Image

ക്ഷേത്രസ്വത്ത് അന്യാധീനപ്പെട്ടതിന് സര്‍ക്കാരും ഉത്തരവാദി: വി.എസ്.

Published on 19 April, 2014
ക്ഷേത്രസ്വത്ത് അന്യാധീനപ്പെട്ടതിന് സര്‍ക്കാരും ഉത്തരവാദി: വി.എസ്.
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് അന്യാധീനപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനും രാജകുടുംബത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. സര്‍ക്കാരിന്‍ന്റെ ഒത്താശയോടെയാണ് അവിടെ തട്ടിപ്പ് നടന്നത്. ക്ഷേത്രസ്വത്ത് നഷ്ടപ്പെട്ടതിന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ജനങ്ങളോട് മാപ്പു പറയണമെന്നും വി.എസ്. തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
Join WhatsApp News
Aniyankunju 2014-04-19 08:04:32
......സ്വര്‍ണം മണലില്‍ കടത്തി ലോറികളിലാക്കിയാണ് കടത്തിയത്. 17 കിലോ സ്വര്‍ണവും മൂന്ന് കിലോ ശരപ്പൊളിമാലയും കടത്തിയതില്‍പ്പെടുന്നു. ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അറിവോടെയാണ് ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തഞ്ചാവൂരിലെ ജ്വല്ലറികളിലേക്കാണ് സ്വര്‍ണം കടത്തിയത്. പഴവങ്ങാടിയില്‍ ജ്വല്ലറി നടത്തുന്ന രാജു എന്നയാളുടെ സഹായത്തോടെയാണ് സ്വര്‍ണം കടത്തിയത് . ക്ഷേത്രത്തിലെ സ്വര്‍ണപണികള്‍ ചെയ്യുന്നത് രാജുവാണ്. സ്വര്‍ണം കടത്താന്‍ സഹായിച്ചതിന് മൂന്ന് കിലോയുടെ സ്വര്‍ണം രാജുവിന് നല്‍കിയതായും പറയുന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ ഉന്നത ബന്ധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ക്ഷേത്രത്തിലെ മേല്‍പ്പാടി മുറി എന്നറിയപ്പെടുന്ന ഒന്നും രണ്ടും മുറികളില്‍നിന്ന് നിരവധി അമൂല്യ നിധികളും കടത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ മുറികള്‍ ഏതെങ്കിലും നിലവറയുടെ ഭാഗമല്ല. അമിക്കസ്ക്യൂറി ഇത് തുറന്ന് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവയുടെ താക്കോല്‍ കളഞ്ഞുപോയി എന്നായിരുന്നു അധികൃതരുടെ വിശദീകരണം തുടര്‍ന്ന് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് മുറികള്‍ തുറന്നപ്പോള്‍ കണക്കില്‍പ്പെടാത്ത നിരവധി നിധികളാണ് കണ്ടെത്തിയത്. എന്നാല്‍ മുറിയിലെ പല അലമാരകളും ശൂന്യമായിരുന്നു. ഇവയിലെ നിധികള്‍ കടത്തിയതാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക