വാഷിംഗ്ടണ്‍: ചെങ്ങന്നൂര്‍ പിരളശ്ശേരി സ്വദേശിയും, മാങ്കൂട്ടത്തില്‍
കുടുംബാംഗവുമായ പരേതനായ വര്‍ഗീസ് വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (92)
വാഷിംഗ്ടണില്‍ നിര്യാതയായി. ജൂലൈ പത്തിന് ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 6 വരെ
മേരീലാന്റിലുള്ള സില്‍വര്‍സ്പ്രിംഗ് ഹിന്‍സ് റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍ (11800
New Hampshire Avenus, Silverspring, MD) വെച്ച് പൊതുദര്‍ശനം നടത്തുന്നതാണ്.
ഫ്യൂണറല്‍ സര്‍വീസ് ജൂലൈ 11-ന് തിങ്കളാഴ്ച രാവിലെ 11.30-ന് ന്യൂഹാംപ്ഷയര്‍
അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഒര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച്
ആരംഭിക്കുന്നതും, ജോര്‍ജിയ അവന്യൂവിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരില്
സംസ്കാരം നടത്തുന്നതുമാണ്.
മക്കള്‍: എം.കെ. വര്‍ഗീസ്, കുഞ്ഞമ്മ
സാമുവേല്‍, എം.വി. തോമസ്, രാജന് വര്‍ഗീസ്. മരുമക്കള്‍: അന്നമ്മ വര്‍ഗീസ്,
സാമുവേല്‍ സി. സാമുവേല്‍, പരേതായ മോളിക്കുട്ടി, രമണി വര്‍ഗീസ്. കൊച്ചുമക്കള്‍:
സജി, ബിജു, ബെന്നി, ബീന, ബിന്ദു, ഷാജു, ഷീലു, രഞ്ചി, റെജി, റോയ്, റിനു, പ്രിയ,
ടോണി, ടൈറ്റസ്, ടീന.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന് വര്‍ഗീസ് (301 552
3082).