Image

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം

ജയപ്രകാശ്‌ നായര്‍ Published on 28 May, 2014
ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം
ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം 2014 ജൂണ്‍ 7 ശനിയാഴ്‌ച ടൈസണ്‍ സെന്ററില്‍ (26 നോര്‍ത്ത്‌ ടൈസണ്‍ അവന്യൂ, ഫ്‌ലോറല്‍ പാര്‍ക്ക്‌, ക്വീന്‍സ്‌) വെച്ച്‌ ഉച്ചതിരിഞ്ഞ്‌ 3.30 മുതല്‍ നടക്കുന്നതാണെന്ന്‌ നാഷണല്‍ കോഓര്‍ഡിനേറ്ററും എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റുമായ വര്‍ഗീസ്‌ ഒലഹന്നാന്‍ അറിയിച്ചു. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ ജൂലൈ 5ന്‌ ഫൊക്കാന കണ്‍വന്‍ഷനില്‍ വച്ച്‌ നടക്കുന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടുമെന്നും അദ്ദേഹം അറിയിച്ചു.

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക്‌ 3000 ഡോളറും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക്‌ 1000 ഡോളറും, മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക്‌ 300 ഡോളറും നാലാം സ്ഥാനക്കാര്‍ക്ക്‌ 200 ഡോളര്‍ വീതവും നല്‌കുന്നതാണെന്ന്‌ ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിനോദ്‌ കെയാര്‍ക്കെ പറഞ്ഞു.

201314 സ്‌കൂള്‍ വര്‍ഷത്തില്‍ 5, 6, 7, 8, 9 എന്നീ ക്‌ളാസ്സുകളില്‍ നിന്നുള്ള കുട്ടികളായിരിക്കും മത്സരിക്കാന്‍ അര്‍ഹരെന്ന്‌ സ്‌പെല്ലിംഗ്‌ ബീ ഡയറക്‌റ്റര്‍ വര്‍ഗീസ്‌ പോത്താനിക്കാട്‌ അറിയിച്ചു. മത്സരത്തിന്റെ കോഓര്‍ഡിനേറ്ററായി ഗണേഷ്‌ നായര്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ളയര്‍ കാണുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക