തിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നു കാണുമ്പോള്‍, ഇവരെ സമൂഹം എന്തിന്‌ മാനിക്കണം എന്ന ചോദ്യം ഉയരുക സാധാരണമാണ്‌.

ജാസ്‌മിന്‍ ജോസഫിനെ കാണാതായതിന്‌ ശേഷം സോഷ്യല്‍ മീഡിയയില്‍, എല്ലാ തരത്തിലും ഉള്ള പരസ്യവും ധന സമാഹാരണവും ഒക്കെ നടന്നു. എല്ലാവരും `ഷെയര്‍' ചെയ്‌തു, പക്ഷേ എത്ര പേര്‍ ആ കുട്ടിയെ അന്വേഷിച്ച്‌ പോകാന്‍ മിനക്കെട്ടിറങ്ങി? ആളുകള്‍ മരിച്ചു കഴിയുമ്പോള്‍ അവര്‍ക്ക്‌ നീതി കിട്ടിയില്ലായെന്നു പറഞ്ഞ്‌ മുറവിളി കൂട്ടിയിട്ട്‌ എന്ത്‌ കാര്യം? സമൂഹത്തിലെ പല `ജസ്റ്റിസ്‌' നേതാക്കളും തിങ്ങിപ്പാര്‍ക്കുന്ന ന്യൂ യോര്‍ക്കിലാണ്‌ ജാസ്‌മിന്‍ മരണപ്പെട്ട്‌ കിടന്നതെന്നും കൂടെ ഓര്‍ക്കുന്‌പോള്‍, ഇവരുടെയൊക്കെ ആത്മാര്‍ഥത എത്രതോളമുണ്ട്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ജാസ്‌മിന്റെ കാര്‍ നഗരത്തിന്റെ അതിര്‍ത്തി വിട്ട്‌ പോയിട്ടില്ല എന്ന്‌ അവര്‍ ഉറപ്പിച്ചു പറഞ്ഞിട്ടും, അത്‌ കണ്ടെത്താന്‍ ഒരു ശ്രമം എന്തേ നമ്മുടെ സമൂഹം കൂട്ടായി എടുത്തില്ല?

ഷിക്കാഗോയില്‍ നിന്ന്‌ പ്രവീണ്‍ വര്‍ഗീസ്‌ എന്ന കുട്ടിയെ കാണാതായപ്പോള്‍ ഏകദേശം 200 ആളുകള്‍ അവരുടെ ജോലിയും സമയവും ഒക്കെ വെടിഞ്ഞ്‌ അവര്‍ക്ക്‌ അറിയില്ലായിരുന്ന ഒരു വിജന പ്രദേശത്ത്‌ പോയി ദിവസങ്ങളോളം തിരയാന്‍ കാട്ടിയ മനസ്സ്‌, ന്യൂയോര്‍ക്ക്‌ നിവാസികള്‍ക്ക്‌ ഇല്ലാതെ പോയോ? ന്യൂയോര്‍ക്കിലെ നേതാക്കന്മാര്‍ക്ക്‌ എന്താണ്‌ സംഭവിച്ചത്‌? അതോ വെറുതെ ടെലി കോണ്‍റന്‍സ്‌ നടത്താനും, പത്രത്തില്‍ പടം വച്ച്‌ പ്രഖ്യാപനം നടത്താനും എന്ന നിലയിലേക്ക്‌ നേതൃത്വം അധ:പതിച്ചോ?

സമയം ഇനിയും വൈകിയിട്ടില്ല, റെനി ജോസിന്റെ കാര്യത്തില്‍ എല്ലാ വിഭാഗങ്ങളും ഒത്തോരുമിക്കണം. റെനിയുടെ കോളജും ഈ കേസിന്റെ കാര്യത്തില്‍ മുന്‍കൈ എടുക്കണം. റെനിയുടെ കൂടെപ്പോയ വിദ്ധ്യാര്‍ത്ഥികള്‍ ആരൊക്കയെന്നു കണ്ടു പിടിച്ച്‌ അവരെ കൂട്ടായി ചോദ്യം ചെയ്യുവാന്‍ അധികാരികള്‍ തയ്യാറാകണം. അല്ലാതെ ഇനിയും ഒരു ദുഃഖ വാര്‍ത്ത കേട്ടിട്ട്‌ അനുശോചന പ്രമേയങ്ങള്‍ പാസാക്കിയിട്ടു ഒരു കാര്യവുമില്ല.

ഫ്‌ളോറിഡയില്‍ ഉള്ളവര്‍ അവിടുത്തെ അന്വേഷണത്തില്‍ പങ്ക്‌ ചേര്‍ന്ന്‌ ആ കുടുംബത്തിന്‌ ഒരു കൈത്താങ്ങ്‌ കൊടുക്കുക. ടെക്‌സാസില്‍ ഉള്ളവര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട്‌ അവരെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുക. കൂട്ടായ പ്രവര്‍ത്തനമില്ലാതെ റെനിയെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ വേഗത കൈവരുമെന്ന്‌ തോന്നുന്നില്ല.

എങ്ങനെയാണ്‌ ഇനിയ്യും ഇതുപോലെയുള്ള പ്രശ്‌നങ്ങളെ സമൂഹം നേരിടെണ്ടിയത്‌? ആരെയും കുറ്റം പറയാനല്ല, എനിക്കും ഉണ്ട്‌ ഒരു കുടുംബം. ഞാനും ഒരു മാതാവാണ്‌, നമ്മുടെ കുഞ്ഞുങ്ങളെപ്പറ്റി കൂട്ടായി ചിന്തിച്ചേ മതിയാകൂ. നേതാക്കന്മാര്‍ എന്ന്‌ ഭാവിച്ച്‌ തലക്കെട്ടും കെട്ടി നടക്കാതെ, സമൂഹത്തില്‍ ഇറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, ആ സമൂഹത്തിനെ പുതിയ വഴിത്താരയിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്തുവാനായിരിക്കണം നേതാക്കളുടെയും നേതൃത്വത്തിന്റെയും ശ്രദ്ധ.

സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും, കൂട്ടായി തങ്ങളുടെ വ്യക്തി, സംഘടന, ജാതി ചിന്തകളൊക്കെ ഒഴിവാക്കി, നമ്മുടെ സമൂഹം നേരിടുന്ന ഈ വന്‍ വിപത്തിനെ അഭിമുഖീകരിക്കുവാന്‍ തയ്യാറാകണമെന്ന്‌ മാത്രമാണ്‌ എനിക്ക്‌ അഭ്യര്‍ഥിക്കുവാനുള്ളത്‌. ആരുടേയും വികാരങ്ങളെ വൃണപ്പെടുത്താനല്ല, മറിച്ച്‌ നിങ്ങളെല്ലാവരും ഒത്തൊരുമിച്ച്‌ നിന്നാല്‍ സമൂഹത്തിനു വരാവുന്ന നന്മകള്‍ ഓര്‍ത്തത്‌ കൊണ്ട്‌ മാത്രം, അല്‍പ്പമെങ്കിലും പറയേണ്ടി വന്നത്‌. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നേതാക്കന്മാര്‍ ലോകത്തിന്‌ മാതൃക ആകേണ്ടവരാണ്‌, ഇന്നത്തെ സമൂഹം നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നത്തില്‍ നമുക്ക്‌ കൂട്ടായി പ്രവര്‍ത്തിക്കാം,
അകാലത്തില്‍ നമ്മെ വിട്ടു പോയ ജാസ്‌മിന്‍ ജോസഫ്‌ , പ്രവീണ്‍ വര്‍ഗീസ്‌ , റോയ്‌ ജോസഫ്‌, സ്റ്റാന്‍ലി എന്നിവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ഞാനും കുടുംബവും പങ്ക്‌ ചേരുന്നു.
കടന്നുപോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (ലേഖനപരമ്പര ഭാഗം രണ്ട്‌: കൊല്ലം തെല്‍മ, ടെക്‌സസ്‌)കടന്നുപോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (ലേഖനപരമ്പര ഭാഗം രണ്ട്‌: കൊല്ലം തെല്‍മ, ടെക്‌സസ്‌)
Join WhatsApp News
Roy John 2014-04-01 09:09:28
Thelma, well written. But the nethaakkal are not going to court for Reni's sake. They went to court for the Association election time because it is their own selfish reason. Any way I wish you all the best on your article because it is a 'wake up call' Malayaalikal unarnneneete pattoo. Roy.
Kammath Lal 2014-04-01 10:37:32
Thelma's article is really an eye opener because olinju kidakkunna satyangale velichathu kondu varunnu. Looking forward to read the next chapter. Congratulations.!! Kammath
Dr.Emil Lukose 2014-04-01 11:45:00
Thelma, Speak louder, let them wake up. Write strongly.. they need to wake up. Well, it is difficult to wake some one up because they are pretending to be sleeping....... Dr.Emil
വിദ്യാധരൻ 2014-04-01 13:09:26
സ്വന്തം കാര്യം സിന്ധാബാട് എന്ന് വിളിച്ചു നടക്കുന്ന മലയാളിക്ക് എങ്ങനെ ഒന്നിച്ചു നിന്ന് യുദ്ധം ചെയ്യാൻ കഴിയും? നീണ്ട വാചകങ്ങളും പ്രസ്താവനകളും ഇറക്കി ഇറക്കി ഇവനൊക്കെ വയസ്സനാകുകയുള്ള്! ഒരു അമേരിക്കയിൽ വന്നു വർഷങ്ങൾ കഴിഞ്ഞിട്ടും, അവരുടെ വരാൻ പോകുന്ന തലമുറയെക്കുറിച്ചോ യാതൊരു കരുതലും ഇല്ലാതെ സമ്മേളനം നടത്തി, നേതാവായി, ജീവിതത്തിന്റെ നല്ല ഒരു ഭാഗം കേരള രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചും പറഞ്ഞും, നാട്ടിൽ ഒരു വീട് വച്ച് ആറ് മാസം അവിടെയും ആറ് മാസം ഇവിടെയുമായി ജീവിച്ചു അവസാനം ഇവ്ടെയുള്ള ഏതെങ്കിലും ശ്മശാനത്തിലെ ആറടി മണ്ണിലോ അല്ലങ്കിൽ കത്തി ചാമ്പലായ് ചാരമായി മറ്റാർക്കും ഉപകാരം ഇല്ലാതെ ഒടുങ്ങും. പശുവോ കാളയോ ആയിരുന്നെങ്കിൽ ചാണകത്തിന്റെ ഉപയോഗം എങ്കിലും ഉണ്ടായിരുന്നു. ഇവനെക്കൊണ്ടോന്നും അതിനും കൊള്ളില്ല. ഇവന്മാരുടെ വിമർശനത്തിൽ നിങ്ങൾ കുലുങ്ങണ്ട ആവശ്യമില്ല കാരണം കുറെ കുലുക്കി കഴിയുമ്പോൾ ഇവരിരിക്കുന്ന കൊമ്പോടിഞ്ഞു ഇവനൊക്കെ ചാകുകയെയുള്ള്. അതുകൊണ്ട് സഹോതരി പേനകൊണ്ട് ഇടക്ക് ഓരോ കുത്ത് കൊടുക്കുന്നതിൽ ഒരു തെറ്റും ഇല്ല!
Thelma 2014-04-02 10:50:15
Thank you Mr. Vidyadharan. Your comment is great. I appreciate. Yes, I will take your advice, pena kondu changil kuthi thanne ezuthum, utharam kittunnathu vare pena..... padavaalaai eduthu poruthuka thanne cheyiuum. Thank you so much, God bless you, Kollam Thelma.
വിദ്യാധരൻ 2014-04-02 16:51:01
സഹോദരിയുടെ നന്ദി ഞാൻ സ്വീകരിച്ചിരിക്കുന്നു. പൊന്നാടയും ഫലകവും അല്ലാത്തത് ഭാഗ്യം!  ദൈവങ്ങളുടെ അനുഗ്രഹം ഞാൻ വാങ്ങാറില്ല. കാരണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പറയുമ്പോൾ തന്നെ അറിയാം ദൈവം നമ്മളുടെ സൃഷ്ടിയാണെന്ന്. നമ്മളുടെ സൃഷ്ടികളോടല്ലേ നമ്മൾക്ക് ആജ്ഞാപിക്കാൻ കഴിയു മറ്റൊരാളെ അനുഗ്രഹിക്കാൻ?  മതവും ആൾ ദൈവങ്ങളും ഈ ആശയത്തെ കച്ചവട ചരക്കാക്കി പാവം കഴുതകളുടെ (ജനത്തിന്റെ) മുതുകിൽ കയറ്റി വച്ച്. നമ്മളുടെ മുതുകത്തു ഇരിക്കുന്നത് എന്താണെന്ന് അറിയാതെ നമ്മൾ ചുമക്കുന്നു.  ഇത്തരുണത്തിൽ വയലാറിനെ ഓർക്കാതിരിക്കാൻ കഴിയില്ല.

"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതവും മനുഷ്യരും ദൈവങ്ങളെ സൃഷ്ടിച്ചു" . 

നല്ല ഒരു എഴുത്ത് കാരിയോ എഴുത്തുകാരനോ ആകണമെങ്കിൽ വയലാറിനെ മാതൃക ആക്കുന്നതിൽ തെറ്റില്ല. കാരണം അദ്ദേഹം ഭയരഹിതനായിരുന്നു. എന്തായാലും എനിക്ക് നിങ്ങളുടെ ലാളിത്യം ആർന്ന നന്ദിയാണ് ഇഷ്ടം അതിൽ സ്നേഹം ആത്മാർഥതയും ഉണ്ടെങ്കിൽ അത് മതി. അമേരിക്കയിലെ എഴുത്തുകാരും, നേതാക്കളും, ആത്മാർഥതയില്ലാത്ത കരുത്തില്ലാത്ത പൊള്ളയായ സമൂഹമായി മാറിയതിന്റെ പ്രധാന കാരണം സേന്ഹത്തിന്റെ പരിയായ്മായ ഈശ്വരനെ സ്വന്തം അതമാവിൽ നിന്ന് പുറത്താക്കി പ്രതിഷ്ടിച്ചതുകൊണ്ടാണ്. ഈ സത്യം തിരിച്ചറിയാതെ ഒരു വ്യക്തിക്കും ഒന്നും ചെയ്യാൻ കഴിയില്ല. കാരണം ദൈവം സേനഹമാന് അത് ഓരോ വ്യക്തിയുടെയും ഉള്ളിലാണ്. കുമാരനാശാൻ പറഞ്ഞതുപോലെ

'ചന്തം ഏറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയിന്ന ചിത്ര ചാതുരി കാട്ടിയും
ഹന്ത കടാക്ഷ മാലകൾ അരക്ക രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിലങ്ങും ഈശ്വരനെ വാഴ്ത്തുക"

മാതൃ സ്നേഹം കറയറ്റതാണ്. ആ കറയറ്റ സ്നേഹമാണ് നിങ്ങളെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആ സ്നേഹമാണ് അമേരിക്കയിലെ പല എഴുത്തുകാര്ക്കും ഇല്ലാത്തതും. അത്തരക്കാർ 'മുഴങ്ങുന്ന ചെമ്പും ചിലമ്പുന്ന കൈത്താളവുംമായിരിക്കും"  അത് അതിക നേരം നീണ്ടു നില്ക്കില്ല അതുകൊണ്ട് അതിനെ ഭയപ്പെട്ടിട്ടു കാര്യം ഇല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക