Image

വെല്ലൂരില്‍ ബസ്സിന്‌ തീപിടിച്ച്‌ 22 പേര്‍ മരിച്ചു

Published on 08 June, 2011
വെല്ലൂരില്‍ ബസ്സിന്‌ തീപിടിച്ച്‌ 22 പേര്‍ മരിച്ചു
വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്ത്‌ ഓടിക്കൊണ്ടിരുന്ന ബസ്സിന്‌ തീപിടുത്തമുണ്ടായി. സംഭവത്തില്‍ 22 കൊല്ലപ്പെട്ടു. അഞ്ച്‌ സ്‌ത്രീകളും ഒരു കുട്ടിയും മരിച്ചരില്‍പ്പെടുന്നു. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി വിവരമില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ്‌ അപകടം. ചെന്നൈ- പൊള്ളാച്ചി ദേശീയ പാതയില്‍ കാഞ്ചീപുരത്തിനടുത്ത്‌ അവളൂര്‍പേട്ടിലെ പാലത്തില്‍ നിന്ന്‌ താഴേയ്‌ക്ക്‌ വീണ ബസിന്‌ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറും മറ്റ്‌ രണ്ടുപേരും അത്ഭുതകരമായി രക്ഷപെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക