Image

ഡാളസ്സില്‍ ഈ വര്‍ഷം ആദ്യമായി താപനില 100 ഡിഗ്രി രേഖപ്പെടുത്തി

പി.പി.ചെറിയാന്‍ Published on 08 June, 2011
ഡാളസ്സില്‍ ഈ വര്‍ഷം ആദ്യമായി താപനില 100 ഡിഗ്രി രേഖപ്പെടുത്തി

ഡാളസ്സ്: - കടുത്ത വേനലിന് രണ്ട് ആഴ്ചകൂടി അവശേഷിക്കെ ജൂണ്‍ 7 തിങ്കളാഴ്ച ഡാളസ്സില്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി.
ഡാളസ്സില്‍ തുടര്‍ച്ചയായി നൂറുദിവസം രണ്ട് അക്ക താപനില പൂര്‍ത്തികരിക്കുന്നതിന് ഒരു ദിവസം ശേഷിച്ചിരിക്കെയാണ് ഇന്ന് മൂന്നക്ക താപനിലയായ നൂറു ഡിഗ്രിയിലേക്ക് ചൂട് ഉയര്‍ന്നത്.
ജൂണ്‍ മാസത്തില്‍ സാധാരണ രേഖപ്പെടുത്തുന്ന താപനിലയേക്കാള്‍ 10 ഡിഗ്രി ചൂടാണ് ഇന്ന് ഡാളസ്സില്‍ അനുഭവപ്പെട്ടത്.
കക്തമായ ചൂട് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാന്‍ സാധ്യതയുള്ളതുകൊണ്ട് കുട്ടികളും, പ്രായമായവരും, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഫോര്‍ട്ട് വര്‍ത്ത് കാലാവസ്ഥ നീരീക്ഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാവാനുള്ള സാധ്യതയും ഉള്ളതായി ഇവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക