ഷിക്കാഗോ: ഷിക്കാഗോയില്‍ സ്ഥാപിതമായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സെന്റ്
മേരീസ് ഇടവക ദേവാലയത്തില്‍ ലീജിയണ്‍ ഓഫ് മേരി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കഴിഞ്ഞ ഒരു വര്‍ഷം വളരെ മനോഹരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഭാരവാഹികളില്‍
നിന്നും വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ സാന്നിദ്ധ്യത്തില്‍ പുതിയ
ഭാരവാഹികള്‍ക്ക് അധികാരകൈമാറ്റം നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട
ഭാരവാഹികള്‍: സാലിക്കുട്ടി കുളങ്ങര, ഷേര്‍ളി ചൂട്ടുവേലി, ചിന്നമ്മ ഞാറവേലി ,ഷൈനി
തറതട്ടേല്‍ , സിബി കടിയംപള്ളി, സോഫി താഴത്ത് വെട്ടത്തില്‍ എന്നിവരാണ്. ഫാ.
എബ്രാഹം മുത്തോലത്ത് ഏവര്‍ക്കും പ്രവര്‍ത്തന മംഗങ്ങളങ്ങള് നേര്‍ന്നു
സാജു
കണ്ണമ്പള്ളി