Image

പാമോയില്‍ കേസ്‌: തുടരന്വേഷണ കേസില്‍ ഇന്ന്‌ വിധി

Published on 08 August, 2011
പാമോയില്‍ കേസ്‌: തുടരന്വേഷണ കേസില്‍ ഇന്ന്‌ വിധി
തിരുവനന്തപുരം: പാമോയില്‍ തുടരന്വേഷണ കേസില്‍ വിജിലന്‍സ്‌ പ്രത്യേക കോടതി ഇന്ന്‌ വിധി പറയും. ഇടപാട്‌ നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആരെയും പ്രതിയാക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ്‌ 31ന്‌ വിജിലന്‍സ്‌ എസ്‌പി: വി.എന്‍. ശശിധരന്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമായിരുന്നു ഈ അന്വേഷണം. ഈ റിപ്പോര്‍ട്ട്‌ അംഗീകരിക്കുന്നതു സംബന്ധിച്ചാണ്‌ ഇന്നു വിധി. ഇന്ന്‌ 11 മണിക്കാണ്‌ വിജിലന്‍സ്‌ പ്രത്യേക ജഡ്‌ജി പി.കെ. ഹനീഫ വിധിപറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക