Image

കണ്‍വെന്‍ഷന്‍: ഫൊക്കാനാ പ്രതിനിധികള്‍ കേരളത്തിലേക്ക്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 15 January, 2015
കണ്‍വെന്‍ഷന്‍: ഫൊക്കാനാ പ്രതിനിധികള്‍ കേരളത്തിലേക്ക്
ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നും എഴുപത്തഞ്ചോളം പേരും, കാനഡയില്‍ നിന്നും അമ്പതോളം ഡെലിഗേറ്റ്‌സും കേരളത്തിലേക്ക് യാത്രതിരിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ അവതരിപ്പിക്കുന്നതോടൊപ്പം, പ്രവാസികള്‍ക്ക് സാമൂഹികനീതി കേരളത്തില്‍ നേടിയെടുക്കുക എന്നതുകൂടിയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം.

ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരള ജനതയുടെ മുന്നില്‍ അവതരിപ്പിക്കുകയും സഹായം വേണ്ടവരെ കണ്ടുപിടിച്ച് സഹായം നല്‍കാനുമാണ് ഫൊക്കാന ഉദ്ദേശിക്കുന്നത്.

കേരളത്തിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഫൊക്കാന എക്കാലവും പ്രത്സാഹനം നല്‍കിയിട്ടുണ്ട്. "ഭാഷയ്‌ക്കൊരു ഡോളര്‍' ഫൊക്കാനയുടെ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊജക്ടുകളില്‍ ഒന്നുമാത്രമാണ്. കേരള ഭാഷയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് കവയത്രി സുഗതകുമാരിക്ക് ഫൊക്കാന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. ലോകത്തിലെ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്തും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെ ഫൊക്കാന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നതും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. ലോക പ്രശസ്തരായ അടൂര്‍ ഗോപാലകൃഷ്ണനേയും സുഗതകുമാരിയേയും ആദരിക്കുന്നതില്‍ ഫൊക്കാനയ്ക്ക് അതിയായ സന്തോഷമുണ്ട്.

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

കേരളാ കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കുന്നതിനുവേണ്ടി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, എക്‌സി. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ കേരളത്തില്‍ എത്തി നേതൃത്വം നല്കിക്കൊണ്ടിരിക്കു­ന്നു.
കണ്‍വെന്‍ഷന്‍: ഫൊക്കാനാ പ്രതിനിധികള്‍ കേരളത്തിലേക്ക്
Join WhatsApp News
malayalimankan 2015-01-16 13:59:28
This 125 delegates' plane fare, hotel charges, food, taxi plus the expenses incurred for hosting the meeting, food etc for invited guests will add up to a large amount, probably-approximately $ Three Hundred Thousand. What are we going to earn from this convention? Promises and offers from Kerala politicians??!! What a waste of time, energy, resources and money.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക