Image

വടക്കേ അമേരിക്കയില്‍ നോര്‍ക്ക സെന്റര്‍ വേണം: ഫൊക്കാന

ലാലു ജോസഫ് Published on 22 January, 2015
വടക്കേ അമേരിക്കയില്‍ നോര്‍ക്ക സെന്റര്‍ വേണം: ഫൊക്കാന
കൊച്ചി: വടക്കേ അമേരിക്കയിലേയും കാനഡയിലേയും മലയാളികളുമായി നിത്യസമ്പര്‍ക്കം പുലര്‍ത്താന്‍ ഉതകുന്ന തരത്തില്‍ നോര്‍ക്കയ്ക്ക് വടക്കേ അമേരിക്കയില്‍ സെന്റര്‍ വേണമെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ആവശ്യപ്പെട്ടു.

നോര്‍ക്ക കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ കേരള മീറ്റിനോടനുബന്ധിച്ച് വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനുമായി നടത്തിയ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് മോഡറേറ്ററായിരുന്നു.

പരിപാടിയില്‍ നോര്‍ക്ക ഡയറക്ടര്‍ ഡോ. അനിരുദ്ധന്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കേരളാ മീറ്റില്‍ നടാടെയാണ് നോര്‍ത്ത് അമേരിക്ക- യൂറോപ്പ് പ്രതിനിധികളുടെ പ്രത്യേക സെഷന്‍ നടന്നത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റ്റി. ഹരിദാസ്, ഐക്യരാഷ്ട്ര സംഘനടയിലെ മുന്‍ സാങ്കേതിക ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. പ്രവാസി വോട്ടവകാശം ലഭ്യമാകുന്ന സാഹചര്യത്തില്‍ നോര്‍ക്ക മുന്‍കൈ എടുത്ത് യൂറോപ്പിലേയും വടക്കേ അമേരിക്കയിലേയും മലയാളികളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ അടങ്ങുന്ന ഡയറക്ടറി പുറത്തിറക്കാന്‍ ശ്രമിക്കണമെന്ന് റ്റി. ഹരിദാസ് ആവശ്യപ്പെട്ടു.

lalujoseph@gmail.com
വടക്കേ അമേരിക്കയില്‍ നോര്‍ക്ക സെന്റര്‍ വേണം: ഫൊക്കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക