Image

ഈസ്റ്റര്‍ പ്രത്യാശയുടെ വസന്താഘോഷം (സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി)

Published on 02 April, 2015
ഈസ്റ്റര്‍ പ്രത്യാശയുടെ വസന്താഘോഷം (സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി)
പ്രപഞ്ചത്തിന്റെ ഏറ്റവും ഉദാത്തമായ ശൈലി പ്രത്യാശയാണ്‌. ഇരുട്ടിന്‌ വെളിച്ചത്തെ; രാത്രിയ്‌ക്ക്‌ ഉഷസ്സിനെ; വേനലിന്‌ വര്‌ഷഉത്തെ; മരുഭൂമിയ്‌ക്ക്‌ നീര്‌ത്തതടത്തെ; പ്രളയത്തിന്‌ സൃഷ്ടിയെ; കടലിന്‌ കരയെ; മൃതിയ്‌ക്ക്‌ ജനിയെ, ദ്വേഷത്തിന്‌ സ്‌നേഹത്തെ; തിന്മയ്‌ക്ക്‌ നന്മയെ; പീഡകളുടെ ശരീരത്തിന്‌ ശാന്തിയുടെ ആത്മാവിനെ എല്ലാം നല്‌കിത ഈ പ്രപഞ്ചം തന്നിലുള്ള ജീവിതങ്ങളെ പ്രത്യാശയിലേക്ക്‌ നയിക്കുന്നു. നമ്മുടെ ഉത്സവങ്ങളും യുഗസങ്കല്‌പം പോലും പ്രത്യാശയിലാണ്‌ അധിഷ്‌ഠിതമായിട്ടുള്ളത്‌. പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തിയിട്ടും ഒരു നീതിമാന്‍ ഉയിര്‌ത്തു വരുന്നതാണല്ലോ, ഓണം. ധര്‌മ്മതത്തിന്റെ മൂന്നുപാദങ്ങളും നഷ്ടപ്പെട്ട കലിയുടെ കട്ടിപ്പുകയ്‌ക്കപ്പുറം ധര്‌മ്മരത്തിന്‌ നാല്‌ കാലുകളും തിരിച്ചുകിട്ടുന്ന സത്യയുഗം സംഭവിക്കുന്നു. പ്രത്യാശയെന്ന ജീവനസംഗീതത്തിന്റെ ഏറ്റവും നിര്‌ഭലരവും മഹനീയവുമായ ആലാപനമാണ്‌ ക്രിസ്‌തുവിന്റെ ഉയിര്‌ത്തെ ഴുന്നേല്‌പ്‌്‌ ദിനമായ ഈസ്റ്റര്‍. ക്രിസ്‌തുവെന്ന സ്‌നേഹവും, കരുണയും അവയില്ലാത്ത ഈ തരിശു കാലത്തിലേക്ക്‌ ഉയിര്‌ക്കു മ്പോള്‍ അത്‌ നമുക്ക്‌ പ്രത്യാശയുടെ വസന്തഘോഷമാകുന്നു.

യേശു നമ്മുടെ പുറമേയുള്ള പൊരുളല്ല; നാം തന്നെയാണ്‌. അദ്ദേഹം സ്വജീവിതത്തിലൂടെ കടത്തിവിട്ട കൊടുംയാതനകള്‍, ഒറ്റപ്പെടല്‍, തിരസ്‌കരിക്കപ്പെടല്‍, ഒറ്റുകൊടുക്കപ്പെടല്‍, വ്രണിതനായുള്ള ഗാഗുല്‌ത്താനയാത്ര, കുരിശാരോഹണം, ഒമ്പതാം മണിക്കൂറിലെ ഹതാശമായ നിലവിളി ഇവയെല്ലാം പലരൂപഭാവങ്ങളില്‍ കാളകൂടം പോലെ നാമും പാനം ചെയ്‌തിട്ടുണ്ട്‌. അങ്ങനെ ക്രിസ്‌തുവിന്റെ ഉയിര്‌ത്തെ ഴുനേല്‌പ്പ്‌ള നാമോരുരുത്തരുടേയും, മനുഷ്യവംശത്തിന്റെ ആകെത്തന്നെയും പ്രത്യാശയിലേക്കുള്ള വീണ്ടെടുപ്പാണ്‌.

ക്രിസ്‌തുവിനെ കൊടിയ യാതനകളിലേക്ക്‌ നയിച്ച സന്ദര്‌ഭ്‌ങ്ങളും വ്യക്തികളും ആധുനീക സമൂഹത്തിലുമുണ്ട്‌. പിടിക്കപ്പെടുന്നതിനും ഒറ്റുകൊടുക്കപ്പെടുന്നതിനും മുമ്പ്‌, വരാനിരിക്കുന്ന പീഢാനുഭവങ്ങള്‍ സഹിക്കുന്നതിനുള്ള ശക്തിക്കായി യേശു കുന്നിന്മുംകളില്‍ പ്രാര്‌ത്ഥിുക്കാന്‍ പോയി ' ഈ രാത്രി നിങ്ങള്‍ എനിക്കുവേണ്ടി ഉറങ്ങാതിരിക്കണം, നാമൊരുമിച്ചുള്ള അവസാനത്തെ രാത്രിയാണിത്‌' എന്നു അദ്ദേഹം ശിഷ്യന്മാരോട്‌ പറഞ്ഞു. പ്രാര്‌ത്ഥിന കഴിഞ്ഞ്‌ തിരിച്ചുവന്ന യേശു കണ്ടത്‌ കൂര്‌ക്കം വിലച്ചുറങ്ങുന്ന തന്റെ ശിഷ്യന്മാരെയാണ്‌. യേശു ഏറ്റവും ഹതാശനം, വ്യഥിതനും ഏകാകിയുമായ സന്ദര്‌ഭറമായിരുന്നു അത്‌; സ്വാര്‌ത്ഥംതഭരികളായ, ഉണര്‌ന്നി രിക്കേണ്ട സമയത്ത്‌ അന്ധമായി ഉറങ്ങുന്ന പ്രജകള്‍ ആധിനീക സമൂഹത്തില്‍ നിറയുകാണല്ലൊ. അവര്‌ക്കു വേണ്ടി സ്വയം ഹോമിക്കുന്ന മഹാത്മാക്കളുമുണ്ടാകാം. കൊടുംക്രൂരനായ ബറാബസിനെയാണോ സാധുവായ യേശുവിനെയാണോ മോചിപ്പിക്കേണ്ടത്‌ എന്ന്‌ അന്നത്തെ നീതി പീഠം ചോദിച്ചപ്പോള്‍ `ബറാബസിനെ മോചിപ്പിക്കുക, യേശുവിനെ കുരിശിലേറ്റുക' എന്ന്‌ അദ്ദേഹത്തിന്റെ സ്വന്തം ജനത വിധിച്ചു. മഹാത്മാക്കള്‌ക്ക്‌ ബലിയുടെ ചുവന്ന പുറങ്കുപ്പായം നല്‌കുനകയും, ബറാബസുമാര്‌ക്കുവവേണ്ടി കാഹളമൂതുകയും ചെയ്യുന്നവരെ നമുക്ക്‌ അപരിചിതമല്ല. അവരെ സംരക്ഷിക്കുന്ന നീതിപീഠങ്ങള്‌ക്കു ള്ള വേട്ടക്കാരന്റെ പൈശാചികമുഖം കണ്ട്‌ നാം നടുങ്ങിയിട്ടുണ്ട്‌. കുരിശ്ശില്‍ തറച്ച്‌ ഒമ്പതാം മണിക്കൂറില്‍ വേദനയുടെ പാരമ്യത്തില്‍ യേശു നിലവിളിക്കുന്നു `പിതാവേ! നീയുമെന്നെ കൈവെടിഞ്ഞല്ലോ' ജീവിതമെന്ന യുദ്ധക്കളത്തില്‍, ഉറ്റവരാരുമില്ലാതെ ഹതാശമാകുമ്പോള്‍ ഈ നിലവിളിയിലൂടെ ഒരു നിമിഷമെങ്കിലും കടന്നുപോകാത്തവരായി ആരുണ്ട്‌?

യേശുവെന്നാല്‍ പ്രത്യേകമായി സ്ഥലങ്ങളില്‍ ഉറഞ്ഞു പോകുന്ന ആശയമല്ല; ഒരു മഹാത്മാവും അങ്ങനെ ഉറഞ്ഞുപോകരുത്‌. സ്ഥലകാലങ്ങളുടെ പരിണതിയില്‍ നവംനവങ്ങളായ ആശയങ്ങളായി അവര്‍ ഉയിര്‌ത്തെ ഴുന്നേല്‌ക്കലണം. സ്‌നേഹ സ്വരൂപനും അഹിംസാമൂര്‌ത്തിയയും സഹനരൂപിയുമായ യേശുവിനെയാണ്‌ ഒരു കാലഘട്ടത്തിന്‌ വേണ്ടിയിരുന്നത്‌. ആ ജനത പാപങ്ങളില്‍ നിന്ന്‌ മോചിതരാകാന്‍ ഒരു നീതിമാന്റെ രക്തത്തിലൂടെ സ്‌നാനപ്പെടണമായിരുന്നു. സ്വന്തം ജനതയ്‌ക്കുവേണ്ടിയുള്ള പ്രയശ്ചിത്തമായിരുന്നു യേശുവിന്റെ രക്തസാക്ഷിത്വം.

ഈ സ്ഥലകാലങ്ങളിലേക്ക്‌ യേശുവിനെ വിവര്‌ത്ത നം ചെയ്യുമ്പോള്‍ ആ മഹാസ്‌നേഹത്തിന്‌ രേഷത്തിന്റെ നിറം മാറ്റം കൂടിവേണ്ടിയിരിക്കുന്നു. സ്‌നേഹമെന്നാല്‍ സഹനവും അനുതാപവും മാത്രമല്ല, രേഷം കൂടിയാണ്‌. വാല്‌മീകിയുടെ സ്‌നേഹം പോലെ. ഇണപക്ഷികളിലൊന്നിനെ അമ്പെയ്‌തു കൊന്ന വേടനോട്‌ രോഷംകൊണ്ടാണ്‌ അദ്ദേഹം പക്ഷിയോട്‌ അനുതപിച്ചത്‌; പിന്നീട്‌ സീതയെന്ന സ്‌ത്രീയുടേയും ശംബകന്‍ എന്ന ദളിതന്റേയും പക്ഷത്ത്‌ നിലയുറപ്പിക്കുമ്പോള്‍, അവര്‌ക്കെ തിരെയുള്ള വ്യവസ്ഥാപനങ്ങളെയെല്ലാം രോഷത്തോടെ വിചാരണ ചെയ്‌തു കവി.

`ഞാന്‍ സമാധാനമാണ്‌ കൊണ്ടുവന്നിരിക്കുന്നത്‌ എന്ന്‌ നിങ്ങള്‍ കരുതേണ്ട ഞാന്‍ വാളാണ്‌ കൊണ്ടുവന്നിരിക്കുന്നത്‌' എന്ന്‌ സുവിശേഷങ്ങളില്‍ ആവര്‌ത്തി ക്കുന്ന യേശുവിനേയും ഈ കാലത്തിന്‌ ആവശ്യമുണ്ട്‌. ആ വാളുകൊണ്ട്‌ സമൂഹത്തിലെ തിന്മകളേയും ആസുരതകളേയും വെട്ടിവീശണം. `വെള്ളപൂശിയ കുഴിമാടങ്ങളേ' എന്ന്‌ വിളിച്ച അന്നത്തെ കള്ളപ്പുരോഹിതന്മാര്‌ക്കു്‌നേരെ വീശിയടിച്ച ആ ചാട്ടവാറിനേയും ഈ സമൂഹത്തിലേക്ക്‌ വിളിച്ചുവരുത്തേണ്ടിയിരിക്കുന്നു. അത്‌ ഇവിടെ ആടിത്തിമിര്‌ക്കുകന്നകാപട്യങ്ങളില്‍ ആഞ്ഞാഞ്ഞ്‌ പതിയ്‌ക്കണം.

ബൈബിളില്‍ പറയുന്നു; ചൂളപോലെ കത്തുന്ന ഒരു ദിനമുണ്ട്‌. അതില്‍ `ബേല്‌സെിബൂന്‍'മാര്‍ (പിശാചുക്കളുടെ തലവന്‍) വയ്‌ക്കോല്‍ പോലെ കത്തിയമരും. പുതിയൊരു പുലരിയുമായി നീതി സൂര്യന്‍ ഉദിച്ചുപൊങ്ങും. അത്‌ നമ്മുടെ സ്വപ്‌നമാണ്‌.

യേശു ഒരു പരമ്പരയാണ്‌. പഴയ നിയമത്തിലെ, ആണ്ടുപാതിയില്‍ വലതുവശത്തേയ്‌ക്ക്‌ തിരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ ജനതയുടെ പാപം സ്വമേല്‌ക്കുണന്ന എസെക്കിയേല്‍, ജനതയുടെ വേദനകളെല്ലാം സ്വമേല്‌ക്കുന്ന ജെറമിയാ, സത്യത്തിനുവേണ്ടി രക്തസാക്ഷിയായ യോഹന്നാന്‍, ജനതയ്‌ക്ക്‌ അഭയമൊരുക്കാന്‍ ചെങ്കടലും മരുഭൂമിയും താണ്ടിയ മോശ, ജീവന്റെ പെട്ടകമൊരുക്കിയ നോഹാ തുടങ്ങിയ പ്രവാചകന്മാരും ആ പരമ്പരയിലെ പൂര്വ്വയരൂപങ്ങളാണ്‌. ഒരു കാലത്തെ വചനമഹസ്സുകള്‌കൊ ണ്ട്‌ പ്രകാശിപ്പിച്ച അവരും നമുക്കുവേണ്ടി സ്വഗ്ഗത്തില്‍ നിന്ന്‌ ഇറങ്ങി വന്ന `അപ്പം' ആണ്‌. ജീവിതമെന്ന മരുഭൂമിയിലെ യാത്രക്കാരായ നമുക്ക്‌ പാതയും കാഴ്‌ചയും നല്‌കാ്‌ന്‍ അവര്‍ `അഗ്‌നിസ്‌തംഭ'വും `മേഘസ്‌തംഭ'വുമായി എരിഞ്ഞു. ഈ സമൂഹത്തിലും ആ പരമ്പരയ്‌ക്കും അനുബന്ധമുണ്ടാകട്ടെ എന്ന്‌ പ്രതീക്ഷിക്കാം. അങ്ങനെ,

`കണ്ണീരോടെ വിതയ്‌ക്കുന്നവന്‍
ആനന്ദഘോഷത്തോടെ കൊയ്‌തെടുക്കും.
വിത്തുചുമന്നുകൊണ്ട്‌ വിലാപത്തോടെ വിതയ്‌ക്കാന്‍ പോകുന്നവന്‍
കറ്റചുമന്നുകൊണ്ട്‌ ആഹ്ലാദത്തോടെ വീട്ടിലേക്ക്‌ മടങ്ങും'

ക്രിസ്‌തുവിന്റെ പഞ്ചക്ഷതങ്ങളില്‍ നിന്നിറ്റിയ രക്തം നാം ഹൃദയത്തില്‍ ഏറ്റുവാങ്ങുക. അതുകൊണ്ട്‌ ഈ പുതുസമൂഹം ശുദ്ധവും ഉര്‍വരവും ആകട്ടെ.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ഓര്‍ഗനൈസിങ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. 1974 മേയ് 5ന് ചേര്‍ത്തലയില്‍ ജനനം. 1997ല്‍ ശാന്തിഗിരി ആശ്രമത്തിന്‍െറ മരുന്നു വിതരണ ശൃംഖലയില്‍ പങ്കാളിയായി ആശ്രമജീവിതം തുടങ്ങി. 1999ല്‍ ബ്രഹ്മചര്യ ജീവിതം തെരഞ്ഞെടുത്തു. 2003 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. നന്മ ചാരിറ്റബില്‍ ഫൗണ്ടേഷന്‍, തിരുവനന്തപുരത്തെ ഫ്രയിം മീഡിയ, സ്വസ്ഥി ചാരിറ്റബില്‍ ഫൗണ്ടേഷന്‍ എന്നിവയുടെ രക്ഷാധികാരി കൂടിയാണ്.
ഈസ്റ്റര്‍ പ്രത്യാശയുടെ വസന്താഘോഷം (സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി)
Join WhatsApp News
Vinayan 2015-04-03 11:49:04
എത്ര സുന്ദരമായ വിവരണം!  പക്ഷെ ക്രിസ്തുവിനെ പിന്നീടു വെട്ടിപ്പിടുത്തകാർ കവർന്നുകളഞ്ഞു. അനേക നാടുകളിൽ, അനേക ജീവിതങ്ങൾ തകർക്കപ്പെട്ടു ക്രിസ്തുവിലുള്ള വിശ്വാസം പലവിധത്തിൽ വീശിയപ്പോൾ. വെട്ടിപ്പിടുത്തകാരുടെ വാളായും തോക്കായും തന്നല്ല ഭരണ നേതൃത്വം കിട്ടാനും സ്വത്തു കവരാനും മറ്റു രാജ്യങ്ങളിൽ നിയന്ത്രണം നേടാനും ക്രിസ്തുമതത്തിലൂടെ ശ്രമങ്ങൾ തുടരുന്നു. വത്തിക്കാനിലായാലും വടക്കേ അമേരിക്കയിലായാലും കൊച്ചു കേരളത്തിലെ അരമനകളിൽ പോലും സദ്യകൾ നടക്കുന്നതു അത്തരത്തിലുള്ള വെട്ടിപ്പിടുത്തക്കാരുടെ സംതൃപ്തിയുടെ ആഘോഷമായി മാറാതെ, മദ്യവും മാംസവും (ലക്ഷക്കണക്കിനു മൃഗങ്ങൾ നിർദ്ദാക്ഷണ്യം കശാപ്പു ചെയ്യപ്പെടുന്നു) കലർന്ന തിമിർപ്പുകൾ ഒന്നുമില്ലാത്ത അനുകമ്പയും ആദരവും പരസ്പര സ്നേഹ വിശ്വാസവുമുള്ള ഒരാഘോഷമായി അതു മാറിയിരുന്നെവെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു.

visvaasi 2015-04-03 13:22:10
killing animals for eating is no crime. It is in the nature itself. If you do not want to eat meat, that is up to you. why preach as if non-vegetarians are commiting some crime, when it is perfectly natural? Sri Ram ate beef. in Vedas peopleeat meat. even now, Bengali Brahmins eat fish.
What is special about cow? Goat or chiken are equally harmless cretures.
Anil Arya 2015-04-03 19:31:04
Because I consider my life to be dearest to me. I consider life of my near and dear ones to be most precious. I see all humans considering lives of their near and dear ones equally precious. If I kill any of them, I am deemed a murderer because I snatched the most precious gift of life.
So how can I commit the same crime on other species who too have a face and brain like me, who also love their life so much, who also face  the same fear when they approach death, who also express happiness and  grief like me and my dear ones? Simply because I do not understand their language or consider them less intelligent? By this logic, even killing of mental-patients should also be legitimized. Killing of coma patients should also be legitimized. Eating orphans should also be legitimized. And since they are not, even meat eating is a crime of same order for me.
വായനക്കാരൻ 2015-04-03 20:26:31
Plants too are endowed with the most precious gift of life. They exhibit all basic qualities of life such as metabolism, growth, response to stimuli, reproduction and adaptation to environment in future generations. And some plants are even smart enough to attract, trap and digest insects. So isn't plant eating too a crime of some order?
Anil Arya 2015-04-04 10:47:34
Research has only proved that plants demonstrate similar processes and cellular structures that are found in animals. Science does not say that plants have a personality like animals. There is no way to prove that plants exhibit same form of sorrow or joy or put efforts like animals. Plants don’t reproduce in a manner similar to animals or stop being able to reproduce more plants like animals after they are killed. Meat is non-renewable. An animal once killed cannot grow more animals. But a plant, even when uprooted, can grow a new plant from its roots, shoots and seeds. There are significant differences in plants and animals, and that is why even science of biology clearly differentiates study of botany and zoology.
വായനക്കാരൻ 2015-04-04 15:46:20
Of course, human beings consider themselves to be above animals and plants. They are gifted with superior intelligence and logic which allows them to argue and justify any of their actions. 
വിദ്യാധരൻ 2015-04-04 16:59:50
പുരാണങ്ങളിലെ കഥകളും ബൈബിളിൽ കഥകളും പല സംഭവങ്ങളും ഒരു പരിതിവരെ മാനുഷി ജീവിതവുമായി ബന്ധപ്പെട്ടതും അത് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ സാഹായകരവുമാണ്. ആഗോളവ്യാപകമായ ആത്മീയധപതനം വളരെ ആപത്ക്കരമായ ഒരു സാഹചരിയത്തിലേക്ക് അവനെ നയിച്ച്‌. അവൻ അവന്റെ ഉള്ളിൽ കുടികൊള്ളുന്ന ചൈതന്യത്തിൽ ൽ നിന്ന് അകലുകയും ഭാവനാ സമ്പന്നരാൽ നിറഞ്ഞ മതങ്ങളുടെ അടിമകളായി മാറുകയും ചെയ്യുത്.  സ്വന്തം ആത്മീയ ശക്തികൊണ്ട് രോഗശാന്തി വരുത്തുകയും, മറ്റുള്ളവരിൽ ഉറങ്ങി കിടക്കുന്ന  ആത്മീയശക്തിയെ ഉണർത്തി രോഗവിമുകിതിക്ക് പ്രേരിപ്പിക്കുകയും ചെയ്യാം. യേശു എന്ന വ്യക്തിയുടെ വാക്കുകളിൽ അത് സ്പഷ്ടംമാണ്." നിങ്ങൾ എന്നിൽ വിശ്വസിക്കുന്നെങ്കിൽ ഞാൻ ചെയ്യുന്നതൊക്കെയും നിങ്ങൾക്കും ചെയ്യുവാൻ കഴിയും' എന്ന് പറയുമ്പോൾ, മുൻ വിവരിച്ച ഒരു തരത്തിലുള്ള വ്യക്തിയെ നമ്മൾക്ക് കാണാൻ കഴിയും.  എശുവിന്റെ ജനനനത്തിലും , മരണത്തിലും , ഉയർത്തെഴുന്നേല്പ്പിലും, മഹാബലിയുടെ തിരിച്ചുവരവിലും ഒക്കെ അടങ്ങിയിരിക്കുന്ന അത്ഭുതങ്ങൾ പലർക്കും ഒരു കെട്ടു കഥയാണ്.  അതൊക്കെ കച്ചവടത്തിന്റെയും, രാഷ്ടീയവത്ക്കരണത്തിന്റെയും, മദ്യകച്ചവടത്തിന്റെയും ഒരു ഭാഗമാണ്.  ഹൈന്ദവ പുരാണങ്ങളിലും ക്രൈസ്തവ ഗ്രന്ഥങ്ങളിലും സമാനമായ ഭാവനകൾ കാണാൻ സാധിക്കും .   ഋഗുവേദത്തിൽ മാനവകുലത്തിന്റെ മുക്തിക്കും മോക്ഷത്തിനും കാരണമായിതീരുന്ന ഒരു ദിവ്യബലിയെക്കുറിച്ചും പറയുന്നു 

"തം യജ്ഞം ബർഹിഷി പ്രൗഷൻ 
പുരുഷം ജാതമഗ്രത 
തേന ദേവാ അയജന്ത 
സാധ്യ ഋഷശ്ചയെ "

യജ്ഞ പശുവായി (ബലി മൃഗമായി ) സങ്കല്പിച് യൂപത്തിൽ (ബലിമൃഗത്തെ ബന്ധിക്കാനുള്ള മരത്തൂണിൽ ) ബന്ധിച്ച് ആ അദ്ധ്യജാതനായ പുരുഷനെ മന്ത്രപൂതമായ ജലം തളിച്ച് (ശുദ്ധീകരിച്ച് ) ദേവന്മാരും, പ്രജാപതി പ്രുഭുതികളും (ഭരണാധിപന്മാരും ) ഋഷിമാരും ചേർന്ന് യാഗം ചെയ്യുതു. (ഋഗ്വേദം 10-90-7).  ഇത് യേശു തന്നെ എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളും ഉണ്ട്, അതുപോലെ ഹിന്ദുമതത്തിൽ നിന്ന് മതം മാറിയ ക്രൈസ്തവരും ഉണ്ട് .  അന്തപ്പനും, അന്രൂസും ഒക്കെ പറയുന്നതുപോലെ ഒരു രാഷ്ട്രീയ കൊലപാതകത്തിന് വർണ്ണങ്ങൾ ചാർത്തി ചിന്താശക്തി നഷ്ടപ്പെട്ട (അല്ലെങ്കിൽ നഷ്ടപ്പെടുത്തിയ ) മനുഷ്യർക്ക് വില്ക്കുന്ന, വളരെ തരംതാണാ കച്ചവടത്തിലാണ്, ജോലി ചെയ്യാത്ത (ആണ്ട്രൂസ് ) സന്യാസിമാരും, പുരോഹിത വർഗ്ഗവും അവരുടെ ജീവിതം ആസ്വതിക്കുന്ന്തു. ഇവരെക്കുറിച്ചാണ്, യേശു പറയുന്നത് ഉപായത്തിൽ പ്രാർത്ഥന നടത്തി വിധവമാരുടെ വീടുകളെ വിഴുങ്ങി കളയുന്നവർ എന്ന്."  ഐൻസ്റ്റൈൻ എന്ന ശാസ്ത്രഞ്ഞൻ പറഞ്ഞതുപോലെ, ഗാന്ധിജി എന്ന ഒരു വ്യക്തിയെ ഈശ്വരനായി സങ്കല്പ്പിച്ചു, മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിനായി വെടിയേറ്റു മരിച്ചവൻ എന്ന് പറയുന്ന കാലം വിദൂരമല്ല.  ഈ അഭിപ്രായം എഴുത്ത് നിറുത്തി, ഒരു ഗാന്ധി അമ്പലം ഉണ്ടാക്കി, അല്ലെങ്കിൽ ഒരു ഗാന്ധി സഭയുണ്ടാക്കി, 'എന്റെ സത്യാന്വേഷണ പരീക്ഷണം' വേദം ആക്കി ഒരു പറ്റിക്കൽ പരിപാടി തുടങ്ങിയാൽ എന്താ എന്ന് ഗാഡമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. താത്പര്യം ഉള്ളവർക്ക് ഈ പേജിൽ എഴുതി അറിയിക്കാം.  ഈ ഗാന്ധി ഭക്തൻ നിങ്ങൾക്ക് ആർക്കെങ്കിലും പ്രത്യക്ഷപ്പെടുകയും ചെയ്യാം.  മുട്ടിപ്പായി പ്രാർഥിച്ചു ക്കൊണ്ടിരിക്കുക.  (ശുഭം ) 

andrew 2015-04-04 19:07:02

വിഴുപ്പ് അടിവാരത്തിലെ നദിയുടെ ഇക്കരെ

നീ ഒറ്റക്ക് നദിയുടെ കുറുകെ അക്കരെ

ആയിരം പദ്മദല പടവുകള്‍ കയറി നിന്നിലേക്ക്‌

Leave you and your trash on this side of the river of life.

Cross the unknown by yourself

climb the thousand lotus steps to yourself.

Millennium thoughts -andrew


Anil Arya 2015-04-04 19:53:35
We can live without eating animals. But we cannot live without eating plants. We simply do not have a choice here. Thus commonsense and basic humanity demands that we show mercy on those at least whom we can allow to live without killing ourselves and torturing our family members. Or else, same reason may be given tomorrow to justify cannibalism as well.
meat eater 2015-04-04 20:00:47
If some Hindus do not want to eat meat or even cow meat, ok. Pl practice that. But why insist others do the same? You are doing it based on your religioin. We are eating meat because our religion has no problem with it. who knows which one is true?
So leave the meat eaters alone. Pl fix the caste system in Hinduism first before traeting animals well.
വായനക്കാരൻ 2015-04-04 20:22:56
Who says you cannot live without eating plants. Have you tried? You can live by eating animals alone. Many animals do!
Ninan Mathulla 2015-04-05 05:33:57
Wish you all a Happy Easter and the wonderful hope it gives.

Jagadish Chandra Boss and Indian scientist from Bengal demonstrated that plants also have feelings and emotions in response to different types of stimuli. He invented a machine to demonstrate this. How many of you know that he discovered radio waves but was not recognized due to political considerations. Here is a link about him on Wikepedia or search Google.
Vivekan 2015-04-05 10:59:37
വായനക്കാരൻറെ നേരത്തെയുള്ള ന്യായമായ സംശയങ്ങൾക്ക് മറുപടിയെന്നോണം അതെപ്പറ്റി അറിവുള്ള Anil Arya എഴുതിയ മറുപടിയെ ഈസ്റ്ററിനുണ്ടാക്കിയ ബീഫക്കറിയുടെ ഗന്ധമേറ്റ് തല മങ്ങിയ അച്ചായന്മാർ തിരസ്കരിച്ചതു കൂടാതെ ഹിന്ദുക്കളെ "ജാതി വ്യവസ്ഥ" പറഞ്ഞു ആക്ഷേപിക്കാനും ഈ പത്രം കൂട്ടു നിന്നു. അതിനു മറുപടി എഴുതിയതു ഇ-മലയാളിയുടെ പത്രാധിപറച്ചായാൻ തടഞ്ഞു വെക്കുകയും ചെയ്തു. "മീറ്റു" മാത്രം തിന്നുന്ന മൃഗങ്ങൾക്കു സസ്യാഹാരം ലഭിക്കുന്നതു എങ്ങനെയെന്നു ബീഫക്കറിയന്മാർക്കു നിശ്ചയമില്ല.   
അച്ചായന്മാരെല്ലാം ബീഫക്കറിയിൽ മുങ്ങിപ്പൊങ്ങുന്ന സമയമായതുകൊണ്ട്‌ ഇതെപ്പറ്റി കൂടുതലായി Anil Arya എഴുതിയിട്ടും കാര്യമില്ലെന്നാണ് എന്റെ വിനീതാഭിപ്രായം. ലക്കില്ലാത്ത അച്ചായന്മാർ ആക്ഷേപിക്കാൻ കാത്തിരിക്കയാണ്. ലക്ഷക്കണക്കിനു മൃഗങ്ങളുടെ ഭയവും പരിഭ്രമവും മരണവെപ്രാളവുമേന്തിയ ചോരയുറഞ്ഞ ബീഫക്കറിയും മദ്യവും കഴിച്ചു 'ലെക്കുകെട്ടാ'ണവർ ദൈവദൂതനായ ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്നത്.  ബഹുഭൂരിപക്ഷം വരുന്ന അത്തരത്തിലുള്ള അച്ചായന്മാരിൽ നിന്ന് വേറിട്ട്‌, നിസ്സഹായകയായ ഒരു ദൈവസൃഷ്ടിയുടെ ജീവനപഹിരിക്കുന്ന മഹാപാപം ചെയ്യാതെ സന്മനസ്സു കാണിച്ച  അനേക ക്രൈസ്തവ വിശ്വാസികൾ ലോകമെമ്പാടുമുണ്ട്. അവർക്ക് "ഹാപ്പി ഈസ്റ്റർ" ആശംസിക്കുന്നു.

Aniyankunju 2015-04-05 16:14:00

"You will be careful, if you are wise, how you touch men's Religion, or Credit, or Eyes". 

Quote from "Poor Richard's Almanac" by Benjamin Franklin, who describes these sayings as "Wisdom of many ages and nations".

Aniyankunju 2015-04-05 16:18:12

"Talking against Religion is unchaining a Tiger; the Beast let loose may worry his Deliverer".

Quote from "Poor Richard's Almanac" by Benjamin Franklin, who describes these sayings as "Wisdom of many ages and nations" 

വായനക്കാരൻ 2015-04-06 05:04:46
Please, let us not drag religion into this.

I understand the commentator's frustration  about the responses from some about vegetarianism. Don't forget, this started off as a beautiful article by swami Jnana Thapasi which, in fact, is a better article than some of the 'usual' Easter articles.   It was you who injected vegetarianism into the discussions and of course it then took off from there. 

A commentator then jumped in with his 'scientific' and logical arguments but, obviously not being sure of himself, had to drag in 'killing of mental patients and coma patients', 'eating orphans', etc. It reminded me of the fervor of some anti  abortion crusaders who are so gungho on their beliefs that they go to the extreme acts of bombing abortion clinics and shooting abortion doctors.

We see a lot of these kinds of opinions on these pages from people who were one religious and no longer are. They are constantly criticizing organized religions and even berating those who believe in it. It is a trend often found among those reformed- be they previously alcoholics or heavy smokers, or some other addicts.

Back to eating. Man is a product of evolution where nature endowed him with bigger brains, faculty of speech, the thumb, etc. Nature also made him omnivorous. And that was a long time before he invented religion. And a long time before he made rules and opinions and started to  distinguish himself.

As someone said, religion, eating habits, sexual preferences, etc., are private matters. Like your underwear is private. Keep your underwear clean. But no need to display it in public and argue whose is better. 
Anthappan 2015-04-06 06:55:52

Don’t drag religion into this but drag religion all over the place until the beetles hidden as the priests, bishops, Sanyasis,  bishops, and Swamis come out of it strip off the cloth.       As Abraham Lincoln said, we should  pull these beetles out of their comfort zone and make them slave to experience the slavery themselves. 

ആശുഭനാന്ദൻ 2015-04-06 20:14:18
ഒരു നിരാശേം ഇല്ല വായനക്കാരാ. രണ്ടു കമെന്റ് എഴുതി സന്യാസിമാരേം അച്ചന്മാരെ മതത്തെ ഒക്കെ  ചീത്തവിളിച്ചു കഴിയുമ്പോൾ എന്തൊരു സുഖം!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക