Image

ഫൊക്കാനാ കണ്‍വെന്‍ഷന്‍: സാഹിത്യസൃഷ്‌ടികള്‍ ക്ഷണിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 15 April, 2014
ഫൊക്കാനാ കണ്‍വെന്‍ഷന്‍: സാഹിത്യസൃഷ്‌ടികള്‍ ക്ഷണിക്കുന്നു
ഷിക്കാഗോ: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയിലെ ഒഹയര്‍ ഹയറ്റ്‌ റീജന്‍സി (റോസ്‌മൗണ്ട്‌) യില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി അമേരിക്കയിലും കാനഡയിലുമുള്ള സാഹിത്യകാരില്‍ നിന്ന്‌ കവിത,കഥ, നോവല്‍, ലേഖനം എന്നീ വിഭാഗങ്ങളിലേക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു. കണ്‍വെന്‍ഷനില്‍ ജൂലൈ 5-ന്‌ സാഹിത്യ സെമിനാറും കവിയരങ്ങും പ്രബന്ധാവതരണവും ഉണ്ടായിരിക്കും.

2012 ജൂണ്‍ മുതല്‍ ഇതുവരെയുള്ള രചനകളുടെ മൂന്നു കോപ്പികള്‍ മെയ്‌ 15-ന്‌ മുമ്പായി അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ വിലാസത്തില്‍ എത്തിക്കുവാന്‍ സാഹിത്യ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ രതീദേവി അഭ്യര്‍ത്ഥിച്ചു.

വിലാസം: M.N.ABDUTTY, 25648 SALEM, ROSEVILLE, MI 48066

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രതീദേവി (708 560 9880), അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (586 944 1805).
ഫൊക്കാനാ കണ്‍വെന്‍ഷന്‍: സാഹിത്യസൃഷ്‌ടികള്‍ ക്ഷണിക്കുന്നു
Join WhatsApp News
Vayanakaran 2014-04-16 10:57:53
ഇവിടെ എഴുത്തുകാരില്ലെന്നു എഴുത്തുക്കാർ തന്നെ പറയുമ്പോൾ ഫൊക്കാന എന്തിനു ഈ പരിപാടിക്ക് പോയി കാശ് കളയുന്നു.
Truth man 2014-04-16 19:46:31
Let them encourage the writers.
വിദ്യാധരൻ 2014-04-17 06:53:56
കോടിശരനായ വാറൻ ബഫറ്റിനോട് ഒരു പത്ര പ്രവർത്തകൻ ചോദിച്ചു, " എന്നാണ് താങ്കള് പണംകൊണ്ട് തൃപതനാകുന്നെത്" എന്ന്. അതിനു അദ്ദേഹം മറുപടി പറഞ്ഞത്, " ഒരല്പ്പം കൂടി തികയാനുണ്ട് എന്ന്" . ഇതുപോലെയാണ് അമേരിക്കയിലെ എഴുത്തുകാരും. എത്ര അവാർഡു കിട്ടിയാലും മതിയാകില്ല. ഒരെണ്ണംകൂടി പോരെട്ടെ എന്ന മനോഭാവമാണ്. നൈസർഗികമായി എഴുതാനുള്ള വാസനയും അതിനെ അഭിവൃദ്ധിപ്പെടുത്താനുള്ള വായനയും അതിന്റെ കൂടെ ഒരു സമ്മാനവും ആകുമ്പോൾ അത് എഴുത്തുകാരനെ ശരിയായ ദിശയിലേക്കു നയിക്കും. അതെല്ലങ്കിൽ അവർ മലയാള ഭാഷയെ നശിപ്പിച്ചു കുളം തോണ്ടും. എഴുത്തുകാരനെപ്പോലെ ഉത്തരവാദിത്വം ഉള്ളവനായിരിക്കനം പ്രൊൽസാഹിപ്പിക്കുന്നവനും. അല്ലാതെ കവിത വായിച്ചിട്ട് പാട്ടിനു സമ്മാനം കൊടുക്കുന്നവനായിരിക്കരുത്
zid 2014-04-17 20:34:21
സുഹൃത്തേ ,

നിങ്ങൾകെന്താ  വല്ല  അസുഖവും  ഉണ്ടോ ?  ആരെങ്കിലും  എഴുതി  അവാർഡ്‌  നേടുന്നതിനു   സഹായം  ചെയ്തില്ലങ്കിലും  ഉപദ്രവിക്കല്ലേ .  നിങ്ങൾക്ക്  ഇഷ്ട്ടമില്ല  എന്ന് കരുതി  ലോകത്തുള്ള  എല്ലാം  ചീത്ത  ആകണമെന്നില്ല .  ആർക്കറിയാം  നാളെ  ഒരു നല്ല  രചന  ഇവിടെ  നിന്നും  ഉണ്ടാകുകയില്ലെന്ന് . വഴിയെ  പോകുന്ന എല്ലാ  ബസ്സിനും  കൈ  കാണിക്കല്ലേ !
വിദ്യാധരൻ 2014-04-18 08:09:08
അവാർഡ് കൊടുത്ത് എഴുത്തുകാരെ സൃഷ്ടിക്കുകയാണ് ഇവിടെയുള്ള മിക്ക സംഘടനകളും ചെയ്യുന്നത്. നല്ല എഴുത്തുകാരിൽ നിന്നും അർഹരായവരെ തിരെഞ്ഞെടുക്കുകയാണ് വേണ്ടത്. അവാർഡു തിരെഞ്ഞെടുപ്പ് കമ്മറ്റികൾ എന്ന് പറയുന്നത് അവാർഡു കിട്ടേണ്ടവർ ചേർന്ന് ഉണ്ടാക്കുന്ന കമ്മറ്റിയാണ്. യഥാർഥത്തിൽ ഇ-മലയാളി ചെയ്യുന്നതുപോലെ വായനക്കാരിൽ നിന്നും കിട്ടുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ അവാർഡു കൊടുക്കട്ടെ. അമേരിക്കയിൽ ഉപഭോക്തക്കളുടെ സംഘടനകൾ ഉപയോഗ വസ്തുക്കളുടെ ഗുണ നിശ്ചയത്തിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട് എന്നതുപോലെ വായനക്കാരാണ് എഴുത്തുകാരുടെ സ്രിഷിട്ടിയുടെ ഗുണം നിസ്ചയിക്കന്ദതു. "വല്ലവരും അവാർഡു മേടിച്ചു പോയിക്കോട്ടെ നിങ്ങള്ക്ക് എന്ത് ചേതം" എന്ന് സംഘടനയുടെ പിണിയാളിനെപ്പോലെ സംസാരിക്കുന്നത് ശരിയല്ല. പെർമിറ്റില്ലാതെ ഏതു വണ്ടി ഓടിച്ചാലും കൈകാണിച്ചു തടഞ്ഞു നിറുത്തി ചിലപ്പോൾ പൗര സംഘടനകളും ഇടപെട്ടെന്നിരിക്കും. അതിൽ നീരസം കൊണ്ടിട്ടു കാര്യം ഇല്ല. ഇവിടെ ഒത്തിരി മലയാളി വണ്ടികൾ പെർമിറ്റില്ലാതെ ഓടുന്നുണ്ട്. പണ്ടൊരു എഴുത്തുകാരി പറഞ്ഞതുപോലെ കള്ള നാണയങ്ങളുടെ വിളയാട്ടം! ദയവു ചെയ്യുത് വായനക്കാര്ക്ക് അസുഖം ഉണ്ടാക്കാതിരിക്കുക
Jacko Mattukalayil 2014-04-18 10:16:17
എല്ലാവരും എന്തെങ്കിലും എഴുതാനും പറയാനും അറിയാനും ആഗ്രഹിക്കുന്നു. പറയാൻ എന്നപോലെ കേൾക്കാനും ആളു വേണം. അതുകൊണ്ട് ലോകം മുഴുവൻ തന്നെ സദാസമയവും ഇത്തരത്തിൽ ചലിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ നിന്ന് മാറി നിശബ്ധത വേണമെന്നുള്ളവർക്ക് അങ്ങനെയാവാമല്ലോ. മറ്റു ജോലികൾ ഒന്നും ചെയ്യാനില്ലെങ്കിൽ മൗനമായിട്ടിരിക്കാം! അല്ലെങ്കിൽ മറ്റൊരാളെ നോക്കിയിരിക്കാം. ആകാശമൊ ഭൂമിയോ പരിസരങ്ങളോ നോക്കി രസിക്കാം.    ആരോടെന്നില്ലാതെ  പലതും ഓർത്തു സ്വയം ചിരിക്കാം, നെടുവീർപ്പെടാം, പരിതപിക്കാം, കരയാം. പലവിധത്തിൽ നമുക്ക്  ചിരിക്കാനും, കരയാനും, പല്ലിറുമാനും കാരണങ്ങൾ ധാരാളമുള്ള കാലമാണ് നമുക്ക് മുന്നിൽ ഉള്ളതും! ഫൊക്കാന പോലെ വേദികൾ ഉണ്ടായതും വാ തോരാതെ പറയാനും കേൾക്കാനും എഴുതാനും വായിക്കാനും ധാരാളം ആൾക്കാരുണ്ടായതും അതുകൊണ്ടു തന്നെ. പരസ്പരം അറിയാനും അറിയിക്കാനുമാണ് എല്ലാവരുംതന്നെ ആഗ്രഹിക്കുന്നത്. അതു മനസ്സിലാക്കിയാണ് ഇൻഷ്വറൻസു വിൽക്കുന്നവർ മുതൽ ശവപ്പെട്ടി വിൽക്കുന്നവർ വരെ ഇതിനു മദ്ധ്യേ കടന്നു കൂടുന്നതും നമ്മുടെ ശ്രദ്ധയിൽപ്പെടുന്നതും. എഴുതാൻ താൽപ്പര്യപ്പെടുന്നവർ എഴുതട്ടെ, അതുപോലെ പറയാനുള്ളവർ പറയട്ടെ. ക്ഷമയോടെ വായിക്കാം, കേൾക്കാം, അറിയാം. അറിയിക്കാം.
വിദ്യാധരൻ 2014-04-18 10:30:03
ഇൻഷുറൻസ്കാരനും, ശവപ്പെട്ടി വില്ക്കുന്നവനും കുഴിച്ചിടാൻ സ്ഥലം വില്ക്കുന്നവന്മാണ് സാഹിത്യ കൃതികൾക്ക് അവാര്ട് കൊടുക്കുന്നത്. എല്ലാവരും അവരവരുടെ പണി ചെയ്യട്ടെ. സാഹിത്യത്തെ വെറുതെ വിടട്ടെ1
vaayanakkaaran 2014-04-18 10:53:32
 അവാർഡ് ഖ്യാതി വേണം 
എഴുതുന്നവന്  
കൊടുക്കുന്നവന്  
എല്ലവരും ഹാപ്പി 
നടക്കട്ടെ നടക്കട്ടെ നടക്കട്ടെ. 
Truth man 2014-04-18 12:19:22
I support zid.some people some time criticize  too much
Why...... If you don,t like somebody,s poem or story do not read
Somebody write ....pls write.   If they want award give them
DWI (don’t worry Insurance) 2014-04-18 12:35:21
പല സംഘടനകളും അപകടം പതിയിരിക്കുന്ന സ്ഥലങ്ങൾ ആണ് അതുകൊണ്ടാണ് ഞങ്ങൾ ഇൻഷ്വറൻസുകാർ സംഘടനകളുമായി വളരെ അടുത്തു പ്രവർത്തിക്കുന്നത്. ഒത്തിരി വാശിയേറിയ മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങൾ അല്ലെ? നിങ്ങളുടെ ജീവിതത്തിനു ഒരു ഉറപ്പു വേണ്ടേ? അതുകൊണ്ട് ഞങ്ങളെ അങ്ങനെ യാതൊരു പ്രയോചനം ഇല്ലാത്തവരായി എഴുതി തള്ളുന്നതും ശരിയല്ല. വേണമെങ്കിൽ ശവപ്പെട്ടി കച്ചവടക്കാരെയും കുഴികച്ചവടക്കാരെയും ഒഴിവാക്കാം. കാരണം ഞങ്ങളുടെ പോളിസി രണ്ടും കവറ് ചെയ്യും. പിന്നെ എഴുത്തുകാർ വളരെ സൂക്ഷിക്കണം. ആക്രമണം അകത്തു നിന്നും പുറത്തു നിന്നും ഉണ്ടാകാം. ഒരു പട്ടിക്കു വേറൊരു പട്ടിയെ കണ്ടുകൂടാ എന്ന് പറയുന്നതുപോലെ എഴുത്തുകാരിൽ നിന്ന് തന്നെ. പുറത്തു നിന്ന് വിദ്യാധരനും വായനക്കാരനും. അയ്യപ്പൻ കവിക്ക്‌ വന്ന ഗതി നിങ്ങൾക്ക് വരാതിരിക്കട്ടെ എന്ന് വച്ച് പറയുന്നതാണ്.
Shenayi P. 2014-04-18 19:52:01
മുട്ടത്തു വർക്കിയുടെ കഥകൾ 'പൈങ്കിളി' കളായി ആരോപിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യകൃതിയായി  'പൈങ്കിളി'യെങ്കിലും പറയാൻ എന്തുണ്ട് അമേരിക്കൻ എഴുത്തുകാരിൽ നിന്ന്? അമേരിക്കയിൽ ഇരുന്നു എഴുതിയെന്നതുകൊണ്ട് സാഹിത്യം ആവുമോ? നല്ല സാഹിത്യമെങ്കിൽ എല്ലായിടത്തും അംഗീകാരം കിട്ടുമല്ലോ? അപ്പോൾ ഇവിടെ നല്കുന്ന അവാർഡുകൾ ഭാഷയിൽ ഉരുത്തിരിഞ്ഞ ഒരു നല്ല സൃഷ്ടിയായി ഇവിടെ കുറച്ചു പേർ അംഗീകരിച്ചു അവാർഡു നൽകുന്നതിൽ എന്താണർത്ഥം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക