Image

ബര്‍ലിന്റെ വീട്ടില്‍ പോയത് മനുഷ്യത്വത്തിന്റെ പേരില്‍ : വി.എസ്

Published on 05 August, 2011
ബര്‍ലിന്റെ വീട്ടില്‍ പോയത് മനുഷ്യത്വത്തിന്റെ പേരില്‍ : വി.എസ്
തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയത് മനുഷ്യത്വപരമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ‍. മരണം, വിവാഹം, അസുഖം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി വൈരം നോക്കേണ്ട കാര്യമില്ലെന്നും വി.എസ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകളുടെ കല്യാണത്തിന് പോയത് അഞ്ചു സഖാക്കളെ വെടിവെച്ചുകൊല്ലുന്നതിന് കാരണക്കാരനായ എം.വി.രാഘവനൊപ്പമായിരുന്നു. ബിജെപി നേതാവ് സി.കെ.പദ്മനാഭനും അന്ന് തന്നോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും വി.എസ്.പറഞ്ഞു. പാര്‍ട്ടി വിലക്ക് ലംഘിച്ച് വി.എസ്. ബര്‍ലിന്റെ വീട്ടില്‍ പോയത് തെറ്റാണെന്ന എം.എം ലോറന്‍സിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വി.എസിന്റെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക