Image

കേളി ഇന്റര്‍ നാഷ്ണല്‍ കലാമേള: കേരളത്തില്‍ നിന്ന് മൂന്ന് ജൂറിമാര്‍

ജിനു കുളങ്ങര Published on 09 June, 2011
കേളി ഇന്റര്‍ നാഷ്ണല്‍ കലാമേള: കേരളത്തില്‍ നിന്ന് മൂന്ന് ജൂറിമാര്‍

സൂറിച്ച്: പ്രവാസി മലയാളികള്‍ ഒത്തുചേരുന്ന എട്ടാമത് കേളി അന്താരാഷ്ട്ര കലാമേള സൂറിച്ചിലെ ഫെറാല്‍ ജൂണ്‍ 11,12 തീയതികളില്‍ നടത്തപ്പെടുന്നു. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കമാണിത്.
അയര്‍ലന്റ്, ഹോളണ്ട്, ഇറ്റലി, യു.കെ., ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ, യു.എ.ഇ., സ്വിസര്‍ലന്റ് തുടങ്ങി ഒന്‍പത് രാജ്യങ്ങളില്‍ നിന്നായി മൂന്നൂറിലേറെ പേര്‍ പങ്കെടുക്കുന്നു.
മുപ്പത്തിരണ്ട് ഇനങ്ങളിലായി യുവജനങ്ങള്‍ മാറ്റുരയ്ക്കുന്ന ഈ കലാമേളയ്ക്ക് മുഖ്യ വിധി കര്‍ത്താക്കളായി കേരളത്തില്‍ നിന്നും പ്രശസ്ത സംഗീത സംവിധായകന്‍ സണ്ണി സ്റ്റീഫന്‍, പ്രശസ്ത നര്‍ത്തകിയും കേരള കലാമണ്ഡലം അദ്ധ്യാപികയുമായ ഡോ. മേതില്‍ ദേവിക, പ്രശസ്ത നര്‍ത്തകി ഗായത്രി ഗോവിന്ദ് എന്നിവരെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി മുപ്പതോളം ജൂറിമാരും പങ്കെടുക്കുന്നു.
ഇന്ത്യന്‍ കലകളുടെ ഈ സംഗമ ഭൂമിയില്‍ അയ്യായിരത്തിലേറെ പ്രവാസി മലയാളികള്‍ ഓരോ വര്‍ഷവും ഒത്തുചേരുന്നത് മറക്കാനാവാത്ത ഉത്സവാനുഭവം തന്നെയാണെന്ന് കേളി കലാമേള ജനറല്‍ കണ്‍വീനര്‍ ജോസ് വെളിയത്ത് അിറയിച്ചു!
ബെന്നി പുളിക്കല്‍(പ്രസിഡന്റ്), ഷാജി (സെക്രട്ടറി), ജോസ് ഓവേലില്‍(ട്രഷറര്‍) എന്നിവര്‍ക്കു പുറമേ ജിനു കുളങ്ങര, സ്റ്റീഫന്‍ ചെല്ലക്കുടം, ബാബു കാട്ടുപാലം, പയസ് പാലത്രകടവില്‍, വിന്‍സി രാമനാലില്‍, ഇസബെല്‍ താമരശ്ശേരി, ഫിലിപ്പ് എഴുകാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കേളി ഇന്റര്‍ നാഷ്ണല്‍ കലാമേള: കേരളത്തില്‍ നിന്ന് മൂന്ന് ജൂറിമാര്‍കേളി ഇന്റര്‍ നാഷ്ണല്‍ കലാമേള: കേരളത്തില്‍ നിന്ന് മൂന്ന് ജൂറിമാര്‍കേളി ഇന്റര്‍ നാഷ്ണല്‍ കലാമേള: കേരളത്തില്‍ നിന്ന് മൂന്ന് ജൂറിമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക