മസ്കിറ്റ്(ഡാളസ്): സെന്റ് പോള്‍സ് മാര്‍ത്തോമാ
ചര്‍ച്ച് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ജൂലായ് 23
ശനിയാഴ്ച രാവിലെ 9 മുതല്‍ 2 വരെ മസ്കിറ്റിലുള്ള സെന്റ് പോള്‍സ്
ദേവാലയത്തില്‍ വെച്ച് നടക്കുന്നു.
സൗജന്യ പി.എസ്. എ,കൊളസ്ട്രോള്‍ , ബ്ലഡ് ഷുഗര്‍ പരിശോധനയും, വിവിധ
മെഡിക്കല്‍ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകളും നടക്കും. ബെയ്ലര്
ഹോസ്പിറ്റലുമായി സഹകരിച്ചു. ബോണ്‍ മാരോ പരിശോധയും പ്രത്യേകം
നടത്തപ്പെടുന്നതാണെന്ന് ഹെല്‍ത്ത് ഫെയര്‍ കണ്‍വീനര്‍ ജോളി ബാബു അറിയിച്ചു.
രക്തദാനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ എല്ലാവരുടേയും സഹകരണം
റവ.എ.പി.നോബിള്‍ , ജോളി ബാബു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.