കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിലേക്കു മത്സരിച്ച വി.എസ്.
പക്ഷക്കാര്‍ക്ക് സമ്പൂര്‍ണ പരാജയം. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വി.എസ്
പക്ഷക്കാരായ നാലു പേരും പരാജയപ്പെട്ടു. ഇതോടെ കൊല്ലം ജില്ലാ കമ്മിറ്റി പിണറായി
പക്ഷത്തിന് ലഭിച്ചു. കെ.വി. രാജേന്ദ്രന്, ജെ. ബിജു, രാജഗോപാലന്‍ നായര്‍,
എന്‍.സന്തോഷ് എന്നിവരാണ് പരാജയപ്പെട്ടത്. 44 അംഗ കമ്മിറ്റിയിലേക്കു 48 പേരാണു
മത്സരിച്ചത്.
നേരത്തെ വി.എസ് ഗ്രൂപ്പിനു ഭൂരിപക്ഷം ഉണ്ടായിരുന്ന കൊല്ലം
ജില്ലാ കമ്മിറ്റി പിണറായി പക്ഷം പിടിച്ചെടുത്തു. പിണറായി-24, വി.എസ്-20. വി.എസ്.
പക്ഷത്തുനിന്നു നാലുപേര്‍ മത്സരത്തിന് ഇറങ്ങിയതോടെയാണ് വോട്ടെടുപ്പു
വേണ്ടിവന്നത്. നിലവിലുള്ള കമ്മിറ്റിയില്‍ നിന്നു രണ്ടു വി.എസ്. പക്ഷക്കാരെ
ഒഴിവാക്കിക്കൊണ്ട് ഏഴുപേരെ ഉള്‍പ്പെടുത്തി ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചു.
ഉള്‍പ്പെടുത്തിയ ഏഴു പേരില്‍ അഞ്ചും പിണറായി വിഭാഗത്തില്‍ നിന്നാണ്. പിഎസ്്സി
മുന്‍ ചെയര്മാന് എം. ഗംഗാധരക്കുറുപ്പ് ഉള്‍പ്പെടെ രണ്ടുപേര്‍ വി.എസ്.
പക്ഷത്തുനിന്നു പാനലില്‍ വന്നു. തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഫലം
കണ്ടില്ല.