ന്യൂയോര്‍ക്ക്: ജാക്സണ് ഹൈറ്റ്സ് സെന്റ്
മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
ആഗസ്റ്റ് 13,14 തീയ്യതികളിലായി ആചരിക്കും.
ആഗസ്റ്റ് 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരത്തിന് ശേഷം
നടക്കുന്ന കണ്വന്ഷന് യോഗത്തില്‍ എം.ജി. ഓ.സി.എസ്.എം ജനറല്‍ സെക്രട്ടറി
ഫാ.വര്‍ഗീസ് വര്‍ഗീസ് പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതനമസ്ക്കാരത്തോടെ ആരംഭിക്കുന്ന
മൂന്നിമേന് കുര്‍ബാനക്ക് വെരി.റവ.റ്റി.എം.സഖറിയാ കോര്‍ എപ്പിസ്കോപ്പാ,
ഫാ.വറുഗീസ് വറൂഗീസ്, ഫാ.ഷിബു ഡാനിയല്‍ എന്നിവര്‍
മുഖ്യകാര്മ്മികരായിരിക്കുമെന്ന് വികാരി ഫാ.ജോണ്‍ തോമസ് അറിറയിച്ചു.
വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, റാസ,
നേര്‍ച്ച വിളമ്പ് എന്നിവയ്ക്ക് ശേഷം ഉച്ചഭക്ഷണത്തോടു കൂടി പെരുന്നാള്‍
ചടങ്ങുകള്‍ സമാപിക്കും.
കുടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ.ജോണ്‍ തോമസ്(516) 996-4887
സെക്രട്ടറി കുരുവിള കോര (718) 552-6759
ട്രസ്റ്റി ജോസഫ് കെ.വര്‍ഗ്ഗീസ്(516)302-3563