എക്സ്റേ എടുക്കാന്‍ എത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; ലാബ് ഉടമ അറസ്റ്റില്‍
Published on 26 July, 2011
തൊടുപുഴ: സ്വകാര്യ ലാബില്‍ എക്സ്റേ എടുക്കാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍
ശ്രമിച്ച കേസില്‍ ഉടമയെ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി നെടുങ്കണ്ടത്തെ ഒരു
സ്വകാര്യ ലാബിന്റെ ഉടമയെ ആണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനൊപ്പം ലാബിലെത്തിയ
വീട്ടമ്മയോടു വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ചുമാറ്റണമെന്നു ആവശ്യപ്പെടുകയും അശ്ലീല
ചുവയില്‍ സംസാരിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതിയില്‍
പറയുന്നത്. ഇതിനിടെ ഒരു പോലീസുകാരന്റെ ഭാര്യയോടും ഇയാള്‍ മോശമായി പെരുമാറിയതായി
പോലീസ് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല