Image

ബാബാ രാംദേവിന്റെ അനുയായിയെ കണ്ടെത്താനായില്ല

Published on 07 June, 2011
ബാബാ രാംദേവിന്റെ അനുയായിയെ കണ്ടെത്താനായില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഉപവാസം നടത്തിയ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ വലംകൈയായി പ്രവര്‍ത്തിക്കുന്ന ആചാര്യ ബാലകൃഷ്‌ണയെ കാണാതായി ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. രാംദേവിന്റെ സ്വത്തിനെക്കുറിച്ച്‌ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണു ബാലകൃഷ്‌ണ അപ്രത്യക്ഷനായത്‌. രാംദേവിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്‌തിരുന്നത്‌ ബാലകൃഷ്‌ണയായിരുന്നു. രാംദേവ്‌ നടത്തിയ പഞ്ചനക്ഷത്ര നിരാഹാരത്തിനു ചുക്കാന്‍ പിടിച്ചതും പണപ്പിരിവു നടത്തിയതും ഇയാളാണെന്നാണു റിപ്പോര്‍ട്ട്‌. സമരത്തിനുവേണ്‌ട സംഭാവന നല്‍കിയതു രാംദേവിന്റെ വിദേശത്തുള്ള അനുയായികളാണെന്നു ബാലകൃഷ്‌ണ വെളിപ്പെടുത്തിയിരുന്നു. സമരം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാരുമായി ഉണ്‌ടാക്കിയ ധാരണാപത്രത്തില്‍ ഒപ്പിട്ടതും ഇയാളായിരുന്നു. ഇതിനിടെ രാംദേവിന്റെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക