Image

കനിമൊഴിയുടെ ജാമ്യാപേക്ഷ ഹൈക്കടതി തള്ളി

Published on 08 June, 2011
കനിമൊഴിയുടെ ജാമ്യാപേക്ഷ ഹൈക്കടതി തള്ളി
ന്യൂഡല്‍ഹി: ടി ജി സ്‌പെക്ട്രം അഴിമതി കേസില്‍ രാജ്യസഭാ എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഇതോടൊപ്പം കേസില്‍ ഉള്‍പ്പെട്ട കലൈഞ്ജര്‍ ടി.വി എം.ഡി ശരദ് കുമാറിന്റെ ജാമ്യവും കോടതി നിഷേധിച്ചു. ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി ടി.ആര്‍ ബാലു ഉള്‍പ്പടെ പ്രധാന ഡി.എം.കെ നേതാക്കളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.മെയ് 20ന് പ്രത്യേക സി.ബി.ഐ കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് തിഹാര്‍ ജയിലില്‍ കഴിയുന്ന കനിമൊഴിയും ശരദ് കുമാറും ഹൈക്കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക