Image

പാല്‍വില: ഇടപെടില്ലെന്ന്‌ ഹൈക്കോടതി

Published on 09 June, 2011
പാല്‍വില: ഇടപെടില്ലെന്ന്‌ ഹൈക്കോടതി
കൊച്ചി: പാല്‍ വില വര്‍ധനയില്‍ ഇടപെടില്ലെന്ന്‌ ഹൈക്കോടതി ഹര്‍ജിക്കാരെ അറിയിച്ചു. ലിറ്ററിന്‌ അഞ്ചുരൂപ കൂട്ടാനുള്ള മില്‍മയുടെ തീരുമാനം തടഞ്ഞ സര്‍ക്കാര്‍ നടപടിക്കെതിരെ മില്‍മ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ്‌ കോടതി ഇക്കാര്യം അറിയിച്ചത്‌. എന്നാല്‍ ,പാല്‍ ഉല്‍പാദകരുടെയും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി വിശദമായ വാദം കേള്‍ക്കലിനായി ജൂണ്‍ 20ലേയ്‌ക്ക്‌ മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക