ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 50 പൈസ വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനി
തീരുമാനിച്ചു. ഈമാസം 15 മുതല്‍ വര്‍ധന നടപ്പാക്കാനാണ് ഇന്ത്യന്‍ ഓയില്‍
കോര്‍പറേഷന്റെ തീരുമാനം. കഴിഞ്ഞ മാസം 15 മുതല്‍ പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപ
ഉയര്‍ത്തിയിരുന്നു. എന്നാല്‍ 50 പൈസ ഉയര്‍ത്തിയാല്‍ തന്നെയും നഷ്ടം നികത്താന്‍
കഴിയില്ലെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം. ലിറ്ററിന് 4.58 രൂപ നഷ്ടത്തിലാണ്
ഇപ്പോള്‍ പെട്രോള്‍ വില്‍ക്കുന്നതെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. എന്നാല്‍
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില താഴ്ന്നതായി റിപ്പോര്‍ട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല