Image

മര്‍ത്ത്യാ:ഭിന്ന രുചി (ജോസ് തയ്യില്‍, കൈരളി)

Published on 13 March, 2015
മര്‍ത്ത്യാ:ഭിന്ന രുചി (ജോസ് തയ്യില്‍, കൈരളി)
വാ കീറിയ ദൈവം അന്നവും കണ്ടിട്ടുണ്ട് . സകല ചരാചരങ്ങള്‍ക്കും ആഹരിക്കാനുള്ളതെല്ലാം ഒരുക്കിയതിനു ശേഷമാണ് ഈശ്വരന്‍ ജീവികളെ എല്ലാം ഈ വലിയ ഏദന്‍ തോട്ടത്തിലേക്ക് തുറന്നു വിട്ടത്.

അങ്ങനെ കാട്ടില് വന്യമ്രുഗങ്ങളും ചെറു മ്രുഗങ്ങളും , വെള്ളത്തില് ചെറുതും വലുതുമായ മീനുകളും , ആകാശത്തില്‍ വിവിധതരം പക്ഷികളും, ഒടുവില്‍ ഭൂമിയില്‍ മനുഷ്യനും.

എന്നാല് വിശപ്പടക്കാന്‍ വേണ്ടിയുള്ള ആഹാരം സ്വയം തേടിച്ചിരിക്കണം. അതു പ്രക്രുതി നിയമമാണ് അതി­നുള്ള വഴികള്‍ ഈശ്വരന്‍ തന്നിട്ടുണ്ട് . അതു ഉപയോഗിക്കുക മാത്രമേ. വേണ്ടു .

അങ്ങനെ ചെറുതു "വലുതിന്നിര' എന്ന വ്യവസ്ഥയില്‍ അവക്കു വേണ്ടുന്ന ഭക്ഷ്യങ്ങള്‍ എല്ലാം ഒരുക്കി . അവയെല്ലാം വിശക്കുമ്പോള്‍ ഇഷ്ടമുള്ളതിനെ ശാപ്പിട്ട് പ്രക്രുതിയുടെ വ്യവസ്ഥാപിത നിയമത്തിലൂടെ ജീവിച്ചുകൊണ്ടിരിക്കുന്നു.

മനുഷ്യനിലേക്ക് വന്നപ്പോള്‍ അതിബുദ്ധികൊണ്‌­ടോ എന്തോ ഭക്ഷണ രീതിക്ക് ചില ക്രമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതും മനുഷ്യന്‍ സ്രുഷ്ടിച്ച മതത്തിന്റെ അടിസ്ഥാനത്തില്‍ .

അങ്ങനെ വന്നപ്പോള് മുസ്ലീമിനും യഹൂതനും, പന്നി ഹറാമായി . നസ്രാണി യിലേക്ക് വന്നപ്പോള്‍ ഒരു മാതിരിയുഉള്ള മ്രുഗങ്ങളൊക്കെ അവന് ഹരമായി . മംഗോളിയ വര്ഗ്ഗത്തിന് തിരിഞ്ഞു കടിക്കാത്തതെന്തും പഥ്യമായി. . ഹൈന്ദവരെ നോക്കുമ്പോള്‍ നല്ലൊരു ശതമാനം സസ്യഭുക്കുക ളായി . എന്നാല്‍ ഒരു കാര്യം സത്യം . മനുഷ്യനായാലും മ്രുഗമായാലും *രുചി* അനുസരിച്ച് ഇരതേടാനുള്ള പ്രത്യേക കഴിവ് സകല ചരാചരങ്ങളിലും ഈശ്വരന്‍ നിലനിര്ത്തിയിട്ടുണ്ട്. അതുവഴി, രുചിയനുസരിച്ച് അവകള്‍ ഇരതേടുന്നു.

ഇനി മനുഷ്യനിലേക്ക് മാത്രം തിരിഞ്ഞു നോക്കുമ്പോള് , മനുഷ്യരില്‍ മാംസഭുക്കുകളും, സസ്യഭുക്കുകളുംമിശ്രഭുക്കുകളുമുണ്ട് .

അങ്ങനെ അങ്ങനെ ഇഷ്ടമെന്നു തോന്നുന്നവയെ, *രുചി*യുടെ അടിസ്ഥാനത്തില് ഇരയാക്കുന്നതില്‍ തെറ്റില്ലെന്നാണ് സ്രഷ്ടാവ് നലകുന്ന മൗനാനുവാദവും . പക്ഷെ മനുഷ്യന്‍ അവിടെയും മതം കലര്‍ത്തി *രുചി* മാറ്റാനാണ് ശ്രമിക്കുന്നത് .

കഴിഞ്ഞായാഴ്ച പ്രധാനമന്ത്രി ശ്രീ. മോദി തലവേദന സ്രുഷ്ടിക്കുന്ന, മറ്റൊരു വര്‍ഗ്ഗം , ഹഠയോഗികള്‍, ഇറങ്ങിതിരിച്ചിട്ടുണ്ട്.

അവരുടെ ആവശ്യം ചെറുതൊന്നുമല്ല . ഇന്‍ഡ്യയിലൊട്ടാകെ ഗോവധം നിരോധിക്കുക . ഗുജറാത്തിലും മറ്റു രണ്ടു സ്‌റ്റേറ്റുകളിലും ഭാഗികമായി ഗോവധംനിരോധിച്ചിട്ടുണ്ടു പോലും . അതുകൊണ്ട് ഈ നിയമം ഇന്‍ഡ്യ മുഴുവന്‍ നടപ്പിലാക്കണമെന്നാണ് അവരുടെ ശാഠ്യം .

അപ്പോള്‍ സ്രുഷ്ടാവ് എവിടെ പോയി ? *രുചി* അനുസരിച്ച് ഭക്ഷണം കഴിക്കാന്‍ മനുഷ്യന് മൗനാനുവാദം നല്കിയ സ്രുഷ്ടാവിനെ ധിക്കരിക്കയോ ?

ഈ ഹഠയോഗികള്‍ക്ക് എന്തോ സാരമായ പ്രശ്‌­നമുണ്ട് . ഇവറ്റകളെ എല്ലാം തടുത്തുകൂട്ടി ഒന്നുകില്‍ ഗുജറാത്തിലോ , അല്ലെങ്കില് ഹിമാലയത്തിലോ കൊണ്ടാക്കണം !

എല്ലാ ജീവികള്‍ക്കും അതിന്റെ തായ മഹിമയുണ്ട് . പക്ഷേ ഒന്നു മറ്റൊന്നിനു വേണ്ടിയാണ് സ്രുഷ്ടിക്കപ്പെട്ടിരിക്കുന്നത് . അതു പ്രക്രുതി നിയമമാണ്. അതിനെ ചോദ്യം ചയ്യാന് മനുഷ്യന്‍ ആരുമല്ല , ഒന്നുമല്ല .

*കാമധേന*ു മനുഷ്യന്റെ സമീക്രുതാവശ്യങ്ങളെല്ലാം നിര്വ്വഹിക്കുന്നെങ്കില്‍ ആടുവര്‍ഗ്ഗവും സമീക്രുതാഹാരത്തിലുപരി കൊടും തണുപ്പത്ത് ജീവിക്കാനുള്ള കമ്പിളിയും തരുന്നു . കോഴിമുട്ട ­ അത്യാവശ്യം പോഷകാംക്ഷങ്ങളെ ല്ലാം നല്കുന്നു. അങ്ങനെ നോക്കുമ്പോള് കാമധേനു മാത്രമല്ല, ഒറ്റ ജീവിപോലുംകൊല്ലപ്പെടരുത് . തെറ്റുണ്‌­ടോ?

സമസ്ത ജീവജാലങ്ങളും ദൈവത്തിന്റെ സ്രുഷ്ടിയും തുല്യരുമാണ്. അന്ധവിശ്വാസത്തിന് ഇവിടെ പ്രസ്­ക്തിയില്ല ,മറിച്ച് * രുചി* എന്ന പ്രത്യേക ചേരുവയിലൂന്നിയ തീരുമാന മാണ് കൂടുതല്‍ പ്രസക്തം.

ഈ പ്രത്യേക ചേരുവ സകല ചരാചരങ്ങളിലും അവശ്യമാം വിധം ഈശ്വരന്‍ കനിഞ്ഞു നല്‍കിയിട്ടുണ്ട.് അതുവഴി മനുഷ്യനായാലും മ്രുഗമായാലും *രൂചി* ഉറപ്പു വരുത്തുന്നവയെ മാത്രം, ആഹരിക്കാനായി

കൊല്ലുകയും , അല്ലാത്തവയെ യഥേഷ്ടം വിഹരിക്കാനും, അവ മറ്റാര്‍ക്കോ വേണ്ടി കാത്തിരിക്കാനും, പ്രക്രുതി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു , ഇതെല്ലാം പ്രക്രുതി നിമയമാണ്. ഈ നിയമത്തെ മാറ്റിമറിച്ച് അതില്‍ മതം കുത്തിച്ചെലുത്തി ഒരു പറ്റം ദുഷിച്ച വര്ഗ്ഗത്തിന്റെ നിലനില്‍പിനുവേണ്ടി മനുഷ്യരെ കഷണിപ്പിക്കരുത് .

വിശക്കുമ്പോള്‍ "രുചി' തോന്നുന്നവ ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യം ജന്മസിദ്ധമാണ്. അവിടെ മനുഷ്യനിര്‍മ്മിത മതങ്ങള്‍ക്കോ അവയുടെ നൂലാമാലകള്‍ക്കോ പ്രസക്തിയില്ല ഇനി ഈ വയസ്സുചെന്ന ഗോക്കളെല്ലാം ചാകാതിരുന്നാലുളള സ്ഥിതി..കാലനില്ലാത്ത കാലത്തെക്കുറിച്ച് നിങ്ങളൊന്നു ചിന്തിച്ചുനോക്കൂ ..

പുരാവസ്തു ഗവേഷകര്‍ക്കുപോലും മൂക്കുപൊത്താതെ അടുക്കാന്‍ വയ്യാത്ത സ്ഥിതിയാകും! .. ,ഈ മംഗള്‍യാന്‍യുഗത്തിലും നരഭോജികള്‍ അധിവസിക്കുന്ന ഈ ഭൂവില്‍ !

മുമ്പു സൂചിപ്പിച്ചതുപോലെ ഈ ഹഠയോഗികളെയെല്ലാം ഒന്നുകില്‍ ഗുജറാത്തിലേക്കോ അല്ലെങ്കില് ഹിമാലയത്തിലേക്കോ കയറ്റിയയക്കണം .

അത്താഴ പട്ടിണിക്കാരയ സാധു ജനങ്ങളുടെ മുമ്പില് നിന്ന്, ഉള്ള ഭക്ഷണം കൂടി വലിച്ചു മാറ്റരുത് .

ബ്രിട്ടീഷുകാര്‍ പറഞ്ഞതു നൂറു ശതമാനം ശരി . ഇന്‍ഡ്യാക്കാര്ക്കു കര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുണ്ട് , പക്ഷെ നല്ലൊരു വിഭാഗം സുബോധം നഷ്ടപ്പെട്ടവരാണ്. ശരിയല്ലെ?

ഭരണം തുടങ്ങിയത് ഖര്‍ വാപ്പസ്സിയിലാണ്, അതിനു ശേഷം മുസ്ലീമായി , നസ്രാണിയായി , ഇപ്പോള്‍ ഗോവിലായി ഭരണ പരിഷ്­കാരം .. എന്താ പറക !

ഇന്‍ഡ്യ ഭരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല , അത് എല്ലാവരും മനസ്സിലാക്കുന്നു .. പക്ഷേ രാജ്യത്തിന്റെ അധോഗതി മറച്ചുവെയ്ക്കാന്‍ തീവ്രവാദം കുത്തിചെലുത്തി ജനശ്രദ്ധ തിരിച്ചുവിടുന്ന

കിരാതനയം, അത് ഏതു ഭാഗത്തുനിന്നായാലും മുളയിലെ നുള്ളാനുള്ള ഇച്ഛാശക്തി സര്ക്കാര് ഭാഗത്തു നിന്ന് ഉണ്ടാകണം . ഗോക്കള്‍ പ്രക്രുതിനിയമമനുസരിച്ച് ജീവിച്ചു കൊള്ളും, സാധുക്കളായ മനുഷ്യരുടെ ഉന്നമനം ലക്ഷ്യമാക്കുക!!

ഭരണത്തിലിരിക്കുന്നവരുടെ സുബോധം നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക പ്രാര്‍ഥന
മര്‍ത്ത്യാ:ഭിന്ന രുചി (ജോസ് തയ്യില്‍, കൈരളി)
Join WhatsApp News
andrew 2015-03-14 10:28:57
വളരെ നല്ല നര്‍മ്മം + കുറെ സത്യങ്ങള്‍ വായിച്ചാല്‍ മനസില്‍ ആകുന്ന സുന്ദര ഭാഷയില്‍ . വളരെ നന്ദി .

beef lover 2015-03-14 11:25:41
മഹാരാഷ്ട്രക്ക് പിറകെ മാട്ടിറച്ചി നിരോധിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരുന്ന ഹരിയാന ഗോവധത്തിന് കൊലപാതകക്കുറ്റത്തിനുള്ള ശിക്ഷ നല്‍കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പുപ്രകാരം ശിക്ഷ നല്‍കുന്ന തരത്തിലാണ് ബി.ജെ.പി സര്‍ക്കാറിന്‍െറ നിയമനിര്‍മാണം.
ഗോവധം കൊലപാതകത്തിന് സമാനമാക്കി നിയമനിര്‍മാണം നടത്തുമെന്നത് ഹരിയാനയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നിലവില്‍ ഗോവധത്തിന് സംസ്ഥാനത്തുള്ള പരമാവധി ശിക്ഷ അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയുമാണ്.
മാട്ടിറച്ചിയെ മറ്റ് മാംസങ്ങളില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ സംസ്ഥാനമൊട്ടുക്കും ലബോറട്ടറികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കൃഷി മന്ത്രി ഓംപ്രകാശ് ധന്‍കര്‍ പറഞ്ഞു. ഈ ലാബുകളിലെ പരിശോധനാഫലം ഗോവധം സംബന്ധിച്ച കേസുകളില്‍ കോടതികളില്‍ നിര്‍ണായക തെളിവുകളാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗോക്കളെ സംരക്ഷിക്കാന്‍ സന്നദ്ധസംഘടനകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കും.
എസ്കെ 2015-03-15 06:29:23
നാട്ടില്‍ ഗോമാംസം നിരോധിച്ചാല്‍ അവിടുള്ള സഹോദരീസഹോദരന്‍മാരുടെ ആഹാരത്തിലെ പ്രോട്ടീന്‍ കുറഞ്ഞു പോകുമെന്ന്  വേവലാധിപ്പെടുന്ന കുറെ അമേരിക്കന്‍ മലയാളികള്‍. ബീഫ് ഫ്രൈയും, ഹാം ബര്‍ഗറും ആഹരിച്ചുകൊണ്ട് ഗോവിനെപ്പറ്റി രാപ്പകല്‍ വ്യാകുലപ്പെടുന്ന വേറെ കുറെ അമേരിക്കന്‍ സനാധികള്‍. എന്ത് പ്രശ്നങ്ങള്‍ക്കും സമരം ചെയ്യാനും മനുഷ്യനെ കൊല്ലാനും തയ്യാറായി ലക്ഷങ്ങള്‍ നാട്ടിലുണ്ട്. അവരിതൊക്കെ വേണ്ടവിധം സ്ഥിരം ശൈലിയില്‍ കൈകാര്യം  ചെയ്തോളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക