Image

ചൊറികുത്തിയിരുന്ന പ്രവാസി വകുപ്പ് മന്ത്രിമാരും ഇറാക്കിലെ പ്രതിസന്ധിയും

അനില്‍പെണ്ണുക്കര Published on 23 June, 2014
ചൊറികുത്തിയിരുന്ന പ്രവാസി വകുപ്പ് മന്ത്രിമാരും ഇറാക്കിലെ പ്രതിസന്ധിയും
ഫൊക്കാനയുടേയും ഫോമയുടേയും സമ്മേളനത്തിലെത്തുന്ന പ്രവാസി വകുപ്പ് മന്ത്രി കെ.സി.ജോസഫിനോട് തന്റേടമുള്ള ആരെങ്കിലും ചോദിക്കേണ്ട ഒരു ചോദ്യം അഡ്വാന്‍സായി ഇതാ….

“ഇറാക്കില്‍ എത്ര മലയാളികള്‍ ഉണ്ട്?”

അദ്ദേഹത്തിന്റെ ഉത്തരം ഇതായിരിക്കും ഇറാക്കിലുള്ള മലയാളികളല്ല, ഇന്ത്യാക്കാരെക്കുറിച്ചുപോലും കേരളസര്‍ക്കാരിനോ, കേന്ദ്രസര്‍ക്കാരിനോ, എംബസികള്‍ക്കോ കൃത്യമായി അറിവില്ല.”

ടൈയും, കോട്ടുമിട്ട് ഫോട്ടോ എടുക്കാന്‍ ഓടി നടക്കുന്നവരുടെ നഴ്‌സുമാരായ ഭാര്യമാര്‍ ചോദിച്ചാലും മതി ഇത്തരമൊരു ചോദ്യം.

പ്രവാസി ഇന്ത്യാക്കാരുടെ വിയര്‍പ്പിന്റെ വിലയാണ് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക നട്ടെല്ല്. എന്നിട്ടും അവരുടെ സുരക്ഷാകാര്യത്തിലുള്ള നമ്മുടെ മന്ത്രിമാരുടേയും നേതാക്കന്മാരുടെയും ഉദ്യോഗസ്ഥപ്രമുഖരുടെയും ശുഷ്‌ക്കാന്തി  എത്ര?.
ഫോമയുടെ സമ്മേളനത്തിനു വന്നു ഫൊക്കാനയെക്കുറിച്ചും ഫൊക്കാനയുടെ സമ്മേളനത്തില്‍ വന്ന് ഫോമയെക്കുറിച്ചും സംസാരിക്കുന്ന വയലാര്‍ രവി ഒരിക്കല്‍പോലും അറിയാത്ത ഒരു കാര്യമുണ്ട്. വിമാന കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാവുന്ന അടിക്കടിയുള്ള യാത്രനിരക്ക് വര്‍ദ്ധന. വിമാനയാത്ര കുറയ്ക്കാന്‍ അദ്ദേഹം എന്തെങ്കിലും മന്ത്രിയായിരുന്നപ്പോഴോ, ഇപ്പോഴോ പറഞ്ഞതായി ഓര്‍ക്കുന്നില്ല.

മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ സുഖവാസമനുഭവിക്കാനും പിന്നെ പിരിവിനും വേണ്ടിയുള്ള സംവിധാനമായിട്ടാണ് പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ക്കുകള്‍ കരുതുന്നുള്ളൂ എന്നതിനുള്ള എണ്ണമറ്റ ഭൂതകാല അനുഭവങ്ങള്‍ സാക്ഷിയാണ്.

മലയാളികളടക്കം വിദേശത്തുള്ള ഇന്ത്യാക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ആശങ്കയുടേയും ആപത്തിന്റേയും കാലത്ത് സുരക്ഷയുടെയും, സാന്ത്വനത്തിന്റേയും ഇടപെടലും, സാന്നിദ്ധ്യവും ആകാനാണ് കേന്ദ്രത്തില്‍ പ്രവാസിവകുപ്പും,  കേരളത്തില്‍ നോര്‍ക്കയും രൂപീകരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം വയലാര്‍ രവി പ്രവാസികള്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് ഒരു പ്രവാസിയോട് ചോദിച്ചാല്‍ പുളിച്ച തെറിയായിരിക്കും പറയുക. ഏതെല്ലാം രാജ്യത്ത് എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു എന്നതിന്റെ കൃത്യമായ കണക്ക് പ്രവാസിവകുപ്പിന്റെയോ, മലയാളികളുടെ കണക്ക് നോര്‍ക്കയുടെ കയ്യിലോ ഇല്ല. മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവെച്ച്‌കൊന്ന ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ ഇറ്റലി നടത്തുന്ന ശ്രമം ഒന്ന് ഓര്‍ത്തുനോക്കൂ.
ഇപ്പോള്‍  കഴിഞ്ഞദിവസം പത്രപ്രവര്‍ത്തകന്‍ ഇപ്പോള്‍ ഇറാഖില്‍ കാണാതായ മലയാളികളെക്കുറിച്ച് ചോദിച്ചപ്പോള്‍ കെ.സി. ജോസഫ് കൈമലര്‍ത്തി.

അവരോട് ഒരു വാക്ക്. മുട്ടിപ്പായി പ്രാര്‍ത്ഥനയില്‍ മുഴുകുക. ഈശ്വരന്‍ അവരുടെ പ്രാര്‍ത്ഥന കേള്‍ക്കട്ടെ.

സാമൂഹ്യപാഠം
പ്രവാസി-നോര്‍ക്കാ മന്ത്രാലയങ്ങള്‍ ഇടിച്ചു നിരത്തി ഒരു ആല്‍മരം നടാം.


Join WhatsApp News
Cyriac 2014-06-23 03:17:18
Rightly said. If Fokana or fomma stands for real purpose it would have been good for keratites.But cheap publicity is their only motto. New and fresh thinking about the purpose and action plan of these organization should surface.
Narayan 2014-06-23 11:00:43
This writer, sitting in Kerala, is ridiculing the Male American Malayalees by saying tie and suit prayogam. What do you know about American Malayalees other than pokkal someone that's of interest to you? The topic is relavent but the way it's presented is bad.
manju 2014-06-23 16:42:55
അനിൽ പറഞ്ഞതെല്ലാം ഒട്ടുമുക്കാലും ശരി തന്നെയാണ്. ഫോമ ഫോക്കാന എല്ലാം വെറുതെ കുറച്ചു ബഹളം.എന്തിനു വേണ്ടി ?വേഷം കാണിക്കാൻ ഉള്ള അരങ്ങു മാത്രം.എന്തിനോ വേണ്ടി പായൂന്ന കുറെ ജീവിതങ്ങൾ.അതിനിടെ പിള്ളാരുടെ പേരും ....കഷ്ടപെടുന്ന കുറെ nurses ഒരാവശ്യവുമില്ലാതെ ഇതിന്റെ പിറകെ പണം മുടക്കുന്നു.മനൊരമയിൽ സഹായം ആവശ്യപെടുന്ന എത്രയോ പാവങ്ങൾ ഉണ്ട്
അവര്ക് അയച്ചു കൊടുക്ക് .സിനിമ നടിമാരെ കൊണ്ടുവന്നു തീറ്റിക്കാതെ നല്ല കാര്യം  ചെയ്യ്.



Prasanth V. 2014-06-23 21:46:46
പ്രവാസികളുടെ കാര്യത്തിൽ മാത്രമല്ല, രാജ്യത്തിന്റെ കാര്യത്തിലും വൻപിച്ച കൊള്ളയും കൊള്ളരുതായ്മയുമാണ് നടക്കുന്നത്. ഒരു ഉദാഹരണം അടുത്ത സമയത്തു നടന്ന കുട്ടികളെ കടത്തിയ കേസാണ്. 578 കുട്ടികളെയാണ് മേയ് 24-നു പാട്ന-എറണാകുളം എക്സ്പ്രസിൽ കുത്തിനിറച്ച് കടത്തിക്കൊണ്ടു വന്നത്. കുട്ടികളെ വിദേശികൾക്ക് വില്ക്കുന്ന ബിസിനസ്സ് പുതിയതല്ല. ഇതു സംബന്ധിച്ച വാർത്തകൾ കാലാകാലങ്ങളിൽ പത്രത്തിൽ വന്നിട്ടുണ്ട്. യാതൊരു അന്വേഷണവും ഉണ്ടാവാതെ, ആരാരുമറിയാതെ എല്ലാം മാഞ്ഞുപോവുകയാണ് പതിവ്. പത്രങ്ങളും ഇതിനു പുറകെ പോകാറില്ല. ഇത്രയും വലിയ രീതിയിൽ പട്ടാപ്പകൽ കൊച്ചുകുഞ്ഞുങ്ങളെ -നാലു വയസ്സ് മുതൽ പ്രായമുള്ളവരെ-കടത്തികൊണ്ടു പോന്നത് അതുകൊണ്ടുതന്നെ! അച്ചനമ്മമാർ അറിയാതെ അപ്രായത്തിൽ ഒരു കുഞ്ഞിനെ കൈമാറിയതെങ്ങിനെ? രെഖകൾ ഇല്ലാതെ കുട്ടികളെ സ്റ്റേറ്റു മാറ്റിയത് എങ്ങിനെ, എന്തുകൊണ്ട്? ഇതിനൊന്നും ആരും മറുപടി പറഞ്ഞിട്ടില്ല. "സർക്കാർ  നടപടിയുണ്ടാവും" എന്നു മുഖ്യമന്ത്രി പറഞ്ഞതല്ലാതെ ഒരു നടപടിയും കാതലായവർക്കെതിരെ ഉണ്ടായിട്ടില്ല. കുട്ടികളെ സഹായിക്കാനാണെന്നും, പഠിപ്പിക്കാനാനെന്നും കാണിച്ചു തല്ലിക്കൂട്ടിയിരിക്കുന്ന കപട അനാഥമന്ദിരങ്ങൾ വഴിയും, രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നംകൂരമടിച്ചു കാത്തു കിടക്കുന്ന വിദേശ കപ്പലുകളിലേക്ക് കുഞ്ഞുങ്ങളും സ്ത്രീകളും നിരന്തരം കയറ്റിപ്പോവുന്നു.  അധികാരികളുടെ അറിവോടെയാണ് അധാർമ്മികമായ ഈ നടപടികൾ നടക്കുന്നതെന്ന് കേരള ഹൈക്കോടതിയുടെ വിമർശനത്തിലും ഉണ്ടായി. "കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട്, അവരെ സംരക്ഷിക്കാനല്ല സർക്കാർ ശ്രമിക്കേണ്ടത്. നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് വേണ്ടതെന്ന്", ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോനുമടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്.
അനാഥാലയത്തിന്റെ മറവില്‍ കുട്ടികളെ വില്പന നടത്തി വിദേശത്തേക്കും കടത്തിയതായി പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. സിങ്കപ്പൂര്‍, ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒട്ടേറെ കുഞ്ഞുങ്ങളെ ഇത്തരത്തില്‍ വില്പന നടത്തിയതായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയത്. ഒരു മാസം കഴിഞ്ഞു, ഏതാനും കൂലിക്കാരായ കടത്തു സഹായികൾ ഒഴിച്ചാൽ വൻ തോക്കുകൾ എല്ലാവരും കർട്ടനു പിന്നിൽത്തന്നെ!  അവരവരുടെ കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ മാത്രം പരതുന്ന മനുഷ്യ സമൂഹം! അവർക്കു കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം പോലീസും രാഷ്ട്രീയ പാർട്ടികളും പത്രക്കാരും ഉൾപ്പെടുന്ന അകമികളുടെ സമൂഹങ്ങൾ അവരെ നിയന്ത്രിക്കുന്നു. ജനങ്ങൾ നിസ്സാഹായകരാണ്.
അപ്പോൾ പ്രവാസികൾ എന്നാൽ എന്തു ചുക്ക്? പ്രവാസികളുടെ പേരിലാണ് വിദേശത്തെ പല ബിസിനസ്സുകളും നടക്കുന്നത്. അതുകൊണ്ട് പ്രവാസിയുടെ പേരിൽ ഒരുപാടു ശബ്ദങ്ങൾ സഭയിൽ ഉണ്ടാവും എന്നേയുള്ളൂ. ജനങ്ങൾ നിസ്സാഹായകരാണ്.

manju 2014-06-24 03:25:34
ശരിയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക