Image

ജയരാജന് ഹൈകോടതി കുറ്റപത്രം നല്‍കി

Published on 10 June, 2011
ജയരാജന് ഹൈകോടതി കുറ്റപത്രം നല്‍കി
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം.വി ജയരാജന് ഹൈകോടതി കുറ്റപത്രം നല്‍കി. ശുഭന്‍, പുല്ലുവില എന്നീ പ്രയോഗങ്ങള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ജയരാജന്റെ പ്രസംഗം കോടതി നടപടികള്‍ക്കുമേലുളള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. തന്റെ വാദം അവതരിപ്പിക്കാനുളള അവസരം കിട്ടിയില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലല്ല ജയരാജന്‍ പറയേണ്ടതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ ബഷീര്‍, എ.ക്യൂ ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കുറ്റപത്രം നല്‍കിയത്.എന്നാല്‍ കുറ്റപ്രതത്തിലെ കാര്യങ്ങള്‍ നിഷേധിച്ച ജയരാജന്‍ മൗലികാവകാശങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍വരെ തയ്യാറാണെന്നും കോടതിയില്‍ പറഞ്ഞു. ജൂണ്‍ 20ന് കേസില്‍ വാദം തുടരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക