Image

അംബാനിക്ക് സ്വിസ് അക്കൗണ്ടെന്ന് എച്ച്എസ്ബിസി, പിന്നീട് തിരുത്തി

Published on 04 January, 2012
അംബാനിക്ക് സ്വിസ് അക്കൗണ്ടെന്ന് എച്ച്എസ്ബിസി, പിന്നീട് തിരുത്തി
മുംബൈ: സ്വിസ് ബാങ്ക് അക്കൗണ്ടുള്ളവരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പേരും ഇടം നേടി. എന്നാല്‍ ഇത് തെറ്റായി വന്നതാണെന്നു അറിയിച്ച് പിന്നീട് ബാങ്ക് അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. എച്ച്എസ്ബിസിയുടെ സ്വിസ് യൂണിറ്റാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ പേര് തെറ്റായി പട്ടികയില്‍ പെടുത്തുകയും പിന്നീട് മാപ്പു പറയുകയും ചെയ്തത്.

എച്ച്എസ്ബിസിയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് യൂണിറ്റിലെ ഇന്ത്യക്കാരുടെ അക്കൗണ്ട് സംബന്ധിച്ച് ഏതാനും മാസം മുമ്പ് ഫ്രാന്‍സ് വിശദമായ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിലാണ് അംബാനിയുടെ പേരും ഇടം നേടിയത്. ഫ്ലാഗ് ടെലികോമുമായി മുമ്പുണ്ടായിരുന്ന കൂട്ടുകെട്ടിന്റെ പേരിലാണ് റിലയന്‍സിന്റെ പേര് വന്നതെന്നും ഫ്ലാഗ് ടെലികോമിന് ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നുമാണ് എച്ച്എസ്ബിസിയുടെ വിശദീകരണം.

മുകേഷ് അംബാനിക്കോ റിലയന്‍സ് ഇന്‍ഡസ്ട്രീസിനോ ബാങ്കില്‍ അക്കൗണ്ട് ഇല്ലെന്ന് ബാങ്ക് അധികൃതര്‍ അദ്ദേഹത്തിനയച്ച കത്തില്‍ പറയുന്നു.

പട്ടികയില്‍ പേര് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ആദായ നികുതി വകുപ്പ് അധികൃതരുടെ അന്വേഷണം നേരിടാന്‍ തുടങ്ങിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക