ന്യൂയോര്‍ക്ക്: റവ. ഫാ. സത്യന് ആന്റണി ഒ.ഐ.സി, ക്വീന്‍സ് സെന്റ് ബേസില്‍ മലങ്കര
കത്തോലിക്കാ ദേവാലയത്തിന്റെ പുതിയ വികാരിയായി ജൂലൈ 24-ന് ഞായറാഴ്ച സ്ഥാനമേറ്റു.
മുന്‍ വികാരി റവ.ഫാ. ആന്റണി പടിപ്പുരയ്ക്കല്‍ മൂന്നുവര്‍ഷത്തെ സ്തുത്യര്‍ഹ
സേവനത്തിനുശേഷം നാട്ടിലേക്ക് തിരികെ പോയ തസ്തികയിലേക്കാണ് റവ.ഫാ. സത്യന് ആന്റണി
നിയമിതനായത്. റവ.ഫാ. ആന്റണി പടിപ്പുരയ്ക്കല്‍ നാട്ടിലേക്ക് പോയിട്ട്
ഒരുവര്ഷക്കാലത്തിന്റെ കാത്തിരിപ്പിനുശേഷമാണ് റവ.ഫാ. സത്യന് ആന്റണിക്ക് വരുവാന്‍
സാധിച്ചത്. ഈ ഇടവേളയില്‍ റവ.ഫാ. ലൂയീസ് പുത്തന്‍വീട്ടില്‍, റവ.ഡോ. സണ്ണി മാത്യു
കാവുവില തുടങ്ങിയവര്‍ ഇടവകയുടെ ചുമതല വഹിച്ചു.
മലങ്കര കാത്തലിക്
എക്സാര്‍ക്കേറ്റ് അദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ
പ്രതിനിധിയായി എക്സാര്‍ക്കേറ്റ് ചാന്‍സിലര്‍ റവ.ഫാ. അഗസ്റ്റിന് മംഗലത്ത് നിയമ
കല്‍പ്പന വായിച്ച് സ്ഥാനമേല്പിച്ച് ഇടവക രജിസ്റ്റര്‍ കൈമാറി.
ബഥനി
സന്യാസ സമൂഹത്തില്‍പ്പെട്ട ഈ വൈദീകന് കര്‍ണ്ണാടകയില്‍ നിന്നുള്ള മലയാളിയാണ്.
മലങ്കര കത്തോലിക്കാ സഭയുടെ പുതിയ രൂപതകളില്‍ ഒന്നായ പുത്തൂരില്‍ ആണ് അച്ചന്
ജനിച്ചത്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള സത്യനച്ചന് 2001-ല്‍ വൈദീകപട്ടം
സ്വീകരിച്ച് 2002- 2005 വരെ ഇടവക വികാരിയായും, എം.സി.വൈ.എം എക്സ്ട്രാടെറിറ്ററി
ഡയറക്ടറായും സേവനം അനുഷ്ഠിച്ചശേഷം കര്‍ണ്ണാടകയിലും പൂനയിലും ജൂണിയര്‍ കോളജ്
അദ്ധ്യാപകനായും പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു.
ഇടവക സെക്രട്ടറി
ഗീവര്‍ഗീസ് മാത്യൂസ് ഇടവയ്ക്കുവേണ്ടി അച്ചനെ സ്വാഗതം ചെയ്തു. റവ.ഫാ. സത്യന്
ആന്റണി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഏവരുടേയും പ്രാര്‍ത്ഥനാ സഹായ സഹകരണങ്ങള്‍
അഭ്യര്‍ത്ഥിച്ചു.