Image

ശ്രീ പത്മനാഭ സ്വാമിക്ഷേത്രം: രാശിപൂജയില്‍ അശുഭലക്ഷങ്ങള്‍

Published on 08 August, 2011
ശ്രീ പത്മനാഭ സ്വാമിക്ഷേത്രം: രാശിപൂജയില്‍ അശുഭലക്ഷങ്ങള്‍
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്‌നത്തിന്റെ പ്രാരംഭ ചടങ്ങായി നടത്തിയ രാശി പൂജയില്‍ അനര്‍ത്ഥങ്ങളും അശുഭലക്ഷണങ്ങളും കണ്ടെത്തി. മുന്‍കാലപാപങ്ങളും അനര്‍ത്ഥങ്ങളും വെളിവാക്കി ഒന്‍പത് ഗ്രഹങ്ങളുടെയും സ്ഥാനം പാപസ്ഥാനത്താണുള്ളത്. ദേവപ്രശ്‌നത്തിന്റെ രാശി വൃശ്ചികമാണെന്ന് തെളിഞ്ഞത് തന്നെ അശുഭലക്ഷണമാണെന്ന് ജ്യോതിഷ പണ്ഡിതര്‍ പറയുന്നു.

രാശിപൂജയും അഷ്ടമംഗലവുമാണ് ഇന്ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കിഴക്കേനടയിലെ കുലശേഖര മണ്ഡപത്തിലെ നാടകശാലയിലാണ് ദേവപ്രശ്‌നം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും ജ്യോതിഷ പണ്ഡിതരായ പത്മനാഭ ശര്‍മ്മ, ദേവീദാസ്, നാരായണഭട്ട്, ഹരിദാസ് എന്നിവരാണ് ദേവപ്രശ്‌നത്തിന് നേതൃത്വം നല്‍കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക