കൊച്ചി: കേരള ഹൈക്കോടതി ജസ്റ്റീസ് കെ.കെ.നരേന്ദ്രന് അന്തരിച്ചു. 87
വയസ്സായിരുന്നു. ഇന്ന് വൈകുന്നേരമാണ് അന്ത്യം. പ്രശസ്ത നിയമജ്ഞനായിരുന്ന
നരേന്ദ്രന് നിരവധി അന്വേഷണ കമ്മീഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എറണാകുളം
പറവൂര്‍ മൂത്തകുന്നം സ്വദേശിയായ കെ.കെ.നരേന്ദ്രന് പത്രപ്രവര്‍ത്തകനായാണ്
ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടര്‍ന്ന് അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചു.
ഹൈക്കോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 11 വര്‍ഷം സ്ഥാനത്തു തുടര്‍ന്നു.
വിരമിച്ചശേഷം കൊച്ചിയിലെ സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു
ജസ്റ്റീസ് കെ.കെ.നരേന്ദ്രന്. സുജന നന്ദിനിയാണു ഭാര്യ. അനില്‍, സുനില്‍, മിനി
എന്നിവരാണ് മക്കള്‍ സംസ്കാരം നാളെ (ശനിയാഴ്ച) രവിപുരം ശ്മശാനത്തില്‍ നടത്തും.