Image

പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കി; ബാബാ രാംദേവ്

Published on 07 June, 2011
പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കി; ബാബാ രാംദേവ്
ഹരിദ്വാര്‍: തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ കൂട്ടുനിന്ന പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കുന്നതായി ബാബാ രാംദേവ് അറിയിച്ചു. സര്‍ക്കാര്‍ തങ്ങളെ സമീപിക്കുകയാണെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും രാംദേവ് പറഞ്ഞു. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തന്നെയും ആയിരകണക്കിന് അനുയായികളെയും പീഡിപ്പിച്ചത്. താന്‍ അവര്‍ക്ക് മാപ്പ് കൊടുക്കും, എന്നാല്‍ ജനാധിപത്യത്തിനേറ്റ കളങ്കത്തിന് രാജ്യത്തിന്റെ ചരിത്രം അവര്‍ക്ക് മാപ്പു കൊടുക്കില്ലെന്നും രാംദേവ് ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നോടും തന്റെ അനുയായികളോടും പോലീസ് കാണിച്ച ദൃശ്യങ്ങള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയിലുണ്ടായിരുന്നു. എന്നാല്‍ അവ പോലീസ് നശിപ്പിച്ചതായും ബാബാ രാംദേവ് ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക