Image

ഈസ്റ്റര്‍ -പുതുജീവന്റെ ദിവ്യസ്രോതസ്സ്‌ (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 03 April, 2015
ഈസ്റ്റര്‍ -പുതുജീവന്റെ ദിവ്യസ്രോതസ്സ്‌ (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
വിജയത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും മഹത്വദിനമായ ഈസ്‌റ്റര്‍ സമാഗതമാകുന്നു. പ്രതിവര്‍ഷം വന്നിട്ടുംവീണ്ടും എതിരേല്‍ക്കാന്‍ മനുഷ്യരാശി ഉത്സാഹത്തോടെ ഈ സുദിനത്തില്‍ തയ്യാറാകുന്നു. മറ്റ്‌ വിശേഷങ്ങളേ അപേക്ഷിച്ച്‌്‌ ഈ ആഘോഷത്തിന്റെ പ്രത്യേകത ഇതില്‍ പ്രക്രുതിയും പങ്ക്‌ചേരുന്നുവെന്നാണ്‌്‌. താരും തളിരും അണിഞ്ഞ വൃക്ഷങ്ങള്‍, പുഞ്ചിരിതൂകുന്ന പുതുപുഷ്‌പങ്ങള്‍, വര്‍ണ്ണഭംഗിയുള്ള ചിത്രശലഭങ്ങള്‍, നവചൈതന്യം പ്രഘോഷിക്കുന്ന കിളികളുടെ കളകൂജനങ്ങള്‍ എക്ലാം കൊണ്ടും പുനരുത്ഥാന സന്ദേശത്തിനു പ്രക്രുതിതന്നെ സജ്‌ജമായിക്കൊണ്ടിരിക്കുന്നു. യേശുവിന്റെ പുനരുത്ഥാനം പുതുജീവന്റേയും പുതു ശക്‌തിയുടേയും ദിവ്യസ്രോതസ്സാണ്‌.

മറ്റൊരു പെരുന്നാളിനും ഇല്ലാത്ത ആവേശവും പുതുമയും ഈ പെരുന്നാളില്‍ അനുഭവവേദ്യമാകുന്നത്‌ ഇത്‌ പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്നത്‌ കൊണ്ടാണ്‌, യേശുക്രുസ്‌തുവിന്റെ ദൈവിക ശക്‌തിയുടെ ഏറ്റവും മഹത്തായ പ്രകടനമാണ്‌ അവിടുത്തെ പുനരുത്ഥാനം. പൗരസ്‌ത്യ-ക്രൈസ്‌തവ പാരമ്പര്യത്തിലെ ഏറ്റവും വലിയപെരുന്നാള്‍, മോചനത്തിന്റേയും മോചിതരുടേയും പെരുന്നാള്‍, മനുഷ്യരാശിയെ നശിപ്പിക്കാന്‍ ആഞ്ഞുവരുന്ന ദു:ശ്ശക്‌തിികളുടെ മേല്‍ദൈവത്തിന്റെ വിജയം പ്രഘോഷികുന്നപെരുന്നാള്‍.

യേശുദേവന്റെ പുനരുത്ഥാനം മരണത്തിനും ജീവിതത്തിനും ഒരു പുതിയ മാനം നല്‍കുന്നു. ആ പുനരുത്ഥാനം തുറന്നുതരുന്ന പ്രകാശ കവാടം വിശുദ്ധിയുടേയും സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും പുതുജീവന്റേയും ലോകത്തിലേക്ക്‌ മനുഷ്യനെ നയിക്കുന്നു.പ്രതിവര്‍ഷം ഈ വിശേഷം ആഘോഷിക്കുന്ന ഭക്‌തരായ ജനങ്ങളാല്‍ ഭൂമിപുണ്യം നേടുകയാണ്‌. അപ്പോള്‍ അസുര ശക്‌തികള്‍ ഈശ്വരചൈതന്യത്തിന്റെ മുന്നില്‍ ക്ഷയിച്ചുപോകുന്നു.

അസ്വസ്‌ഥതയുടേയും അശാന്തിയുടേയും കാര്‍മേഘപടലങ്ങള്‍ ഉരുണ്ടുകൂടുന്ന ഇന്നത്തെ ലോകത്തില്‍, മനുഷ്യഹ്രുദയങ്ങളില്‍ ഭയവും സംഘര്‍ഷവും മുറ്റിനില്‍ക്കുന്ന ചുറ്റുപാടില്‍ സമാധാനോത്സവമായ ഉയര്‍പ്പ്‌ പെരുന്നാളിനു വളരെ പ്രശക്‌തിയുണ്ട്‌. ഉത്ഥിതനായ യേശു ആദ്യം അരുളിചെയ്‌തത്‌ `നിങ്ങള്‍ക്ക്‌ സമാധാനം'' എന്നാണ്‌. യേശുദേവന്റെ അവതാരലക്ഷ്യം ദൈവവും മനുഷ്യനും തമ്മിലും മനുഷ്യരെ അന്യോന്യവും സമാധാനം സ്‌ഥാപിക്കുവാനായിരുന്നു. ആ ദൗത്യം തന്റെ പുനരുത്ഥാനത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. യേശുദേവന്‍, മനുഷ്യര്‍തമ്മിലുള്ള മതില്‍ക്കെട്ടുകള്‍ ഇടിച്ചു കളഞ്ഞ്‌ ഒരു പുതിയസമൂഹത്തെ സൃഷ്‌ടിക്കുകയായിരുന്നു.

നിരാശയും പരാജയബോധവും നടമാടുമ്പോള്‍ അന്ധകാരശക്‌തികളുടെ മുന്നേറ്റത്തില്‍ മനം മടുത്ത്‌ തളര്‍ന്ന്‌ പോകുമ്പോള്‍, ഉയിര്‍പ്പ്‌പ്രഖ്യാപിക്കുന്നത്‌, അത്യന്തികമായി നന്മ വിജയിക്കുമെന്നും അന്ധകാരത്തെ പ്രകാശം കീഴടക്കുമെന്നാണ്‌.

ക്രുസ്‌തുരക്ഷകനാണെന്ന്‌ അധരം കൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ ഉയിര്‍പ്പിച്ചു എന്ന്‌ ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയാല്‍ നീ രക്ഷപ്രാപിക്കും (റോമ 10:10) കര്‍ത്താവിന്റെ രക്ഷാദായക പുനരുത്ഥാനം പ്രഘോഷിക്കുക എന്നത്‌ ക്രൈസ്‌തവധര്‍മ്മമാണ്‌.

`എന്റെ കര്‍ത്താവും എന്റെ ദൈവവുമേ'' എന്ന്‌ ഉത്ഥിതനായക്രുസ്‌തുവിനെ സംബോധനചെയ്‌ത മര്‍ത്തോമോശ്ശീഹയ്‌ക്ക്‌ അനുഭവവേദ്യമായ ശാന്തിയും സമാധാനവും സാന്ത്വനവും ഈ ഉയിര്‍പ്പ്‌പെരുന്നാളില്‍ ഓരോ വിശ്വാസിയുടേയും പ്രത്യാശ ആയിരിക്കട്ടെ !

ഏവര്‍ക്കും ആനന്ദപൂര്‍ണ്ണമായ ഈസ്‌റ്റര്‍ ആശംസകള്‍ .

`അസതോ മാ സത്‌ഗമയാ
തമസ്സോമാ ജ്യോതിര്‍ഗമയാ
മ്രുത്യോര്‍ മ അമ്രുതം ഗമയാ
ഈസ്റ്റര്‍ -പുതുജീവന്റെ ദിവ്യസ്രോതസ്സ്‌ (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
വായനക്കാരൻ 2015-04-03 17:52:33
ഓം തമസോ മാ ജ്യോതിർഗമയ
അസതോമാ സത്ഗമായ |
മൃത്യോർമാ അമൃതം ഗമയ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ

ശാന്തിമന്ത്രങ്ങൾ അവസാനിക്കുന്നത്‌ എപ്പോഴും ഒരുവാക്യം തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിട്ടുകൊണ്ടാണ്.'ശാന്തി' എന്ന വാക്യമാണ് തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിടുന്നത്.ഈ മൂന്നു ശാന്തി പ്രയോഗങ്ങൾക്കും വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്.അതായത് :

ആദിഭൗതിക (ശാരീരികപരമായ).
ആധ്യാത്മിക (മാനസികമായ).
ആദിദൈവിക (ദൈവികപരമായ).
ശാന്തി ലഭിക്കട്ടെ എന്നാകുന്നു. ഇത്തരം തപത്രയത്തിൽനിന്നുള്ള മോചനമാണ്‌ മൂന്നു ശാന്തിപ്രയോഗത്തിൽ അടങ്ങിയിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക