Image

മന്ത്രിമാര്‍ ഓരോ വര്‍ഷം സ്വത്ത്‌ വിവരം പ്രഖ്യാപിക്കും: മുഖ്യമന്ത്രി

Published on 07 June, 2011
മന്ത്രിമാര്‍ ഓരോ വര്‍ഷം സ്വത്ത്‌ വിവരം പ്രഖ്യാപിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ ഓരോ വര്‍ഷവും തങ്ങളുടെ സ്വത്ത്‌ വിവരം പ്രഖ്യാപിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ നൂറു ദിന പരിപാടികള്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരുടെയും മറ്റും സ്വത്തുവിവരം അവര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ പ്രഖ്യാപിക്കാറുള്ളതാണല്ലോയെന്നു ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മന്ത്രിമാര്‍ ഓരോ വര്‍ഷവും സ്വത്തു പ്രഖ്യാപിക്കേണ്ടി വരും എന്നതാണ്‌ പുതിയ പദ്ധതിയുടെ പ്രത്യേകത. നിലവിലുള്ള വ്യവസ്ഥ പ്രകാരം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ മാത്രമേ സ്വത്തുവിവരം പുറത്തുവരികയുള്ളു. മല്‍സരിച്ചില്ലെങ്കില്‍ അതും അറിയില്ല. നൂറുദിന പദ്ധതി പ്രകാരം എല്ലാ വര്‍ഷവും സ്വത്തുവിവരം പ്രഖ്യാപിക്കുകയും അത്‌ വെബ്‌സൈറ്റിലൂടെ ജനങ്ങളിലെത്തുകയും ചെയ്യുമെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നൂറുദിന പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ച്‌ ആലോചിക്കാന്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക