Image

എന്‍ക്ലെക്‌സിന്‌ ഓരോരുത്തര്‍ക്കുമുള്ള അദ്ധ്യാപനശ്രദ്ധയില്‍ പിയാനോ

ജോര്‍ജ്‌ നടവയല്‍ Published on 19 November, 2014
എന്‍ക്ലെക്‌സിന്‌ ഓരോരുത്തര്‍ക്കുമുള്ള അദ്ധ്യാപനശ്രദ്ധയില്‍ പിയാനോ
ഫിലഡല്‍ഫിയ: ആര്‍ എന്‍ ലൈസെന്‍സ്‌ പരീക്ഷാ പരിശീലനമായി പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍( പിയാനോ) നല്‍കുന്ന എന്‍ ക്ലെക്‌സ്‌ കോച്ചിങ്ങ്‌ ക്ലാസ്സ്‌, പഠിതാക്കളോരോരുത്തര്‍ ക്കും വേറിട്ടുള്ള കണിശമായ അദ്ധ്യാപനശ്രദ്ധ എന്ന രീതിയില്‍, വിജയദിശാ സ്‌പര്‍ശിയാകുന്നു എന്ന്‌ പിയാനോ പ്രസിഡന്റ്‌ മേരീ ഏബ്രാഹം അഭിപ്രായപ്പെട്ടു. ബ്രിജിറ്റ്‌ പാറപ്പുറത്ത്‌ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്ററായി ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. സൂസന്‍ സാബൂ കണ്‍വീനറാണ്‌. പിയാനോ പ്രസിഡന്റ്‌ എമേരിറ്റസ്‌ ബ്രിജിറ്റ്‌ വിന്‍സന്റ്‌?, വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മ ഏബ്രാഹം, ട്രഷറാര്‍ ലൈലാ മാത്യു എന്നിവര്‍ കാര്യ ദര്‍ശികളാണ്‌.

സെയ്‌ഫ്‌ എഫെക്ടീവ്‌ കെയര്‍ എണ്‍വയോണ്മെന്റ്‌ (കോര്‍ഡിനേറ്റഡ്‌ കെയര്‍, സെയ്‌ഫ്‌റ്റി ആന്റ്‌ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍), ഹെല്‍ത്ത്‌ പ്രൊമോഷന്‍സ്‌ ആന്റ്‌ മെയ്‌ന്റെനന്‍സ്‌, സൈക്കോ സോഷ്യല്‍ ഇന്റെഗ്രിറ്റി, ബേസിക്‌ കെയര്‍ ആന്റ്‌ കംഫര്‍ട്‌, ഫാര്‍മക്കോളജിക്കല്‍ തെറപ്പീസ്‌, റിഡക്ഷന്‍ ഓഫ്‌ റിസ്‌ക്‌ പൊട്ടന്‍ഷ്യല്‍, ഫിസിയോളജിക്കല്‍ അഡാപ്‌റ്റേഷന്‍ എന്നീ മേഖലകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന ക്ലാസുകളാണ്‌ മുഖ്യം.

ഏറെ പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ക്ലാസ്സ്‌ വിജയകരമായി പുരോഗമിക്കുന്നു. രണ്ടാഴ്‌ച്ചയിലെ ഒരു ഞായറാഴ്‌ച്ച വീതം ഫിലഡല്‍ഫിയയിലെ പമ്പാ കോണ്‍ഫറന്‍സ്‌ ഹാളിലാണ്‌ ക്ലാസ്സ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ മേരി ഏബ്രാഹം ( 610-850-2246), എഡ}ക്കേഷന്‍ കോര്‍ഡിനേറ്റര്‍ ബ്രിജിറ്റ്‌ പാറപ്പുറത്ത്‌ ( 215-494-6753), കണ്‍വീനര്‍ സൂസന്‍ സാബൂ.
എന്‍ക്ലെക്‌സിന്‌ ഓരോരുത്തര്‍ക്കുമുള്ള അദ്ധ്യാപനശ്രദ്ധയില്‍ പിയാനോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക