ഫിലാഡല്‍ഫിയ: ഹൈന്ദവീകതയുടെ സരളമായ വ്യാഖ്യാനങ്ങളുമായി സാധാരണക്കാരിലേക്ക് ആത്മീയ
സന്ദേശമെത്തിക്കുന്ന സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം ഓഗസ്റ്റ് 14-ന് ഞായറാഴ്ച
വൈകിട്ട് നാല് മണിക്ക് നടത്തുന്നു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ 5858
കാസ്റ്റര്‍ അവന്യൂവിലുള്ള ഹെറിറ്റേജ് കമ്യൂണിറ്റി സെന്ററിലാണ് പ്രഭാഷണം
നടക്കുന്നത്.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാഷിംഗ്ടണ്‍
കണ്‍വെന്‍ഷനോടനുബന്ധിച്ച് അമേരിക്കയിലുടനീളം സ്വാമിജിയുടെ പ്രഭാഷണ പരമ്പര
നടക്കുന്നു.
ബോംബെ സര്‍വ്വകലാശാലയില്‍ നിന്നും നിയമ ബിരുദത്തിനുശേഷം
സന്ദീപനീ സാധനാലയ, ചിന്മയ മിഷന് തുടങ്ങി വിവിധ മേഖലയില്‍ സ്വാമിജി സേവനം
അനുഷ്ഠിച്ചിട്ടുണ്ട്. ആചാര്യ വിനോബഭാവെയുടെ സെക്രട്ടറിയായിരുന്ന സ്വാമി
സോപാനന്ദയില് നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഭാഗവത സന്ദേശം
സാധാരണക്കാരിലെത്തിക്കുവാനുള്ള അര്‍പ്പണവുമായി സ്വാമിജി ലോകപര്യടനം നടത്തുകയാണ്.
കേരളത്തില്‍ കാലടിക്കടുത്തുള്ള `ഭാഗവതം വില്ലേജ്' സ്വാമിജി വിഭാവനം ചെയ്ത ആത്മീയ
കേന്ദ്രമാണ്. ആദ്ധ്യാത്മിക മലയാളത്തിനും പ്രവാസി മലയാളികള്‍ക്കും ഒരുപോലെ
ആകര്‍ഷകമായ ഈ പദ്ധതി ഇതിനകം തന്നെ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. കൂടുതല്‍
വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
http://chaitanyaji.orgഫിലാഡല്‍ഫിയയിലെ
സ്വാമിജിയുടെ പ്രഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും സഹകരിക്കാന്‍
താത്പര്യമുള്ളവരും സുധാ കര്‍ത്താ (267 575 7333). sudhakartha@aol.com
ബന്ധപ്പെടുക.