ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാനായി കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കലിനെ നിയമിച്ചു. ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര എന്നീ മൂന്നു റീത്തുകളില്‍പെടുന്ന ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ 167 രൂപതകളിലെയും അല്മായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും സഭയിലെ വിവിധ അല്മായ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശക്തിപ്പെടുത്തുകയുമാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.
ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ അല്മായ ഫാമിലി സമിതിയംഗമായ ബിഷപ് അറയ്ക്കലിനെകൂടാതെ ബിഷപ്പുമാരായ മോസ്റ്റ് റവ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മോസ്റ്റ് റവ.ജറാള്‍ഡ് ജോണ്‍ മത്തിയാസ് എന്നിവരാണ് സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ മറ്റംഗങ്ങള്‍.
ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
പി.ആര്‍.ഓ., കാഞ്ഞിരപ്പള്ളി രൂപത