ഗുരുവായൂര്‍: കോണ്‍ഗ്രസിലെ മന്ത്രിമാരുടെ കാര്യത്തിലും, വകുപ്പ് വിഭജനത്തിലും കോണ്‍ഗ്രസുകാര്‍
തൃപ്തരല്ലെന്ന് കെ. മുരളീധരന് പ്രസ്താവിച്ചു. എന്നാല്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി
താന്‍ ഗ്രൂപ്പ് കളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.ഗുരുവായൂരില്‍ മാധ്യമ പ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ. ആയിട്ടു പോലും താന്‍ പല വിവരങ്ങളും അറിയുന്നത്
മാധ്യമങ്ങളിലൂടെയാണ്. താന്‍ ഗ്രൂപ്പുകളിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.