Image

പെസ് ഹായും ദുഖവെള്ളിയുമൊക്കെ മെഗാ ഷോയോ?

Published on 03 April, 2015
പെസ് ഹായും ദുഖവെള്ളിയുമൊക്കെ മെഗാ ഷോയോ?
രണ്ടു മൂന്നു ദിവസമായി മലയാള പത്രങ്ങളിലും ടിവിയിലുമെല്ലാം പള്ളികളിലെ ആരാധനാ ചടങ്ങുകളാണു നിറഞ്ഞു നില്‍ക്കുന്നത്.
കാല്‍ കഴുകുന്ന ബിഷപ്പ്, കാല്‍ ചുംബിക്കുന്ന ബിഷപ്പ്, കുരിശേന്തി പോകുന്ന ബിഷപ്പും വൈദികരും, കുര്‍ബാന അര്‍പ്പിക്കുന്ന ബിഷപ്പും വൈദികരും, കുരുത്തോല ഏന്തിയ വിശ്വാസികള്‍...ആകപ്പടെ ബഹളമയം.
രണ്ടായിരം വര്‍ഷമായി നടക്കുന്നതാണു ഇതൊക്കെ. ഇതില്‍ എന്തു വാര്‍ത്തയാ പത്ര-ടി.വിക്കാരെ? എന്തെങ്കിലും പുതുമയോ വല്ലതുമുണ്ടേങ്കില്‍ മനസിലാക്കാം. വര്‍ഷത്തിലൊരിക്കല്‍ ഒരു ചടങ്ങ്. വേറെ ഒന്നും കാണിക്കാനില്ലേ?
അതിലേറെ ദുഖകരം ഇതിനു നിന്നു കൊടുക്കുന്ന ബിഷപ്പുമാരും പുരോഹിതരുമാണു. പള്ളിക്കുള്ളില്‍ വിശുദ്ധമായി നടത്തുന്ന ചടങ്ങുകള്‍ മാധ്യമങ്ങള്‍ക്കു കയറി നിരങ്ങാനുള്ള സ്ഥലമാക്കി മാറ്റുന്നതു ശരിയാണോ? വിശുദ്ധ കര്‍മങ്ങളുടെ പാവനതയല്ലെ കൈമോശം വരുന്നത്?
പൊതുസ്ഥലത്ത് നടത്തുന്ന കുരിശിന്റെ വഴിയും മറ്റും ചിത്രീകരിക്കരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. പക്ഷെ പള്ളിക്കകത്തും പരിസരത്തൂം വന്നു ഷൂട്ടിംഗ് നടത്താനും ഫോട്ടോ എടുക്കാനുമൊക്കെ ഇതെന്നാ മെഗാ ഷോയാണോ? ഇതൊക്കെ നാട്ടുകാര്‍ കാണേണ്ട കാര്യങ്ങളാണോ? എങ്കില്‍ എന്തിനു?
ഇതെല്ലാം കണ്ടിട്ട് ആകപ്പടെ നാണക്കേട് തോന്നി-തിരുവന്തപുരത്തു ഹ്രസ്വ സന്ദര്‍ശനത്തിനു പോയ മുന്‍ ടീനെക്ക് മേയര്‍ ജോണ്‍ ഏബ്രഹാം ഇമലയാളിക്ക് എഴുതി.
മാധ്യമങ്ങളും സഭാധികാരികളും ഇതില്‍ ഒരു പോലെ ലജ്ജിക്കണം. വാര്‍ത്ത അല്ലാത്ത ഒരു കാര്യം വാര്‍ത്തയാക്കുക, അതിനു സഭാധിക്രുതരും കൂട്ടൂ നില്‍ക്കുക, പാവനമായ ചടങ്ങുകള്‍ ഒരു കലാ പരിപാടി പോലെ ആയി മറുക. ഇതൊക്കെ കഷ്ടം തന്നെ.
Join WhatsApp News
Mathew Thekkil 2015-04-04 06:30:45
Mr. John Abraham's comment is absolutely Correct. What to do. Let us pray that let there sin be not counted because they don't know what they are doing, T. P. Mathew
ICA 2015-04-04 14:55:50

ലേഖകന്റെ  നിരീക്ഷണത്തോടു വളരെ അധികം യോജിക്കുന്നു. ഇത്തരം ലേഖനങ്ങൾ വാർത്തകൾ അല്ല, മറിച്ചു വെറും പരസ്യങ്ങൾ മാത്രം. ഇങ്ങനെയുള്ള പരസ്യങ്ങൾക്ക് മത നേതാക്കന്മാരുടെ മൗന അനുവാദങ്ങൾ ഉണ്ടെന്നതാണു സത്യം.  എല്ലാം കച്ചവട സംസ്കാരത്തിന്റെ ഭാഗം മാത്രം

 

ഏതെങ്കിലും ഒരു ക്രൈസ്തവ ദേവാലയത്തിൽകഷ്ടാനുഭവ ആഴ്ച പ്രാർഥന നടന്നില്ലായെങ്കിൽ മാത്രമേ അതൊരു വാർത്ത ആയി കണക്കാക്കാൻ സാധിക്കുകയുള്ളൂ

സാമൂഹ്യ, രാഷ്രീയ സംഘനകളെ വെല്ലും വിധത്തിലുള്ള പരസ്യങ്ങളും തന്ത്രങ്ങളും കച്ചവട മനസ്ഥിതിയുമാണു ഇന്ന് മത നേതാക്കന്മാരും അതിനു ഓശാന പാടുന്ന ഒരു വിഭാഗം വിശ്വാസികളും വെച്ചു പുലർത്തുന്നത്. അപ്പോൾ പിന്നെ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.

മൂല്യ ശോഷണം തിരിച്ചരിയുവാൻ കഴിവുള്ള നേതാക്കന്മാരുടെ അഭാവമാണ് ഇന്ന് സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക