Image

ക്രോയിഡോണില്‍ സ്‌നേഹകൂട്ടായ്‌മ ക്രിസ്‌മസ്‌, പുതുവത്സരാഘോഷം നടത്തി

Published on 09 January, 2012
ക്രോയിഡോണില്‍ സ്‌നേഹകൂട്ടായ്‌മ ക്രിസ്‌മസ്‌, പുതുവത്സരാഘോഷം നടത്തി
ക്രോയിഡോണ്‍: ക്രോയിഡോണ്‍ മിച്ചം നിവാസികള്‍ കുടുംബാംഗങ്ങളുമൊത്ത്‌ ക്രിസ്‌മസ്‌, പുതുവത്സരാഘോഷം നടത്തി. അസോസിയേഷനുകളുടെ പിന്‍ബലമില്ലാതെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്‌നേഹകൂട്ടായ്‌മയിലെ കുടുംബാംഗങ്ങള്‍ ഐക്യത്തോടെ നടത്തിവരുന്ന ആഘോഷ പരിപാടികള്‍ ശ്രദ്ധേയമാണ്‌.

ക്രോയിഡോണ്‍ പെപ്പര്‍ മിന്റ്‌ ക്ലോസ്‌ സ്‌കൗട്ട്‌ ഹാളില്‍ സംഘടിപ്പിച്ച ഇത്തവണത്തെ ക്രിസ്‌മസ്‌, പുതുവത്സരാഘോഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിനോദപരവും കലാപരവുമായ വൈവിധ്യം നിറഞ്ഞ പരിപാടികള്‍ക്കൊണ്‌ട്‌ മികവുറ്റതായി

മൂല്യതകര്‍ച്ചയും ധര്‍മച്യൂതിയും വര്‍ധിച്ചുകൊണ്‌ടിരിക്കുന്ന ഇക്കാലകട്ടത്തില്‍ സദാചാരചിന്തകള്‍ പകര്‍ന്നുകൊണ്‌ട്‌ ജീവിതത്തെ ക്രമപ്പെടുത്തുമ്പോള്‍ മാത്രമെ സമൂഹത്തില്‍ പ്രത്യാശയുടെ വെളിച്ചം വിതറുവാന്‍ നമുക്ക്‌ സാധിക്കുകയുള്ളൂവെന്ന്‌ കെ. മുരുകേശന്‍ അഭിപ്രായപ്പെട്ടു.

മനോജ്‌ രാമകൃഷ്‌ണന്‍ സ്വാഗതം ആശംസിച്ചു. സി.എ. ജോസഫ്‌ (ഗില്‍ഫോര്‍ഡ്‌) ക്രിസ്‌മസ്‌, പുതുവത്സര സന്ദേശം നല്‍കി. മനുഷ്യ മനസുകളിലെ അന്ധത അകറ്റുവാന്‍ ലോകത്തില്‍ പ്രകാശമായി വന്ന യേശുക്രിസ്‌തുവിന്റെ സ്‌നേഹം ജീവിത മാതൃകയായി സ്വീകരിച്ചാല്‍ കുടുംബത്തിലും സമൂഹത്തിലും ശാന്തിയും സമാധാനവും കൈവരിക്കുവാന്‍ കഴിയുമെന്നും ദൈവസ്‌നേഹത്തിലൂന്നിയ പരസ്‌നേഹത്തിന്റെ കൂട്ടായ്‌മകള്‍ സമൂഹത്തില്‍ രൂപപ്പെടുത്തണമന്നും സി.എ. ജോസഫ്‌ സന്ദേശത്തില്‍ പറഞ്ഞു.

കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന്‌ അവതരിപ്പിച്ച കരോള്‍ ഗാനങ്ങള്‍, ഹാസ്യകലാപ്രകടനം, നൃത്തങ്ങള്‍, സ്‌കിറ്റ്‌ തുടങ്ങിയ പരിപാടികള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഷാഫി കുണ്‌ടറ ആലപിച്ച മതമൈത്രിയുണര്‍ത്തിയ ഗാനങ്ങള്‍ ഹൃദ്യമായിരുന്നു. കുട്ടികളും സ്‌ത്രീകളും ചേര്‍ന്ന്‌ അവതരിപ്പിച്ച വിനോദപരിപാടികള്‍ പങ്കെടുത്തവര്‍ക്ക്‌ ബെന്നി കോതമംഗലം നന്ദി പറഞ്ഞു.

സജീവ്‌ ഭാസ്‌കരന്‍, വിനോദ്‌ തായങ്കരി, റീഗന്‍ പുതുശേരി, മാത്യു കോട്ടയം എന്നിവര്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ആഘോഷത്തോടനുബന്ധിച്ച്‌ വിഭവസമൃദ്ധമായ സദ്യയും നടത്തി.
ക്രോയിഡോണില്‍ സ്‌നേഹകൂട്ടായ്‌മ ക്രിസ്‌മസ്‌, പുതുവത്സരാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക