Image

ഏഷ്യാനെറ്റ് ഡാളസ്സിന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്

പി.പി.ചെറിയാന്‍ Published on 08 August, 2011
ഏഷ്യാനെറ്റ് ഡാളസ്സിന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്
ഏഷ്യാനെറ്റിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് 6മണി മുതല്‍ ഡാളസ് എം.ജി.എം ഓഡിറ്റോറിയത്തില്‍വെച്ചാണ് ഓണാഘോഷപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കയില്‍ ആദ്യമായാണ് ഒരു മീഡിയ ഓണപ്പരിപാടി സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ഓപ്പറേഷന്‍ മാനേജര്‍ മാത്യൂ വര്‍ഗ്ഗീസ്, ചലചിത്ര നടി സുചിത്ര തുടങ്ങിയവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.

താലപ്പൊലി, ചെണ്ടമേളം, ഓട്ടംതുള്ള
ല്‍ ‍, മാവേലി, ഡാന്‍സ്, ഓണപ്പാട്ട് തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഡാളസിലെ എല്ലാ സംഘടനകളേയും പ്രതിനിധീകരിച്ചുകൊണ്ട് 20 ല്‍ പരം അംഗങ്ങള്‍ ഈ ഓണപ്പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിച്ചു വരുന്നു. ഡാളസിലെ എല്ലാ പാചകവിദ്ധഗ്തരും ഒന്നിച്ചുചേര്‍ന്ന് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്. ഈ ഓണപ്പരിപാടി ഏഷ്യാനെറ്റിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വീകരണമുറിയില്‍ എത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ത്തിക - 972-977-0939, ബെന്നി ജോണ്‍ -214-517-6775.
ഏഷ്യാനെറ്റ് ഡാളസ്സിന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക