Image

ആധുനിക മനുഷ്യന്‍ (കവിത: ഡോ.എ.ശ്രീകുമാര്‍മേനോന്‍)

ഡോ.എ.ശ്രീകുമാര്‍മേനോന്‍ Published on 06 November, 2014
ആധുനിക മനുഷ്യന്‍ (കവിത: ഡോ.എ.ശ്രീകുമാര്‍മേനോന്‍)
ലോകവ്യാപാരമാം പാവകൂത്തിലെ
ചലിയ്ക്കും വെറും തോല്‍പാവകള്‍നാം
ബാഹ്യ പ്രചോദനം ഭരിയ്ക്കുന്നു നമ്മെ
നാം നയിയ്ക്കുന്നു നമ്മെയെന്നഹം ഭാവത്തില്‍
കഴിയുന്നു നാം മദ്യപാനികളെപോലെ
ഓടിപായുന്നു നാം സുഖഭോഗത്തിനായ്
മദോന്മത്തരായ് മത്സരബുദ്ധിയോടെ
സ്വശക്തിയറിയാതെ ദാസരായി കഴിയുന്നു
കാലം പോക്കുന്നു നാം അര്‍ദ്ധപ്രാണരായ്
പരസ്യമാമജ്ഞാത ക്രൂരകരങ്ങള്‍
തകര്‍ക്കുന്നു നമ്മെ നാം നാമറിയാതെ
അത്യാഗ്രഹികളാം സ്വത്തുടമകള്‍
കയ്യിലെ വെറും കളിപ്പാട്ടങ്ങള്‍ നാം.
കമ്പോളസംസ്‌കാരത്തില്‍ വളര്‍ച്ചക്കായ്
ഭൂവില്‍ പിറന്ന വെറും ബലിമൃഗങ്ങള്‍ നാം
ജഗത്തിനു നേതൃത്വം നല്‍കേണ്ട മാനവ
അറിയൂ നിന്‍ ആത്മശക്തി
ബാഹ്യ സമ്മര്‍ദ്ധങ്ങളെ അതിജീവിയ്ക്കു
വിവേകത്തോടെ മനക്കരുത്തോടെ
സ്വതന്ത്രത നേടൂ ത്യാഗശീലത്തിലൂടെ
സ്വാഭിമാനികളാക്കൂ സ്വയം പര്യാപ്തരും
ജിതേന്ദ്രിയരും സദാചാരനിരതരും


ആധുനിക മനുഷ്യന്‍ (കവിത: ഡോ.എ.ശ്രീകുമാര്‍മേനോന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക