Image

ഞാനും എന്റെ ഫാമിലിയും

Published on 27 December, 2011
ഞാനും എന്റെ ഫാമിലിയും
സീരിയല്‍ സംവിധായകനായ കെ.കെ. രാജീവ്‌ സംവിധാനംചെയ്യുന്ന ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു.

പാലക്കാട്‌ നഗരത്തിലെ അറിയപ്പെടുന്ന കാര്‍ഡിയോ തൊറാസിക്‌ സര്‍ജനാണ്‌ ഡോ. ദിനനാഥന്‍. ഭാര്യ പ്രിയയും ഡോക്‌ടര്‍. ദിനന്റെ പ്രാധാന്യം വളരെ വലുതാണ്‌. ദിനന്‍ ഒരു സാധാരണ ഡോക്‌ടറല്ല. അതുകൊണ്‌ടുതന്നെ മറ്റു പല നഗരങ്ങളിലേക്കും തന്റെ സേവനം ഉപയോഗപ്പെടുത്താറുണ്‌ട്‌. അതുകൊണ്‌ടുതന്നെ പലപ്പോഴും അദ്ദേഹം ടൂറിലായിരിക്കും. എത്ര തിക്കുണെ്‌ടങ്കിലും കുടുംബവുമായി ചെലവഴിക്കാന്‍ ദിനന്‍ സമയം കണെ്‌ടത്താറുണ്‌ട്‌. മക്കള്‍- ഗൗരി, ഗംഗ.

സ്വന്തം കുടുംബമാണ്‌ എല്ലാത്തിനേയുംകാള്‍ വലുതെന്നും അവരുമായുള്ള കൂടിച്ചേരലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷകരമായ നിമിഷങ്ങളെന്നും ദിനന്‍ വിശ്വസിക്കുന്നു. അതുകൊണ്‌ടുതന്നെ അവരുടെ കുടുംബജീവിതം ഏറെ സന്തോഷപ്രദമാണുതാനും. ഈ കൂടിച്ചേരലുകളാണ്‌ മൂന്നാറിലെ മനോഹര ലൊക്കേഷനുകളില്‍വച്ച്‌ ചിത്രീകരിക്കപ്പെട്ടത്‌.

മിനിസ്‌ക്രീനില്‍നിന്നും ബിഗ്‌സ്‌ക്രീനിലെത്തിയ ഈ സംവിധായകന്റെ ആദ്യസംരംഭമായ ഈ ചിത്രം ഒരു തികഞ്ഞ കുടുംബചിത്രംതന്നെയാണ്‌. ഇവിടെ ജയറാം ദിനനെയും മംമ്‌താ മോഹന്‍ദാസ്‌ പ്രിയയെയും അവതരിപ്പിക്കുന്നു.

മനോജ്‌ കെ. ജയന്‍, മൈഥിലി, നെടുമുടി വേണു, ജഗതി, ജയന്‍, മല്ലിക, സുകുമാരന്‍, സുരഭി, സുബി സുരേഷ്‌ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. ചെറിയാന്‍ കല്‌പകവാടിയുടേതാണ്‌ തിരക്കഥ. രാജീവ്‌ ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ എം.ജി. ശ്രീകുമാറാണ്‌.

സെവന്‍ ആര്‍ട്‌സ്‌ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി.പി. വിജയകുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സെവന്‍ ആര്‍ട്‌സ്‌ റിലീസ്‌ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

വാഴൂര്‍ ജോസ്‌
ഞാനും എന്റെ ഫാമിലിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക