തിരുവനന്തപുരം: ഫലപ്രഖ്യാപനത്തില്‍ വന്ന തകരാറുകള്‍ നീക്കി പ്ലസ്ടു പരീക്ഷാ ഫലം
ഭാഗികമായി പുന:പ്രസിദ്ധീകരിച്ചു. പരിഷ്കരിച്ച റിസല്‍ട്ടില്‍ പരാജയപ്പെട്ട
കുട്ടികളെ വിജയിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 22,000 എ പ്ലസുകള്‍
മാറിയിട്ടുണ്ടെന്നാണ് വിവരം. പരിഷ്കരിച്ച റിസല്‍ട്ടില്‍ എത്ര പേര്
പരാജയപ്പെട്ടുവെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്ലസ്ടുവിന്റെ മാര്‍ക്ക് കൂട്ടിയതില്‍ വന്‍ പിഴവ് സംഭവിച്ചത് ഇന്ന്
രാത്രിയാണ് കണ്ടെത്തുന്നത്. ഫലം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
രാവിലെ ചീഫ്സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.പുതിയ റിസല്‍ട്ട് www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല