Image

ജൂറി ഡ്യൂട്ടിക്ക് വൈകിയെത്തിയ യുവാവിനെ അറസ്റ്റു ചെയ്തു.

പി.പി.ചെറിയാന്‍ Published on 05 August, 2011
ജൂറി ഡ്യൂട്ടിക്ക് വൈകിയെത്തിയ യുവാവിനെ അറസ്റ്റു ചെയ്തു.
ഹ്യൂസ്റ്റണ്‍ : ജൂറി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ലെങ്കില്‍ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതാണ് ഹ്യൂസ്റ്റണില്‍ ജൂറി ഡ്യൂട്ടിക്ക് വൈകിയെത്തിയ പത്തൊമ്പതുകാരനായ ക്രിസ്റ്റിന്‍ ഡാനിയേലിനുണ്ടായ അനുഭവം ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

8മണിക്ക് കൃത്യം ഹാജരാകേണ്ട ഡാനിയേല്‍ സമയത്തുതന്നെ കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ ഹാജരാകേണ്ട കോര്‍ട്ട് റൂമിനു പകരം മറ്റൊരു കോര്‍ട്ട് റൂമിലാണ് ഡാനിയേല്‍ ചെന്നെത്തിയത്. രണ്ടുമണിക്കൂര്‍ അവിടെ നിന്നതിനു ശേഷമാണ് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. ഉടനെ പുറത്തിറങ്ങി ശരിയായ കോര്‍ട്ട് റൂമില്‍ എത്തിയപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു. തനിക്ക് പറ്റിയ തെറ്റ് അവിടെ ഡ്യൂട്ടിക്ക് നിന്നിരുന്ന പോലീസ് ഓഫീസറോട് പറഞ്ഞുവെങ്കിലും അദ്ദേഹം അതു ശ്രദ്ധിച്ചില്ല എന്നു മാത്രമല്ല ഡാനിയേലിന്റെ കാലുകളില്‍ ചങ്ങല ഇട്ടതിനുശേഷം ജൂറി ഡ്യൂട്ടിക്ക് വൈകിയെത്തിയതിന് കേസ്സ് ചാര്‍ജ്ജ് ചെയ്തു ജഡ്ജിയുടെ മുമ്പില്‍ ഹാജരാക്കി. പക്ഷേ ജഡ്ജി കേസ്സ് തള്ളികളഞ്ഞു.

ഡാനിയേലിന്റെ ആദ്യ ജുറി ഡ്യൂട്ടിയിലാണ് ഈ അനുഭവമുണ്ടായത്. ജൂറി ഡ്യൂട്ടി വളരെ ലാഘവത്തോടെ കാണുന്നവരാണ് പലരും. ഒരിക്കല്‍ കൂടെ ജൂറി ഡ്യൂട്ടിയുടെ പ്രാധാന്യം ഈ സംഭവം തെളിയിക്കുന്നു.
ജൂറി ഡ്യൂട്ടിക്ക് വൈകിയെത്തിയ യുവാവിനെ അറസ്റ്റു ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക