ഫിലദല്‍ഫിയാ. തിരുവല്ലാ തിയാഡിക്കല് കാനാനില്ക്കുംകാലായില് കെ. ജോസഫ് ജോണിന്റെ (ഫിലദല്‍ഫിയാ) ഭാര്യയും, റാന്നി ചെത്തോംകര ചാലുമറ്റുകാവില് പരേതനായ യോഹന്നാന് ഏബ്രഹാമിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും (ഫ്ളോറിഡാ) പുത്രിയുമായ ശോശാമ്മ ജോണ്‍ ഫിലദല്‍ഫിയായില്‍ ജൂലൈ 11ന് നിര്യാതയായി.
ജൂലൈ 13 ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ 8 വരെ ഹണ്ടിംങ്ടണ്വാലിയിലെ ലാമ്പ് ഫ്യൂണറല്‍ഹോമില്‍ വെച്ചു നടന്ന വ്യൂവിംഗില്‍ ധാരാളം പേര് പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. 14 വ്യാഴാഴ്ച ബിഷപ്പ് മോസ്റ്റ് റെവ.ഡോ.സി.വി മാത്യുവിന്റെ പ്രധാന കാര്‍മ്മികത്വത്തിലും മറ്റ് വൈദീകരായ റവ.ഡോ.ഏബ്രഹാം ചാക്കോ, റവഎം.വി ഏബ്രഹാം തുടങ്ങിയവരുടെ സഹകാര്മ്മിത്വത്തിലും ലാമ്പ് ഫ്യൂണറല്‍ ഹോമില്‍ വെച്ചു നടന്ന സംസ്കാര ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ സംസ്കരിച്ചു.
1999ല്‍ അമേരിക്കയിലേക്ക് കുടിയേറിയ പരേത ഫിലദല്‍ഫിയാ സെന്റ ് തോമസ് ഇവാഞ്ചലിക്കല്‍ ചല്ച്ചിലെ അംഗമായിരുന്നു. മറ്റുള്ളവരെ കരുതുകയും സ്നേഹിക്കുകയും ചെയ്ത ശോശാമ്മയുടെ വിയോഗം ഫിലദല്‍ഫിയ ക്രൈസ്തവ സമൂഹത്തിന് നഷ്ടമായെന്ന് സഭാസ്നേഹിതര് അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. ജിന്സണ്, ജിന്‍സി എന്നിവര്‍ മക്കളും രാജി, ലിജു എന്നിവര്‍ ജാമാതാക്കളുമാണ്. പരേതനായ സി.എ ജോണ്‍, സി.എ തോമസ്, ഏബ്രഹാം ഏബ്രഹാം (ജോയി-ഫ്ളോറിഡാ), പരേതയായ റെയിച്ചല്‍ ബാബു, സാറാമ്മ മാമ്മന്‍, പരേതരായ തങ്കമ്മ മാമ്മന്‍, ചിന്നമ്മ മാത്യു, പൊന്നമ്മ തോമസ് എന്നിവര്‍ സഹോദരങ്ങളാണ്.
വാര്‍ത്ത അയച്ചത്: ഏബ്രഹാം മാത്യു. ഫിലദല്‍ഫിയാ (215 673 4850)