Image

കാന്‍സറിനെ പ്രതിരോധിക്കാന്‍ സപ്പോട്ട പഴം ഗുണകരമെന്ന്‌ കണ്ടെത്തല്‍, മലയാളി ശാസ്‌ത്രജന്‍ ശ്രദ്ധനേടുന്നു

Published on 10 September, 2014
കാന്‍സറിനെ പ്രതിരോധിക്കാന്‍ സപ്പോട്ട പഴം ഗുണകരമെന്ന്‌ കണ്ടെത്തല്‍, മലയാളി ശാസ്‌ത്രജന്‍ ശ്രദ്ധനേടുന്നു
പയ്യന്നൂര്‍: കാന്‍സറിനെ പ്രതിരോധിക്കാന്‍ സപ്പോട്ട പഴം ഗുണകരമെന്ന്‌ പുതിയ കണ്ടെത്തല്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ബയോകെമിസ്‌ട്രി വിഭാഗത്തില്‍ അസോഷ്യേറ്റ്‌ പ്രഫസറുമായ ഡോ. സതീഷ്‌ സി. രാഘവന്റെ ഗവേഷണഫലമാണു നേച്ചര്‍ മാസികയുടെ സയന്റിഫിക്‌ റിപ്പോര്‍ട്‌സ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

2013ലെ ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍ ശാസ്‌ത്ര പുരസ്‌കാര ജേതാവുകൂടിയാണു ഡോ. സതീഷ്‌. സപ്പോട്ട എന്നും ചിക്കു എന്നും അറിയപ്പെടുന്ന പഴത്തിലെ ചില രാസപദാര്‍ഥങ്ങള്‍ക്ക്‌ (ഫൈറ്റോകെമിക്കല്‍സ്‌) കോശങ്ങളില്‍ അര്‍ബുദം പടരുന്നതിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണു ഡോ. സതീഷും സംഘവും തെളിയിച്ചത്‌. അര്‍ബുദം ബാധിച്ച എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, അവയുടെ ആയുസ്സ്‌ നാലുമടങ്ങു കൂടിയതായി കണ്ടെത്തി.

സപ്പോട്ടയില്‍നിന്നു ലഭിക്കുന്ന ഫിനോളിക്‌ ആന്റി ഓക്‌സിഡന്റുകളായ മീഥൈല്‍ ഫോര്‍ ഒഗല്ലോയ്‌ല്‍ ക്ലോറോജിനേറ്റ്‌, ഒഗല്ലോയ്‌ല്‍ ക്ലോറോജനിക്‌ ആസിഡ്‌ എന്നിവ കുടലിനെ ബാധിക്കുന്ന കാന്‍സറിനെ പ്രതിരോധിക്കുന്നതായി ഗവേഷണഫലം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക