ഡാലസ് സെന്റ് തോമസ് ചര്‍ച്ചില്‍ മാര്ത്തോമ്മാശീഹായുടെ തിരുനാള്‍
ബിനോയി സെബാസ്റ്റ്യന്‍Published on 12 July, 2011
ഡാലസ്: സെന്റ് തോമസ് ക്നാനായ ഇടവകയുടെ ഇടവകതിരുനാളും വിശുദ്ധ മാര്‍ത്തോമ്മാ
ശ്ളീഹായുടെ ഓര്‍മ്മപെരുന്നാളും ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. സഭയുടെ നോര്‍ത്ത്
അമേരിക്ക, കാനഡ വികാരി ജനറലും ഇടവക വികാരിയുമായ റവ.ഫാ.ചെറിയാന് മുഴിയില്‍
തിരുനാള്‍ കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മീകത്വം വഹിച്ചു.
ശനിയാഴ്ച
വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം നടന്ന റാസയില്‍ വിശ്വസികള്‍
ഭക്തിപൂര്‍വ്വം പങ്കെടുത്തു. ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയിലും
റാസയിലും സ്നേഹവിരുന്നിലും നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു അനുഗ്രഹം
പ്രാപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല