റാഞ്ചി : ഇന്ത്യയെ ട്വന്റി-20 ക്രിക്കറ്റിലും
ഏകദിന ക്രിക്കറ്റിലും ലോക ചാമ്പ്യന്മാരാക്കിയ നായകന് മഹേന്ദ്ര സിംഗ്
ധോണിയുടെ തലച്ചോറ് റാഞ്ചി ഐഐഎമ്മില്‍ പഠന വിഷയമാവുന്നു. ധോണിയുടെ
'ബ്രെയിന്‍ മാപ്പിംഗ് ' നടത്തി നായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ
വിജയരഹസ്യം കണ്ടെത്താനാണ് രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ്
പഠനകേന്ദ്രങ്ങളിലൊന്നായ റാഞ്ചി ഐഐഎം മാനേജ്മെന്റിന്റെ ശ്രമം.
പുതുതായി ആരംഭിക്കുന്ന ന്യൂറോ മാനേജ്മെന്റ് കോഴ്സിന് വേണ്ടിയായിരിക്കും
ധോണിയുടെ ബ്രെയിന്‍ മാപ്പിംഗ് നടത്തുക. ഇക്കാര്യങ്ങള്‍ ധോണിയെ
അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിക്കായി
കാത്തിരിക്കുകയാണെന്നും റാഞ്ചി ഐഐഎം ഡയറക്ടര്‍ എം.ജെ.സേവിയര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല